സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ കാസർകോട് ജില്ലയിലെ, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലാണ് തൃക്കരിപ്പൂർ എന്ന കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത്. തൃക്കരിപ്പൂർ പഞ്ചായത്ത് വടക്കൻ തൃക്കരിപ്പൂർ, തെക്കൻ തൃക്കരിപ്പൂർ ഗ്രാമങ്ങൾ ചേർന്നതാണ്.പണ്ട് കർണാടക സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ ഗ്രാമം 1956 നവംബർ 1 ലെ കേരളപ്പിറവിയോടെ കേരളത്തിന്റെ ഭാഗമായി. 2.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക്: പിലിക്കോട്,പടന്ന പഞ്ചായത്തുകളും,കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ, പെരളം പഞ്ചായത്തും, തെക്ക്: കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുൻസിപ്പാലിറ്റിയും, കിഴക്ക് ,കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുനിസിപ്പാലിറ്റിയും കരിവെള്ളൂർ പഞ്ചായത്തും, പടിഞ്ഞാറ് വലിയപറമ്പ്,പടന്ന പഞ്ചായത്തുമാണ്. കാസർകോട് ജില്ലയുടെ തെക്കേ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന തൃക്കരിപ്പൂർ പഞ്ചായത്ത് ഭൂമിശാസ്ത്രപരമായി പൂർണ്ണമായും തീരപ്രദേശത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ്.

പൊതുജനാരോഗ്യ കേന്ദ്രങ്ങൾ

  • താലൂക്ക് ഗവ. ആശുപത്രി , തങ്കയം
  • പ്രൈമറി ഹെൽത്ത്‌ സെന്റർ , ഉടുംബന്തല
  • എം.സി ഹോസ്പിറ്റൽ , തൃക്കരിപ്പൂർ
  • ലൈഫ് കെയർ ഹോസ്പ്പിറ്റൽ , തൃക്കരിപ്പൂർ
  • സർക്കാർ ആയ്യുർവ്വേദ ആശുപത്രി,കൊയോങ്കര
  • കുടുംബക്ഷേമകേന്ദ്രം,കൊയോങ്കര

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഒരു എഞ്ജിനിയറിംഗ് കോളേജ് (കോളേജ് ഓഫ് എഞ്ജിനിയറിംഗ്,തൃക്കരിപ്പൂർ),ഫാർമസി കോളേജ് (Rajiv Gandhi Institute of Pharmacy, തൃക്കരിപ്പൂർ പോളി ടെക്നിക്, തൃക്കരിപ്പൂർ എം.ഇ.സി എന്ന പേരിൽ പ്രസിദ്ധമായ മുനവ്വിറുൽ ഇസ്‌ലാം മദ്റസ,.എച്.എസ്.സി വിദ്യാലയങ്ങൾ, മറ്റു വിദ്യാലയങ്ങൾ തുടങ്ങിയവ തൃക്കരിപ്പൂരിൽ ഉണ്ട്.ജാമിഅ സഅദിയ്യ അൽ ഇസ്ലാമിയ്യ, മുജമ്മഉൽ ഇസ്‌ലാമി, എന്ന പേരിൽ രണ്ട്അനാഥാലയവും സയ്യിദ് മുഹമ്മദ് മൗല, ജാമിഅഃ സഅദിയ്യ എന്ന പേരിൽ ഖുർആൻ കോളേജുമുണ്ട്.Pmsa pookoyathangal smarakka vocational higher secondary school കൈക്കോട്ടുകടവ്