ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം - മയ്യനാട്

കൊല്ലം ജില്ലയുടെ തെക്ക് പടിഞ്ഞാറൻ പ്രാന്ത പ്രദേശത്താണ് മയ്യനാട് സ്ഥിതിചെയ്യുന്നത്. കൊല്ലം നഗരമധ്യത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ തെക്കും പരവൂർ ടൗണിൽ നിന്ന് 6 കിലോമീറ്റർ വടക്കും. പരവൂർ കായലിന്റെ തീരത്താണ് മയ്യനാട്സ്ഥിതിചെയ്യുന്നത്. കൊല്ലം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് മയ്യനാട് റെയിൽവേ സ്റ്റേഷൻ.

പ്രശസ്തരായ വ്യക്തികൾ

1950-1952 കാലത്ത് തിരുവിതാംകൂർ കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി കേശവന്റെ ജന്മസ്ഥലമാണ് മയ്യനാട്.

സാമൂഹിക പരിഷ്കർത്താവും, പത്രപ്രവർത്തകനും, കേരളകൗമുദി ദിനപത്രത്തിന്റെ സ്ഥാപകനുമായ സി വി കുഞ്ഞിരാമന്റെ ജന്മസ്ഥലം കൂടിയാണ് മയ്യനാട്.

ടൂറിസം