എം ആർ ആർ എം എച്ച് എസ് ചാവക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചാവക്കാട്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തീരപ്രദേശത്തോട് ചേർന്നു നില്ക്കുന്ന ഒരു പട്ടണമാണ് ചാവക്കാട്


ചാവക്കാടിന്റെ ഭൂമിശാസ്ത്ര സ്ഥാനം 10.53°N 76.05°E ആണ്ചാവക്കാടിന്റെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 14 മീറ്റർ ആണ് (45 അടി).

ശാപക്കാട് എന്ന പേരിൽ നിന്നാണ് ചാവക്കാട് എന്ന പേരുവന്നത് എന്നു വിശ്വസിക്കുന്നു. കേരളത്തിൽ വന്ന തോമാസ്ലീഹാ ചാവക്കാട്ടിലെത്തി പല നമ്പൂതിരിമാരെയും ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുകയും ഒരു ക്രിസ്തീയ ദേവാലയം നിർമ്മിക്കുകയും ചെയ്തു. നമ്പൂതിരിമാർ ഇതിനെ ഒരു ശാപമായി കരുതി, സ്ഥലത്തിനു ശാപക്കാട് എന്ന നാമം കൊടുത്തു. ഇത് പിന്നീട് ലോപിച്ച് ചാവക്കാടായി.ചാവക്കാട് പേരിനു പിന്നിൽ പല കഥകളും ഇന്ന് നില നിൽക്കുന്നു. ഒരു മുനിയുടെ ശാപമായി ലഭിച്ചതാണ് ശാപക്കട് എന്നും, ശവം കുഴിച്ചിട്ടിരുന്ന സ്ഥലമായതിനാൽ ശവക്കാട് എന്നും അത് പിന്നീട് ലോപിച്ചു ചാവക്കാട് ആയതെന്നും പറയുന്നു. കൂടാതെ മത്സ്യബന്ധനത്തിന് പോയവർ ചാപ്പ പണിതിരുന്ന സ്ഥലമായതിനാൽ ചാപ്പക്കാട് എന്നും അത് ലോപിച്ചു ചാവക്കാട് ആയതെന്നും പറയപ്പെടുന്നു.