വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിനും പൊതുവിഞ്ജാനം വളർത്തുന്നതിനുമായി വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എല്ലാ ക്‌ളാസ്സുകളിലും രണ്ടു ദിനപത്രങ്ങൾ ലാദ്യമാക്കാറുണ്ട് .
സ്കൂളിന്റെ തനതു പ്രവർത്തനമായി സ്റെപ്സ് എന്ന പൊതുവിഞ്ജാന ക്വിസ് പരിപാടിയുടെ ഭാഗമായി എല്ലാ മാസവും ക്വിസ് മത്സരം സംഘടിപ്പിച്ചു വരുന്നു.
ഈ വർഷത്തെ സ്വാതന്ത്ര്യദിനം എസ് എം സി യുടെയും പി ടി എ യുടെയും സഹകരണത്തോടെ വിപുലമായി ആഘോഷിച്ചു. പതാക നിർമാണം,റാലി എന്നിവ സംഘടിപ്പിച്ചു.
ഈ വർഷത്തെ തിരു. സൗത്ത് സബ്ജില്ല ശാസ്ത്രമേളയുടെ ഭാഗമായി നടന്ന പ്രവർത്തി പരിചയമേളയിൽ പങ്കെടുത്ത കുട്ടികൾക്ക് ഉന്നത വിജയം നേടാൻ സാധിച്ചു.