കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/എന്റെ ഗ്രാമം
മുണ്ടേങ്ങര
മലപ്പുുറം ജില്ലയിലെ ഏറനാട് താലൂക്കിൽ എടവണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുണ്ടേങ്ങര.
എടവണ്ണയിൽ നിന്നും അര കിലോമീറ്റർ വടക്ക് ഭാഗത്താണ് മുണ്ടേങ്ങര എന്ന ഗ്രാമം.
ഭൂമിശാസ്ത്രം
മുണ്ടേങ്ങര എന്ന ഗ്രാമത്തിന്റെ മൂന്നു ഭാഗങ്ങൾ അതായത് കിഴക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങൾ ചാലിയാർ പുഴയാൽ ചുറ്റപെട്ടു കിടക്കുന്നതിനാലാണ് ഈ ഗ്രാമത്തിന് മുണ്ടേങ്ങര എന്ന പേര് വരാൻ കാരണമെന്നാണ് ഐതിഹ്യം. വടക്കു ഭാഗം കൊളപ്പാടാൻ മല, കുരിക്കൾ മല എന്നിവയാലും ചുറ്റപ്പെട്ടു നിൽക്കുന്നു. വടക്കുഭാഗം കൊളപ്പാട് എന്ന പേരിലാണ് അറിയപ്പെടുന്നത്. എടവണ്ണ പ്രദേശത്ത് നിന്നോ മറ്റുള്ള അയൽ പ്രദേശത്ത് നിന്നോ ഇവിടേക് വരാൻ മുണ്ടേങ്ങര, കൊളപ്പാട് ഭാഗത്തു കൂടിയുള്ള തോണി കടവിലൂടെ മാത്രമേ വരാൻ സാധിക്കുമായിരുന്നുള്ളു. അതുകൊണ്ട് ഒരു ഒറ്റപ്പെട്ട സ്ഥലമായിരുന്നു മുണ്ടേങ്ങര.
കുളിക്കാനും, കുടിക്കാനും ചാലിയാർ പുഴയെ ആശ്രയിക്കലായിരുന്നു. പൊതുവെ കിണറുകൾ കുറവായിരുന്ന കാലത്ത് കുടിവെള്ളത്തിന് ചാലിയാർ പുഴയെയാണ് ആശ്രയിച്ചിരുന്നത്.
ഏതാനും കൊല്ലങ്ങൾക്ക് മുൻപ് മുണ്ടേങ്ങരയിൽ ഒരു പാലം വന്നതോടുകൂടി മുണ്ടേങ്ങരയുടെ മുഖച്ഛായ മാറുകയും വമ്പിച്ച മാറ്റങ്ങൾ വരികയും ചെയ്തു.കൃഷിപ്പണി മാത്രമായിരുന്നു ഇവിടെത്തെ ജനങ്ങളുടെ ജോലി. വനദേശാൽകരണത്തിന് മുൻപ് മരം മുറി, റോഡ്പണി മുതലായ ജോലിക്കുപോയിരുന്നു എങ്കിലും ഇന്നതെല്ലാം മാറി. ഇപ്പോൾ കൃഷിപ്പണിയും മിക്കവാറും അസ്തമിച്ച മട്ടാണ്. മുണ്ടേങ്ങരയിലെ ചെന്താര, ഉദയ ക്ലബ്ബുകൾ മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല, എന്നിവ കലാസാഹിത്യ രംഗത്ത് വലിയ സ്വാധീനമാണ് യുവ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടുള്ളത്.
പൊതുസ്ഥാപനങ്ങൾ
- മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല.
ആരാധനാലയം
- മുണ്ടേങ്ങര ജുമാമസ്ജിദ്
- കൊളപ്പാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം
- ശ്രീ പാർവതി പരമേശ്വര ക്ഷേ ത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- കെ. എം. മുസ്തഫ മെമ്മോറിയൽ ഗവ :എൽ. പി. സ്കൂൾ
- അൽ മദ്രസത്തുൽ ഇർഷാദിയ
പ്രമുഖ വ്യക്തികൾ
- അബ്ദുറഹിമാൻ മാസ്റ്റർ (മുൻ എ.ഇ.ഒ.)
- ടി.ടി ഉമ്മർ മാഷ് (റിട്ട.ഹൈ സ്കൂൾ HM )