എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/എന്റെ ഗ്രാമം
പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത്
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ തിരൂരങ്ങാടി യിലാണ് 11.84 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരുമണ്ണക്ലാരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് 2000 ഒക്ടോബറിലാണ് നിലവിൽ വന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 16 വാർഡുകളുണ്ട് .കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒരു സെൻസസ് പട്ടണവും ഗ്രാമപഞ്ചായത്തുമാണ് പെരുമണ്ണ എന്നറിയപ്പെടുന്ന പെരുമണ്ണ - ക്ലാരി . മലപ്പുറം നഗരത്തിൽ നിന്ന് 39 കിലോമീറ്റർ (24 മൈൽ) തെക്ക്-പടിഞ്ഞാറായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്