ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/എന്റെ ഗ്രാമം
- ചെറുകുളഞ്ഞി
പത്തനംതിട്ട ജില്ലയിലെ റാന്നി പ്രദേശത്തെ മലയോരമേഖലയിലെ ഒരു എയിഡഡ് വിദ്യാലയമാണ് ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി.
മലയോര റാണിയായ റാന്നിയുടേയും പുണ്യനദിയായ പമ്പയുടേയും മനോഹാരിത ഒത്തിണങ്ങിയ ഒരു കൊച്ചു ഗ്രാമമാണ് ചെറുകുളഞ്ഞി .
ഇവിടെ ജനങ്ങൾ മതസൗഹാർദത്തോടെ ഒത്തൊരുമിച്ചു ജീവിക്കുന്നു.പ്രസിദ്ധമായ പരുത്തിക്കാവ് ദേവിക്ഷേത്രവും സെന്റ് മേരീസ് പള്ളിയും ഈ ഗ്രാമപ്രദേശത്തെ സ്ഥിതിചെയ്യുന്നു .ക്ഷേത്രത്തിലെ ഉത്സവവും പള്ളിയിലെ പെരുന്നാളും ജനങ്ങൾ ഒന്നിച്ച ആഘോഷിക്കുന്നു.മലനിരകൾ തോടുകൾ അരുവികൾ വെള്ളച്ചാട്ടങ്ങൾ എന്നീ പ്രകൃതിഭംഗികൾ ഒത്തിണങ്ങിയ ഒരു കൊച്ചു ഗ്രാമമാണ് ചെറുകുളഞ്ഞി.വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മീൻമുട്ടുപാറ വെള്ളച്ചാട്ടം സ്കൂളിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു .കേരളത്തിലെ പുണ്യനദികളിൽ പ്രശസ്തമായ പാമ്പാനദിയുടെ തീരത്താണ് ഈ ഗ്രാമം .ലോകപ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമായ ശബരിമല ചെറുകുളഞ്ഞി ഗ്രാമത്തോടെ അടുത്താണ്.
ഭൂമിശാസ്ത്രം
വടശ്ശേരിക്കര പഞ്ചായത്തിലെ പച്ചപ്പ് നിറഞ്ഞ മനോഹരമായ ഒരു ഗ്രാമമാണ് ചെറുകുളഞ്ഞി. വടശ്ശേരിക്കര, റാന്നി എന്നീ രണ്ട് സ്ഥലങ്ങൾക്ക് ഇടയിലുള്ള അതിമനോഹരമായ സ്ഥലം. ഭൂപ്രകൃതിയുടെ ഘടന അടിസ്ഥാനത്തിൽ ഉയർന്ന പ്രദേശമാണ് ചെറുകുളഞ്ഞി എന്ന ഗ്രാമം. പമ്പാനദിയുടെ തീരങ്ങളിൽ കൂടി കടന്നുപോകുന്ന മലയോരങ്ങൾ ഗ്രാമത്തിന്റെ മനോഹാരിത കൂട്ടുന്നു. പത്തനംതിട്ട ജില്ലയുടെ വനമേഖല അതിർത്തികളിൽ ഒന്നാണ് വടശ്ശേരിക്കര. അതിനോട് ചേർന്നു കിടക്കുന്ന ഒരു സ്ഥലം എന്ന പ്രത്യേകതയും ഇതിനുണ്ട് . ചെറുകുളഞ്ഞി എന്ന ഗ്രാമത്തിലേക്കുള്ള പ്രധാന പാതയെ ബന്ധിപ്പിക്കുന്ന പാലമാണ് ബംഗാംകടവ് പാലം. കല്ലാർ നദിയും പമ്പയും സംഗമിക്കുന്ന സ്ഥലമാണ് വടശ്ശേരിക്കര അവിടുന്ന് പമ്പാനദിയായി ഒരുമിച്ച് ഒഴുകുന്നു.
പമ്പാ നദിയുടെ തീരങ്ങളിലൂടെ മലയോരമേഖലയുടെ മനോഹാരിതയിൽ തിളങ്ങി നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം .ശാന്ത സുന്ദരമായ പ്രകൃതരമണിയാമായ ഒരു മലയോര മേഖല .
ആരാധനാലയങ്ങൾ
- പരുത്തിക്കാവ് ദേവി ക്ഷേത്രം
- സെന്റ് കുര്യാക്കോസ് ക്നാനായ പള്ളി
- കോട്ടപ്പാറ മലനട ക്ഷേത്രം (ജണ്ടയിക്കൽ)
ഈ ആരാധനാലയങ്ങളെല്ലാം ചെറുകുളഞ്ഞിയുടെ മതസൗഹാർദ്ദത നിലനിർത്തുന്നതിൽ മുഖ്യമായ പങ്കുവഹിക്കുന്നു.
പ്രധാന സ്ഥാപനങ്ങൾ
- വായനശാല
- മൃഗാശുപത്രി
- സ്പോർട്സ് ഹബ്
- അംഗൻവാടി
- പോസ്റ്റോഫീസ്
- ഈ സ്ഥാപനങ്ങൾ ചെറുകുളഞ്ഞിയുടെ സാംസ്‌കാരിക സാമൂഹിക വികസനത്തിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് .
പ്രധാന പാലങ്ങൾ
- ഐത്തല പാലം
- കിടങ്ങൂർമുഴി പാലം
- ഈ പാലങ്ങൾ ചെറുകുളഞ്ഞിയെ റാന്നിയുമായിട്ടും വടശ്ശേരിക്കരയുമായിട്ടും ബന്ധിപ്പിക്കുവാനുള്ള പ്രധാന മാർഗങ്ങളാണ്
ചിത്രശാല
-
മീൻമുട്ടുപാറ വെള്ളച്ചാട്ടം
-
പരുത്തിക്കാവ് ദേവിക്ഷേത്രം
-