ഗവ. എൽ. പി. എസ്സ്. മേവർക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മേവർക്കൽ

തിരുവനന്തപുരം ജില്ലയിലെ   ചിറയിൻ കീഴ് താലൂക്കിൽ ആലംകോട് വില്ലേജിൽ കരവാരം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ശാന്ത സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ്  മേവർക്കൽ.

നെൽ കൃഷി ആയിരുന്നെങ്കിലും ഇപ്പോൾ കപ്പകൃഷിയും, വാഴ കൃഷിയും ആണ് കൂടുതലായി കാണാനാവുക. 

പുലരികളും, സന്ധ്യകളും  ക്ഷേത്രങ്ങളുടെയും  പള്ളികളുടെയും സ്തുതികൾ കൊണ്ട് ധന്യം.

നിഷ്കളങ്കരായ മനുഷ്യരുടെ  സ്നേഹത്തിന്റെ മുഖം  ഗ്രാമത്തിന്റെ വിശുദ്ധതയെ  ഒന്നുകൂടി ഉയർത്തുന്നു.

വഴികാട്ടി

  • ചാത്തമ്പാറ ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ ഗ്രാമത്തിൽ എത്താം
  • നെടുംപറമ്പ്  ജംഗ്ഷനിൽ നിന്നും 4  കിലോമീറ്റർ സഞ്ചരിച്ചാൽഗ്രാമത്തിൽ എത്താം
  • ആലംകോട് ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ ഗ്രാമത്തിൽ എത്താം

ആരാധനാലയങ്ങൾ

  • പെരിങ്ങാവ്മഹാവിഷ്ണുക്ഷേത്രം

മേവർക്കൽ ഗ്രാമത്തിൽനിന്നുംമാച്ചേരിക്കോണം റോഡുവഴി 15 മിനിറ്റ് പടിഞ്ഞാറോട്ടു നടന്നാൽപെരിങ്ങാവ്മഹാവിഷ്ണുക്ഷേത്രം

  • മേവർക്കൽമസ്ജിദ്
  • കരിങ്ങാട്ടുകാവ്ക്ഷേത്രം

പ്രധാനപൊതുസ്ഥാപനങ്ങൾ

  • മേവർക്കൽ വിദ്യാലയം

മേവർക്കൽ ദേശത്ത് സ്ഥിതിചെയ്യുന്ന ഒരേ ഒരു വിദ്യാലയമാണ് ഗവ. എൽ പി എസ് മേവർക്കൽ. 1900-ാം ആണ്ടിൽ  ചെപ്പള്ളി കൃഷ്ണനാശാൻ 

ഒരു കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു സ്ഥാപിച്ചത്. എന്നാൽ  ഇന്ന്  1 മുതൽ 5 -ാം ക്ലാസ്സ്‌ വരെയുള്ള മികച്ച  വിദ്യാലയമായി  നിലകൊള്ളുന്നു.