എസ്സ് വി എൻ എസ്സ് എസ്സ് യു പി എസ്സ് കുന്നം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:01, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashishsubrahmaniyan (സംവാദം | സംഭാവനകൾ) (→‎പൊതുസ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുന്നം,ചാലാപ്പള്ളി

ഇൻഡ്യയിലെ കേരളസംസ്ഥാനത്തിലെ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് ‍‍ചാലാപ്പള്ളി. കൊറ്റനാട് ഗ്രാമപ്പ‍ഞ്ചായത്തിൻെറ കീഴീലാണ് ഇത് വരുന്നത്. ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് വടക്കോട്ട് 20 കി.മി. അകലെയുെം മല്ലപ്പള്ളിയിൽ നിന്ന് 10 കി.മി. മാറിയുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. മഹാത്മ അയ്യൻകാളിയെ പോലെ പേരുകേട്ട പറയകുലത്തിലെ രാജാവായിരുന്നു 1863-ൽ പത്തനംതിട്ടയിൽ ചാലാപ്പള്ളിയിൽ ജനിച്ച കാവാരികുളം കണ്ഠൻ കുമാരൻ.

ചാലാപ്പള്ളിയിലെ ഭൂരിഭാഗം നിവാസികളും റബ്ബർ തോട്ടങ്ങളിലും കൃഷി ഇടങ്ങളിലും പണി ചെയ്യുന്നു. ഇവിടുത്തെ കാലാവസ്ഥ മിതമായതും സുഖകരവുമാണ്. വർഷം മുഴുവൻ ശീതവും ഉഷ്ണവും നിറഞ്ഞ സമ്മിശ്രമായ കാലാവസ്ഥയാണ്. വ‍ർഷങ്ങൾ പഴക്കമുള്ള ചാലാപ്പള്ളി ദേവി ക്ഷേത്രം ഇവിടുത്തെ പ്രധാന ആരാധനാലയമാണ്. എസ്സ് വി എൻ എസ്സ് എസ്സ് യു പി എസ്സ് കുന്നം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ

  • എസ്സ് വി എൻ എസ്സ് എസ്സ് യു പി എസ്സ് കുന്നം
  • എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് വലിയകുന്നം
  • ബി.ആർ. അംബേദ്കർ ജൻമശതാബ്ദി സ്മാരക ഷോപ്പിങ് സെൻറർ
  • തപാൽ ഓഫീസ്
  • ഖാദി ഉൽപ്പാദനകേന്ദ്രം

പ്രമുഖ വ്യക്തികൾ

കാവാരികുളം കണ്ഠൻ കുമാരൻ - കേരളത്തിൽ നിന്നുള്ള ഒരു സാമുഹ്യപരിഷ്കർത്താവും ശ്രീമൂലം പ്രജാസഭാ അംഗവുമായിരുന്നു കാവാരികുളം കണ്ഠൻ കുമാരൻ. 1915 മുതൽ 1932 വരെ ശ്രീമൂലം പ്രജാസഭയി‍ൽ അംഗമായിരുന്നു. 1911 ഓഗസ്റ്റ് 29ന് അദ്ദേഹം ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന പറയർ സംഘം സ്ഥാപിച്ചു.