ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/എന്റെ വിദ്യാലയം
തെക്കുനിന്നും വടക്കോട്ട് മണ്ണുതേടി നടത്തിയ പ്രയാണത്തിൽ പ്രക തിയോട് മല്ലടിച്ചു ജീവിക്കാൻ തയ്യാറായ നമ്മുടെ പൂർവ്വികർ കണ്ടെത്തിയ സ്വപ്നഭൂമിയാണ് മണിമൂളി. സാഹസിക ബുദ്ധിയുടെയും, സ്ഥിരോത്സാഹ ത്തിന്റെയും, കഠിനാധ്വാനത്തിന്റെയും ഫലമായി മഹത്തായ വിജയം കൈവ രിച്ച അവരുടെ ത്യാഗോജ്ജ്വലമായ ജീവിത ചരിത്രമാണ് മണിമൂളിയുടെ ചരിത്രം.
ഹരിതാഭയാർന്ന നീലഗിരിത്താഴ്വരയിൽ ശോഭിക്കുന്ന കൊച്ചുഗ്രാമമാണ് മണിമൂളി. 1950-51 ലാണ് ഈ പ്രദേശത്ത് കുടിയേറ്റം ആരംഭിച്ചത്. നിലമ്പൂർ കോവിലകത്ത് പ്രഭാകരൻ തമ്പാനിൽനിന്നും കുറിച്ചിത്താനത്ത്, പഴയിടത്ത് നയ്ക്കൽ ദാമോദരൻ നമ്പൂതിരിക്ക് ചാർത്തിക്കിട്ടിയ സ്ഥലമായിരുന്നു ഇന്ന് പള്ളിയും സ്‌കൂളും സ്ഥിതിചെയ്യുന്ന, 'മുന്നൂറ്' എന്ന പേരിലും കൂടി അറിയ പ്പെടുന്ന ഈ പ്രദേശം. ഇവിടേയ്ക്കാണ് മണ്ണിൽ പൊന്നു വിളയിക്കാൻ നമ്മുടെ പൂർവ്വികരെത്തിയത്. ഒട്ടേറെ പ്രശ്‌നങ്ങൾ അവർക്ക് നേരിടേണ്ടിവന്നു. 1955 ഡിസംബർ 17 ന് ഇവിടത്തെ കുടിയേറ്റക്കാർക്കെതിരായി വിധിയുണ്ടായപ്പോൾ റവ.ഫാ. ലിയാണ്ടറിന്റെയും, ശ്രീ. വാലുമണ്ണേൽ ഔസേപ്പിന്റെയും അവസ രോചിതമായ ഇടപെടലുകളും സഹായമനോഭാവവും അതിനെപ്രതിരോധി ക്കാൻ ഈ ജനതയെ സഹായിച്ചു. ഇതാണ് ക്രിസ്‌തുരാജാ ഫൊറോന ദേവാലയത്തിന്റെയും ഈ സരസ്വതീക്ഷേത്രത്തിന്റെയും അടിത്തറ പാകിയത്.