ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/എന്റെ ഗ്രാമം
ചെറുകുളഞ്ഞി
പ്രമാണം:38073 Waterfall.jpg| മീൻമുട്ടുപാറ വെള്ളച്ചാട്ടം 'പത്തനംത്തിട്ട ജില്ലയിലെ റാന്നി പ്രദേശത്തെ മലയോരമേഖലയിലെ ഒരു എയിഡഡ് വിദ്യാലയമാണ് ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി.
മലയോര റാണിയായ റാന്നിയുടേയും പുണ്യനദിയായ പമ്പയുടേയും മനോഹാരിത ഒത്തിണങ്ങിയ ഒരു കൊച്ചു ഗ്രാമമാണ് ചെറുകുളഞ്ഞി
ഇവിടെ ജനങ്ങൾ മതസൗഹാർദത്തോടെ ഒത്തൊരുമിച്ചു ജീവിക്കുന്നു.പ്രസിദ്ധമായ പരുത്തിക്കാവ് ദേവിക്ഷേത്രവും സെന്റ് മേരീസ് പള്ളിയും ഈ ഗ്രാമപ്രദേശത്തെ സ്ഥിതിചെയ്യുന്നു .ക്ഷേത്രത്തിലെ ഉത്സവവും പള്ളിയിലെ പെരുന്നാളും ജനങ്ങൾ ഒന്നിച്ച ആഘോഷിക്കുന്നു.മലനിരകൾ തോടുകൾ അരുവികൾ വെള്ളച്ചാട്ടങ്ങൾ എന്നീ പ്രകൃതിഭംഗികൾ ഒത്തിണങ്ങിയ ഒരു കൊച്ചു ഗ്രാമമാണ് ചെറുകുളഞ്ഞി.വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മീൻമുട്ടുപാറ വെള്ളച്ചാട്ടം സ്കൂളിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു .കേരളത്തിലെ പുണ്യനദികളിൽ പ്രശസ്തമായ പാമ്പാനദിയുടെ തീരത്താണ് ഈ ഗ്രാമം .ലോകപ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമായ ശബരിമല ചെറുകുളഞ്ഞി ഗ്രാമത്തോടെ അടുത്താണ്