സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/എന്റെ ഗ്രാമം
ഗോതുരുത്ത്
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ദ്വീപാണ് ഗോതുരുത്ത് . ചേന്നമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലാണ് ഈ ഗ്രാമം. ചവിട്ടുനാടകത്തിന്റെ ഈറ്റില്ലം ഗോതുരുത്താണെന്ന് വിശ്വസിക്കുന്നു .പാലിയത്തച്ചന്റെ ഗോക്കളെ മേയ്ക്കാൻ വിട്ടിരുന്ന തുരുത്ത് എന്ന നിലയ്ക്കാണ് ഗോതുരുത്ത് എന്ന പേര് വന്നതെന്ന് ചിലർ വിശ്വസിക്കുന്നു.
സെൻറ് സെബാസ്റ്റ്യൻസ് എച്ച്എസ് ഗോതുരുത്ത്
1878ൽ പള്ളിയോട് ചേർന്ന് സ്ഥാപിതമായ പ്രാഥമിക വിദ്യാലയം ആണ് സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ഗോതുരുത്ത് .2024 ൽ 145 വർഷം പൂർത്തിയായി.1923 ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു .ചവിട്ടു നാടകം ,മാർഗംകളി ,വോളിബോൾ എന്നിവ എടുത്തു പറയേണ്ടതാണ് .