എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/എന്റെ ഗ്രാമം
പന്മന
കൊല്ലത്തു നിന്നും ഏകദേശം 19 കിലോമീറ്റർ വടക്ക് കരുനാഗപ്പള്ളിക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് പന്മന. സാമൂഹ്യ പരിഷ്കരണ രംഗത്തെ പ്രധാനിയായിരുന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥാനം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ സ്ഥലം.
ഭൂമിശാസ്ത്രം
ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യ പകുതിയിൽ ഇവിടെ നിന്നും കയറ്റി അയക്കപ്പെട്ട കയറിൽ, ഷർഹാംബർഗ് എന്ന ജർമൻ ശാസ്ത്രജ്ഞൻ മോണോസൈറ്റിന്റെ തരികൾ കണ്ടെത്തിയത് ഒരു മാറ്റത്തിന് തുടക്കമായിരുന്നു. ലോഹമണൽ വേർതിരിക്കുന്ന വ്യവസായം തുടക്കത്തിൽ ചെറുകിട വ്യവസായ യൂണിറ്റുകളായി ആരംഭിക്കുകയും 1940 കൾ ആയപ്പോഴേക്കും പാശ്ചാത്യരുടെ നേതൃത്വത്തിൽ വലിയ വ്യവസായ ശൃംഖലയായി വളരുകയും ചെയ്തു.