എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanyav (സംവാദം | സംഭാവനകൾ) (വിനോദസഞ്ചാര ഇടങ്ങൾ കൂട്ടിച്ചേർത്തു.)

പൂഞ്ഞാർ ഗ്രാമം

പൂഞ്ഞാർ ഗ്രാമം കോട്ടയം ജില്ലയിലെ തീക്കോയി, തിടനാട്, ഈരാറ്റുപേട്ട,കാഞ്ഞിരപ്പള്ളി എന്നീ സ്ഥലങ്ങളോട് ചേർന്ന് കിടക്കുന്ന മനോഹര ഗ്രാമമാണ്. മധുര പാണ്ഡ്യവംശത്തിൽപ്പെട്ട ഒരു രാജകുടുംബത്തിന്റെ ഭരണത്തിലിരുന്ന ചെറിയ രാജ്യമായിരുന്നു ഇത്. ഈ വംശത്തിന്റെ സ്ഥാപകൻ മാനവിക്രമകുലശേഖരപ്പെരുമാളാണെന്നു വിശ്വസിക്കുന്നു . മാർത്താണ്ഡവർമ്മ തെക്കുംകൂർ പിടിച്ചടക്കിയപ്പോൾ പൂഞ്ഞാർ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി. പാണ്ഡ്യരാജാക്കന്മാർ തെക്കുംകൂർ, വടക്കുംകൂർ രാജാക്കന്മാരോട്‌ വിലയ്‌ക്കുവാങ്ങി സ്‌ഥാപിച്ചതാണ്‌ ഈ രാജ്യം.

പൊതുസ്ഥാപനങ്ങൾ

  • എസ് .എം. വി. ഹയർ സെക്കണ്ടറി സ്കൂൾ
  • ഗവ.എൽ.പി സ്കൂൾ
  • പോസ്റ്റ് ഓഫീസ്
  • പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക്
  • ജി.വി.രാജ ഹെൽത്ത് സെന്റർ

വിനോദസഞ്ചാര ഇടങ്ങൾ

  • യേന്തയാർ
  • മുതുകോരമല
  • ചേന്നാട് അരുവി
  • ചേന്നാട് മാളിക
  • വേങ്ങത്താനംഅരുവി വെള്ളച്ചാട്ടം