ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എച്ച്.എസ്.പാമ്പനാർ /എന്റെ ഗ്രാമം

പാമ്പനാർ

മലയോര ജില്ലയായ ഇടുക്കി മനോഹരമായ മലനിരകളാലും നിബിഡ വനങ്ങളാലും സമൃദ്ധമാണ്.

ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പാമ്പനാർ.

കൊല്ലം-തേനി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പീരുമേട്,ഗ്രാമ്പി, ലാഡ്രം, ഗ്ലെൻമേരി, ലക്ഷ്‍മികോവിൽ, റാണികോവിൽ, 55 മൈൽ, പട്ട‍ുമ‍ുടി, കരടിക്ക‍ുഴി ത‍ുടങ്ങിയവ അടുത്ത പ്രദേശങ്ങളാണ്.സുഗന്ധദ്രവ്യങ്ങളുടെ കലവറയാണ് ഈ ഗ്രാമം.തേയില തോട്ടങ്ങളുടെ മനോഹാരിത ഈ ഗ്രാമത്തിന് ദൃശ്യഭംഗി ഒരുക്കുന്നു.ടൂറിസം മേഖലയിൽ വളരെ മുന്നിട്ട് നിൽക്കുന്ന പ്രദേശമാണ് പാമ്പനാർ .ശബരിമല തീർത്ഥാടനത്തിൻ്റെ പ്രധാന പാത പാമ്പനാറിലൂടെ കടന്നുപോകുന്നുണ്ട് .

പൊതു സ്ഥാപനങ്ങൾ

ഗവ. ഹോമിയോ ആശുപത്രി

പോസ്റ്റ് ഓഫീസ്

ബാങ്കുകൾ