ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എറണാകുളം ജില്ലയിൽ ആലുവ പട്ടണത്തിൽ ആലുവ ശിവരാത്രി മണപ്പുറം ഉൾപ്പെടുന്ന പ്രദേശമാണ് തോട്ടക്കാട്ടുകര. ആലുവ മുനിസിപ്പാലിറ്റിയില് ഉൾപ്പെട്ട പ്രദേശമാണിത്. പെരിയാറിൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണിത്. മാർത്താണ്ഡവർമ്മ പാലം, മംഗലപ്പുഴ സെമിനാരി, തുടങ്ങിയ ചരിത്രപ്രസിദ്ധമായവ കോട്ടക്കാട്ടുകര പ്രദേശത്തോട് ചേർന്ന് കിടക്കുന്നു.