ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മലയിൻകീഴ്

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഒരു സ്ഥലമാണ് മലയിൻകീഴ്.

ഭൂമിശാസ്ത്രം

തിരുവനന്തപുരം നഗരത്തിൽ നിന്ന് 13 കിലോമീറ്റർ കിഴക്കുമാറി നെയ്യാർ ഡാമിലേക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ആനപ്പാറ മലയുടെ അടിയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഇവിടം മലയിൻകീഴ് എന്നറിയപ്പെടുന്നത്.