അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് അവാർഡ്

kite

കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ വാകക്കാട് എന്ന സ്ഥലത്തേക്ക് ഐ.ടി യുടെ ഒരു അവാർഡ് ലിറ്റിൽ കൈറ്റ്സിലൂടെ എത്തിക്കാൻ കഴി‍‍‍‍‍ഞ്ഞു എന്നതിൽ അൽഫോൻസാ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വളരെയധികം സന്തോഷത്തിലും അഭിമാനത്തിലുമാണ്. മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡുകളിൽ 2018-19 വർഷത്തെ കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അംഗീകരമാണ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്വന്തമാക്കിയത്. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന അവാർഡ് വിതരണ ചടങ്ങ്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിൻെ ഭാഗമായി സ്ക്കൂളുകൾ ഹൈടെക്ക് ആക്കി അന്താരാഷട്ര നിലവാരത്തിലേക്ക് ഉയർത്തികൊണ്ട് വരുമ്പോൾ കേരളജനത അത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു എന്നതിനു തെളിവാണ് കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി അഞ്ച് ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാലയത്തിലേക്ക് കൂടുതലായി എത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം എന്ന നേട്ടത്തിനരികെയാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക വിദ്യാഭ്യാസം പുതിയതലമുറയ്ക്ക് എങ്ങനെ നല്കണമെന്നതിന് മാത‍ൃകയാണ് കേരളം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

            മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡുകളിൽ കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള ട്രോഫിയും 25000 രൂപ ക്യാഷ് അവാർഡും വിദ്യാഭ്യാസമന്ത്രിയിൽ നിന്നും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രതിനിധികൾ ഏറ്റുവാങ്ങി.

കോൾ ടു ഗുഡ് ലൈഫ്

kite

2019 ജൂൺ മാസത്തിൽ തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേയ്ക്ക് എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടപ്പിലാക്കുന്ന കോൾ ടു ഗുഡ് ലൈഫ് എന്ന മെഗാകാമ്പയിൻ പദ്ധതി സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.വി എസ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യ്തു. ഹൃദയങ്ങളിൽ നന്മയുടെ വിത്തുവിതയ്ക്കുന്നവരാകണം വിദ്യാർത്ഥികൾ എന്ന് അദ്ദേഹം പറയുകയുണ്ടായി. റവ.ഫാ.ജെയിംസ് കുടിലിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപത എഡ്യുക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ ബെർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. പാലാ ജില്ല വിദ്യാഭ്യാസ ഓഫീസർ കോൾ ടു ഗുഡ് ലൈഫ് മെഗാകാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു. വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ മനോരമ ലിറ്റിൽ കൈറ്റ്സ് ,ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോൾ ടു ഗുഡ് ലൈഫ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്ക്കൂളിലെ കുട്ടികൾ തന്നെ മെഡിക്കല്സെന്ററുകളിലോ, പൊതുസ്ഥലങ്ങളിലോവീടുകളിലോ, ജനങ്ങളെ ഒരുമിച്ചുകൂട്ടി മൾട്ടി മീഡിയ പ്രസന്റേഷനോടുകൂടി നടത്തുന്ന ദൃശ്യാവിഷ്ക്കരണ ബോധവൽക്കരണ പരിപാടിയാണ് കാമ്പയനിന്റെ പ്രത്യേകത. ലഹരി വിരുദ്ധ, പ്ലാസ്റ്റിക്ക് രഹിത, രോഗവിമുക്ത, പ്രകൃത്യാനുകൂല സമൂഹസൃഷ്ടിക്ക് വേണ്ടിയുള്ള വിഭവങ്ങളും കാമ്പയനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സിംമ്പോസിയം

kite

സിംഗപ്പൂർ ഗവൺമെന്റെ് ബെസ്റ്റ് മെന്റർ അവാർഡും ക്യാനഡ റിസേർച്ച് ചെയർ ബഹുമതിയും കരസ്ഥമാക്കിയ ക്യാനഡ മക്ഗിൽ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ആന്റ് റിസേർച്ച് ഗൈഡ് ഡോ.സജി ജോർജ്ജ് വരുന്ന തലമുറയ്ക്ക് ദോഷകരമല്ലാത്ത രീതിയിൽ വേണം ടെക്നോളജി ഉപയോഗിക്കേണ്ടത് എന്ന് കുട്ടികളെ ബോധവൽക്കരിച്ചു. പരിസ്ഥിതി മലിനീകരണം മൂലം വായുവിലുണ്ടാകുന്ന വിഷാംശങ്ങളെക്കുറിച്ചും ഇത് മനുഷ്യശരീരത്തിലെ അവയവങ്ങളെ എപ്രകാരം ബാധിക്കുമെന്നും മൾട്ടിമീഡിയ പ്രസന്റേഷനോടുകൂടി അദ്ദേഹം കുട്ടികളെ ബോധവാൻമാരാക്കി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബാണ് സിംമ്പോസിയം ഓർഗനൈസ് ചെയ്തത്. സ്ക്രീൻ ടൈം

പ്രമാണം:സ്ക്രീൻ ടൈം:.jpg
kite

മൊബൈൽ, ലാപ്പ്ടോപ്പ്, കമ്പ്യൂട്ടർ, ടിവി തുടങ്ങിയ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്ന സമയം കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണക്ലാസ്സുകൾ മൾ ട്ടിമീഡിയ പ്രസന്റേഷനോടുകൂടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാതാപിതാക്കൾക്കും കുട്ടികൾക്കും സംഘടിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം സ്ക്രീൻ ടൈം കൂടിയതുകൊണ്ട് കണ്ണിന് ക്യാൻസർ പോലെയുള്ള പലവിധ രോഗങ്ങൾ വർധിച്ചുവരുന്നത് തടയുന്നതിനാണ് ഞങ്ങളിത് സംഘടിപ്പിച്ചത്. ഈ വഴി തെറ്റാതെ കാക്കാം

പ്രമാണം:ഈ വഴി തെറ്റാതെ കാക്കാം:.jpg
kite

ഈ വഴി തെറ്റാതെ കാക്കാം "എന്ന പ്രോഗ്രാം വഴിയായി മൊബൈൽ ഇന്റർനെറ്റ് എന്നിവ കുട്ടികൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ഞങ്ങൾ തന്നെ മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തി. സ്മാർട്ട് അമ്മ

പ്രമാണം:സ്മാർട്ട് അമ്മ:.jpg
kite

 "സ്മാർട്ട് അമ്മ "എന്ന പ്രോഗ്രാം വഴിയായി അമ്മമാർക്ക് നടത്തിയ ഇൻഫർമേഷൻ ടെക്നോളജി ക്ലാസ്സുകൾ നമ്മുടെ അമ്മമാർക്ക് പുതിയ അറിവുകൾ കൊടുത്തു എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.

മീനച്ചിലാറ്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു

പ്രമാണം:മീനച്ചിലാറ്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു:.jpg
kite

മീനച്ചിലാറ്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ തന്നെത്താനാവുന്ന പ്രയത്നവുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ രംഗത്തിറങ്ങി. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുള്ള വിവിധതരം പദ്ധതികൾ സ്ക്കൂളിൽ ന‍ടപ്പാക്കുന്നുണ്ട്. പേപ്പർ-വിത്തു പേന

പ്രമാണം:പേപ്പർ-വിത്തു പേന:.jpg
kite

പ്ലാസ്റ്റിക്ക് വിമുക്ത പ്രോഗ്രാം ഫലമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ കുട്ടികൾക്കും പേപ്പർ പേന വിതരണം ചെയ്തു. അതോടൊപ്പം ഒന്നോ രണ്ടോ വിത്തുകളും അതിൽ സൂക്ഷിച്ചിരുന്നു. പേനയുടെ ഉപയോഗശേഷം ഒന്നോ രണ്ടോ വൃക്ഷത്തൈകൾ അതിൽനിന്നുണ്ടാകുമെന്ന പ്രത്യേകതയും ഇതിലുണ്ട്. വിരൽതുമ്പിലെ വിസ്മയത്തിന്റെ പൊരുൾതേടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ

പ്രമാണം:വിരൽതുമ്പിലെ വിസ്മയത്തിന്റെ പൊരുൾതേടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ :.jpg
kite

വിരൽതുമ്പിലെ വിസ്മയത്തിന്റെ പൊരുൾ തേടി വാകക്കാട് അൽഫോൻസാ ഹെെസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ലോകപ്രശസ്ത മജീഷ്യൻ പി.എം.മിത്രയുടെ വീട്ടിൽ ചെന്ന് സന്ദർശിച്ച് സംഭാഷണം നടത്തി. യുവതലമുറക്ക് വളരെ മഹത്തായ സന്ദേശങ്ങളാണ് മാജിക്കിലൂടെ അദ്ദേഹം നൽകിക്കൊണ്ടിരിക്കുന്നത്. ആത്മവിശ്വാസവും മനശക്തിയുമാണ്ഒരു മജീഷ്യനു വേണ്ട അടിസ്ഥാന ഗുണം എന്ന് അദ്ദേഹം പറഞ്ഞു. മാജിക്ക് എന്നാൽ കബളിപ്പിക്കലല്ല എന്നും മാജിക്കിന് ഒരു ധാ‍ർമികത ഉണ്ടെന്നും കാണികളെ രസിപ്പിക്കുക എന്നതാണ് മാജിക്കിന്റെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിചേർത്തു. മാജിക്കിൽ കലയും ശാസ്ത്രവും ഗണിതവും അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമുക്കിഷ്ടപ്പെട്ട മേഖലയെ ഒരുപാട് സ്നേഹിക്കുക അതിനെസ്വപ്നം കാണുക നമ്മുടെ എല്ലാ പ്രവർത്തനവും അതിന് കൊടുക്കുക, ഇതിലൂടെ നാം ആഗ്രഹിക്കുന്ന മേഖലയിൽ നമുക്ക് ഉയരാനാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജങ്ക് ഫുഡ് ഉപേക്ഷിക്കൂ..

  ആരോഗ്യം നിലനിർത്തൂ..
പ്രമാണം:ജങ്ക് ഫുഡ് ഉപേക്ഷിക്കൂ..ആരോഗ്യം നിലനിർത്തൂ..:.jpg
kite

ആരോഗ്യത്തിന് ഹാനികരമായ ജങ്ക് ഫുഡ് ഉപേക്ഷിക്കുന്നതിനുള്ള ആഹ്വാനവുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ രംഗത്ത്. കാമ്പയനിന്റെ ആദ്യ ഭാഗമായി സ്റ്റേറ്റ് ഇൻസ്സിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്നോള‍ജിയു‍ടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തിലേ‍ നടത്തിയ ടാലന്റ് ഹണ്ട് ശാസ്ത്രജാലകം ശിൽപ്പ ശാലയിലൂടെ ലഭിച്ച അറിവുകൾ ആദർശ്പി.രാജ്, ജ്യോതിക കെ.ആർ എന്നിവർ ശാസ്ത്രപരീക്ഷണങ്ങളുടെ അകമ്പടിയോടുകൂടി സഹപാഠികൾക്ക് അനുഭവദ്യമാക്കി കൊടുത്തു.

	ഒരു വിധ പോഷക ഗുണവുമില്ലാത്ത രുചിക്ക് മാത്രം പ്രാധാന്യം നൽകിയിട്ടുള്ള ഭക്ഷണമാണ് ജങ്ക് ഫുഡ് എന്നും അമിതമായ കൊഴുപ്പ്, മധുരം, ഉപ്പ് തുടങ്ങിയവയൊക്കെ അടങ്ങിയ കലോറി കൂടുതലുള്ള ആഹാരങ്ങളാണിവയെന്നും ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ ബോധവൽക്കരണം നടത്തി. 

ലിറ്റിൽ കൈറ്റ്സ് സെമിനാർ

പ്രമാണം:ലിറ്റിൽ കൈറ്റ്സ് സെമിനാർ:.jpg
kite

ഈ വർഷത്തെ യൂത്ത് ഒ എൻ വി അവാർഡ് കരസ്ഥമാക്കിയ കുമാരി അനഘ ജെ കോലത്ത് മാതാപിതാക്കളോടും അദ്ധ്യാപകരോടുമുള്ള ആദരവുവഴി ലഭിക്കുന്ന അവരുടെ അനുഗ്രഹങ്ങൾ ഏതു പ്രവർത്തനങ്ങളിലും നമ്മോടൊപ്പം ഉണ്ടാകും എന്ന ആഹ്വാനം വഴി മാതാ-പിതാ-ഗുരു-ദൈവം എന്ന ആപ്തവാക്യം ഞങ്ങളിൽ ഊട്ടിഉറപ്പിച്ചു. 

കായിക വിദ്യാഭ്യാസവും‍ വ്യായാമവും

പ്രമാണം:കായിക വിദ്യാഭ്യാസവും‍ വ്യായാമവും:.jpg
kite

അന്താരാഷ്ട്ര തലത്തിൽ റസ്ലിംങ് കോച്ചായ ശ്രീമതി ജാസ്മിൻ ജോർജ്ജ് കായിക വിദ്യാഭ്യാസത്തിന്റെയും ജീവിതത്തിൽവ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് നൽകിയ സന്ദേശം എടുത്തുപറയത്തക്കതാണ്. സമൂഹത്തിൽ നന്മയുടെ നക്ഷത്രവിളക്കു തെളിക്കാൻ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ [[പ്രമാണം:കോൾ ടു ഗുഡ് ലൈഫ് - രണ്ടാം ഘട്ടത്തിൽ പദ്ധതിയുമായി വീടുകളിലേക്ക് :.jpg|ലഘുചിത്രം|kite]]

തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തുടക്കം കുറിച്ച കോൾ ടു ഗുഡ് ലൈഫ് എന്ന പദ്ധതിയുടെ രണ്ടാം ഘട്ടം സ്ക്കൂൾ മാനേജർ ഫാ.ജെയിംസ് കുടിലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് മഹാത്മ ഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസിലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസകമ്മീഷൻ അംഗവുമായ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യ്തു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്ര‍സിഡന്റ് നിഷ ജോസഫ് തുണി സഞ്ചി, സർവേ ഫോം എന്നിവയുടെ വിതരണം ഉദ്ഘാടനം ചെയ്യതു. മേലുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപ‍ഞ്ചായത്ത് മെമ്പർ ജെസ്സി ബെന്നി, പി.ടി.എ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ്സ് സി. റ്റെസ് , മനു കെ ജോസ്, മിൻസ പയസ് എന്നിവർ പ്രസംഗിച്ചു. സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിലേക്ക് മാതാപിതാക്കളും കുട്ടികളും ചേർന്നു തയ്യാറാക്കിയ തുണി സഞ്ചികളും പേപ്പർ ക്യാരി ബാഗുകളും വിതരണം ചെയ്യ്തു.

	രണ്ടാം ഘട്ടത്തിൽ കുട്ടികൾ ആർജിച്ചെടുത്ത അറിവുകളും പ്രവർത്തനങ്ങളും തങ്ങൾ അധിവസിക്കുന്ന സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം വച്ചിരിക്കുിന്നത്.  രണ്ടായിരത്തി എഴുനൂറോളം വീടുകളിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികൾ നേരിട്ടെത്തി ബോധവത്കരണം നടത്തി. കുട്ടികൾ വീടുകളിൽ നേരിട്ടിറങ്ങിചെന്ന് കുടുംബാഗംങ്ങൾ ഒരു ദിവസം മൊബൈൽ ഫോൺ, ടി വി, കമ്പ്യൂട്ടർ എന്നിവ  ഉപയോഗിക്കുന്ന സമയം,  വീട്ടിൽ ഒരു മാസം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ്, വീട്ടിൽ ഒരു മാസം ജങ്ക് ഫുഡ്, കോള എന്നിവക്കുവേണ്ടി ചെലവാക്കുന്ന തുക എന്നിവ രേഖപ്പെടുത്തി ഒരു സർവേ നടത്തി. ഒരു മാസത്തിനു ശേഷം ഈ വിവരങ്ങൾ വീണ്ടും ശേഖരിച്ച് ഈ ബോധവൽക്കരണം എത്രമാത്രം സമൂഹത്തിന് ഗുണം ചെയ്യ്തു എന്ന് പരിശോധിക്കും. 

ഇതോടെപ്പം പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള മാർഗങ്ങൾ നിർദ്ദേശിക്കുകയും കുടുബത്തിന്റെ നന്മക്കായി മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കൾ വർജ്ജിക്കണമെന്നും ജങ്ക് ഫുഡ്, കോള മുതലായവ ഉപേക്ഷിക്കണമെന്നും കുട്ടികൾ ഉദ്ബോധിപ്പിക്കും. കൂടാതെ ഇന്നത്തെ തലമുറയുടെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന മൊബൈൽ, ടി.വി., കമ്പ്യൂട്ടർ എന്നിവയുടെ അമിതമായ ഉപയോഗം ഇല്ലാതാകുന്നതിനായ് സ്ക്രീൻ ടൈം കുറക്കുന്നതിനുള്ള ബോധവത്കരണവും പദ്ധതിയുടെ ഭാഗമായിരിക്കുന്നു. ശുചിത്വം പാലിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള തിരിച്ചറിവുകളും കുട്ടികൾ ഒരോ വീടുകളിലും നേരിട്ടെത്തിച്ചു. കുട്ടികൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തുന്ന വീടുകളിൽ കോൾ ടു ഗുഡ് ലൈഫ് പ്രൊജക്ടിന്റെ ലോഗോയോടൊപ്പം പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ലേബൽ പതിച്ച് തങ്ങൾ പറഞ്ഞവ ഒരോരുത്തരും ജീവിതത്തിൽ പ്രാവർത്തികമാക്കി സമൂഹ നന്മയിലേക്ക് കടന്നു വരണം എന്ന് കുട്ടികൾ ഉദ്ബോധിപ്പിച്ചു. പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബത്തിനായി കുട്ടികളുടെ മെഗാക്യാമ്പയിൻ

പ്രമാണം:പ്ലാസ്റ്റിക് വിമുക്ത:.jpg
kite

വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി തുടക്കം കുറിച്ച കോൾ ടു ഗുഡ് ലൈഫ് എന്ന പദ്ധതിയുടെ ഭാഗമായി ഇരുപത്തി ഒന്നാം തിയതി ശനിയാഴ്ച രണ്ടായിരത്തി മുന്നൂറോളം വീടുകളിൽ വാകക്കാട് സ്കൂളിലെ കുട്ടികൾ നേരിട്ടെത്തി പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബത്തിനായി ബോധവത്കരണം നടത്തി. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള മാർഗങ്ങൾ കുട്ടികൾ നിർദ്ദേശിച്ചു. കുടുബത്തിന്റെ നന്മക്കായി മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കൾ വർജ്ജിക്കണമെന്നും ജങ്ക് ഫുഡ്, കോള മുതലായവ ഉപേക്ഷിക്കണമെന്നും കുട്ടികൾ ഉദ്ബോധിപ്പിച്ചു. കൂടാതെ ഇന്നത്തെ തലമുറയുടെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന മൊബൈൽ, ടി.വി., കമ്പ്യൂട്ടർ എന്നിവയുടെ അമിതമായ ഉപയോഗം ഇല്ലാതാകുന്നതിനായ് സ്ക്രീൻ ടൈം കുറക്കുന്നതിനുള്ള ബോധവത്കരണവും പദ്ധതിയുടെ ഭാഗമായി നടത്തി. ശുചിത്വം പാലിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള തിരിച്ചറിവുകളും ഒരോ വീടുകളിലും കുട്ടികൾ കൊടുത്തു. ഇതോടെപ്പം കുട്ടികൾ വീടുകളിൽ നിന്നും കുടുംബാഗംങ്ങൾ ഒരു ദിവസം മൊബൈൽ ഫോൺ, ടി വി, കമ്പ്യൂട്ടർ എന്നിവക്കായി ഉപയോഗപ്പെടുത്തുന്ന സമയം, വീട്ടിൽ ഒരു മാസം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ്, വീട്ടിൽ ജങ്ക് ഫുഡ്,കോള എന്നിവക്കുവേണ്ടി ഒരു മാസം ചെലവാക്കുന്ന തുക എന്നിവ രേഖപ്പെടുത്തി ഒരു സർവേക്കും തുടക്കം കുറിച്ചു. ഒരു മാസത്തിനു ശേഷം ഈ വിവരങ്ങൾ വീണ്ടും ശേഖരിച്ച് ഈ മെഗാക്യാമ്പയിൻ എത്രമാത്രം സമൂഹത്തിന് ഗുണം ചെയ്യ്തു എന്ന് വിലയിരുത്തുകയും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യും.

സന്ദർശിച്ച് ബോധവത്ക്കരണം നടത്തിയ വീടുകളിൽ കോൾ ടു ഗുഡ് ലൈഫ് പ്രൊജക്ടിന്റെ ലോഗോയോടൊപ്പം പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ലേബൽ പതിച്ച് തങ്ങൾ പറഞ്ഞവ ഒരോരുത്തരും ജീവിതത്തിൽ പ്രാവർത്തികമാക്കി സമൂഹത്തെ നന്മയിലേക്ക് നയിക്കണം എന്ന് ഉദ്ബോധിപ്പിച്ചാണ് കുട്ടികൾ ഒരോ വീടുകളിൽ നിന്നും മടങ്ങിയത്. കടകളിലേക്ക് പേപ്പർ ക്യാരിബാഗുകളുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ [[പ്രമാണം:കടകളിലേക്ക് പേപ്പർ ക്യാരിബാഗുകളുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ:.jpg|ലഘുചിത്രം|kite]] പ്ലാസ്റ്റിക് മുക്തകേരളത്തിനായ് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികൾ രംഗത്തെത്തി . കുട്ടികൾ നിർമ്മിച്ച പേപ്പർ ക്യാരിബാഗുകൾ വാകക്കാട് പ്രദേശത്തെ കടകളിൽ കുട്ടികൾ വിതരണം ചെയ്തു. പുതുവർഷം പ്ലാസ്റ്റിക് മുക്തമാകേണ്ടതി‍‍‍ൻെ്റ ആവശ്യകത കുട്ടികൾ കടകൾ തോറും കയറി ഇറങ്ങി ബോധ്യപ്പെടുത്തിയതിനോടൊപ്പം നാളെ മുതൽ പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉപയോഗിക്കരുതെന്ന കാര്യം ഓർമ്മപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നും പ്ലാസ്റ്റിക്നിരോധനം വന്നപ്പോൾ പേപ്പർ ക്യാരിബാഗുകൾ ലഭ്യമായത് വളരെ ഉപകാരപ്രദമാണെന്നും വ്യാപാരികൾ പറഞ്ഞു. സംവാദം: കുട്ടികളും ആരോഗ്യവും [[പ്രമാണം:കടകളിലേക്ക് പേപ്പർ ക്യാരിബാഗുകളുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ:.jpg|ലഘുചിത്രം|kite]] ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.ആനിയ സാമുവൽ കുട്ടികളും ആരോഗ്യവും എന്ന വിഷയത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളോട് നടത്തിയ സംവാദം കുട്ടികളുടെ ജീവിതത്തിൽ വളരെ ഉപകാരപ്രദമായിരുന്നു. ജീവിതശൈലി രോഗങ്ങൾ

പ്രമാണം:ജീവിതശൈലി രോഗങ്ങൾ:.jpg
kite

ഇടമറുക് പ്രദേശത്ത് ജീവിതശൈലി രോഗങ്ങൾ,പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ ബോധൽക്കരണ പരിപാടിയിൽ നിരവധിപേർ പങ്കെടുക്കുകയും ജീവിത ശൈലിയിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ‍ അവരെ ബോധവാൻമാരാക്കുകയും ചെയ്തു. വിശുദ്ധ അദ്ധ്യാപിക - ഹ്രസ്വചിത്രം

പ്രമാണം:വിശുദ്ധ അദ്ധ്യാപിക - ഹ്രസ്വചിത്രം:.jpg
kite

വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് , ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിശുദ്ധ അദ്ധാപിക എന്ന ഹ്രസ്വചിത്രം കെ. ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വിഷ്വൽ സയൻസ് & ആർട്ട്സ് ചെയർമാനും പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ആർ ഹരികുമാർ റിലീസ് ചെയ്തു. 1932-33 കാലഘട്ടത്തിൽ വാകക്കാട് പള്ളിക്കൂടത്തിൽ അൽഫോൻസാമ്മയുടെ വിദ്യാർത്ഥിയായിരുന്ന ഇടമറുക് സ്വദേശിനി കെ. പി ഗൗരിക്കുട്ടിയുടെ ഒർമ്മകളെ അടിസ്ഥാനമാക്കിയാണ് കഥ പുരോഗമിക്കുന്നത്. ഹ്രസ്വചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം,എഡിറ്റിംങ് , സംവിധാനം എന്നിവയെല്ലാം നിർവഹിച്ചത് സ്കൂളിലെ കുട്ടികളും അദ്ധാപകരും ചേർന്നാണ് . KEY – Knowledge Empowerment Programme സ്കൂളിലെ കുട്ടികൾക്ക് പി എസ് സി പോലുള്ള പരീക്ഷകൾക്ക് ചെറിയ ട്രെയിനിംങ് എന്ന നിലയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടടികൾ ഓരോ ആഴ്ചയും എല്ലാ ക്ലാസ്സുകളിലും ആനുകാലികവും പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾ അവ എഴുതി പഠിക്കുകയും ചെയ്യുന്നു. പരീക്ഷ നടത്തി വിജയികളാവുന്നവർക്ക് പുരസ്ക്കാരങ്ങൾ കൊടുക്കുന്നു. ശുചീകരണ പ്രവർത്തനങ്ങൾ

പ്രമാണം:ശുചീകരണ പ്രവർത്തനങ്ങൾ 1:.jpg
kite

പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നു. വാകക്കാടിെലെ വെയിറ്റിംങ് ഷെഡ് ലിറ്റിൽ കൈറ്റ്സ് കുട്ടികളെല്ലാം ചേർന്ന് കഴുകി വൃത്തിയാക്കി.റോഡിനിരു വശവും വൃത്തിയായി സൂക്ഷിക്കുന്നു. ഹോമിയോ ഹോസ്പിറ്റലിൽ ബോധവൽക്കരണം

പ്രമാണം:ഹോമിയോ ഹോസ്പിറ്റലിൽ ബോധവൽക്കരണം:.jpg
kite

മൂന്നിലവ് ഗ്രാമ പഞ്ചായത്ത് ഹോമിയോ ഹോസ്പ്പിറ്റലിൽ ജീവിതശൈലി രോഗങ്ങൾ, പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ ബോധൽക്കരണ പരിപാടിയിൽ നിരവധിപേർ പങ്കെടുക്കുകയും ജീവിത ശൈലിയിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ‍ അവരെബോധവാൻമാരാക്കുകയും ചെയ്തു. 'സ്ക്രീൻ ടെെം' കുറക്കുന്നതിനുള്ള ആഹ്വാനവുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാ‌‌‌‌ർത്ഥികൾ

പ്രമാണം:'സ്ക്രീൻ ടെെം' കുറക്കുന്നതിനുള്ള ആഹ്വാനവുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാ‌‌‌‌ർത്ഥികൾ:.jpg
kite

'സമയം കടന്നുപോയിരിക്കുന്നു. നമ്മുടെ ചർച്ചകളും പ്രവർത്തനങ്ങളും കേവലം വാക്കുകളിൽ മാത്രം അവസാനിക്കരുത്. നമ്മുടെ കുട്ടികളുടെ സംരക്ഷണത്തിനായി ഇന്ന് എന്തൊക്കെ ചെയ്യതു? ഇനി എന്തെല്ലാം ചെയ്യാൻ സാധിക്കും?' ഇത് പറയുന്നത് വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. മൊബൈൽ, ലാപ്പടോപ്പ്, കമ്പ്യൂട്ടർ, ടി.വി തുടങ്ങിയ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്ന സമയം- സ്ക്രീൻ ടൈം കുറക്കുന്നതിനുള്ള ബോധവൽക്കരണ ക്ലാസ്സിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തുടക്കം കുറിച്ചിരിക്കുന്ന കോൾ ടു ഗുഡ് ലൈഫ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടന്നത്.

ശാസ്ത്ര സാങ്കേതികരംഗങ്ങളുടെ അതിവേഗത്തിനുള്ള പ്രയാണത്തിനിടയിൽ ഇന്നേറ്റവും മുന്നിട്ടുനിൽക്കുന്നത് മൊബൈൽ രംഗമാണെന്നും ഇത് സമൂഹത്തിലുള്ള എല്ലാ വിഭാഗമാളുകളും ഉപയോഗിക്കുന്നെണ്ടെങ്കിലും കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണെന്നും ഇതിൽ മാതാപിതാക്കൾ നല്ല ശ്രദ്ധ വെക്കണമെന്നും കുട്ടികൾ മാതാപിതാക്കളോടായി പറഞ്ഞു.

സ്ക്രീൻ ടൈം ഇന്ന് നമ്മുടെയിടയിൽ വലിയ ചർച്ച ചെയ്യുന്നില്ലെങ്കിലും ആഗോള തലത്തിൽ ഇതൊരു വലിയ ചർച്ചാ വിഷയം തന്നെയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം സ്ക്രീൻ ടൈം കൂടിയതുകൊണ്ടുള്ള പലവിധ രോഗങ്ങൾ വർധിച്ചുവരുന്നതായി കാണാം. തിരുവനന്തപുരം ആർ. സി. സി യിൽ ഇന്ന് വളരെയധികം കുട്ടികൾ കണ്ണിനു ക്യാൻസർ പോലെയുള്ള രോഗങ്ങളുമായി റിപ്പോർട്ടു ചെയ്യപ്പെടുന്നതിനും കാരണം സ്ക്രീൻ ടൈം തന്നെയാണ്.

എല്ലാവരുെയും സ്വാധീനിക്കുന്ന ഒരു മാധ്യമമാണ് സ്മാർട്ട് ഫോൺ. ഇതിലെ വാട്ട്സാപ്പ്, ഫേസ്ബുക്ക്, യു ടൂബ് പോലുള്ള മാധ്യമങ്ങൾ കുട്ടികളെ അതിവേഗം സ്വാധിനിക്കുന്നത്. ലിറ്റിൽ‍ കൈറ്റ്സ് അംഗങ്ങളായ നയന ഷാജി, അലീന സുരേഷ് എന്നിവരാണ് സ്കൂ്ളിലെ കുട്ടികളി‍ക്കും മാതാപിതാക്കൾക്കുമായി നടത്തിയ ബോധവൽക്കരണ ക്ലാസ്സ് നയിച്ചത്. മറ്റുള്ളവർ ചെയ്യുന്നത് കാത്തിരിക്കാൻ ഇനി നമുക്ക് സമയമില്ല.നമ്മുടെയും കുട്ടികളുടെയും രക്ഷക്കായി അതിവേഗകർമ്മപദ്ധതികൾ നാം ഇന്ന് ഇപ്പോൾ തന്നെ ആരംഭിക്കണം. സ്ളൈഡ് ഷോ, വീഡിയോ തുടങ്ങി മൾട്ടി മീഡിയ പ്രസന്റേഷനോടുകൂടി എടുത്ത ക്ലാസ്സ് മാതാപിതാക്കൾക്കു് പുതിയ അറിവ് നൽകുന്നവയായിരുന്നു. സ്ക്രീനിൽ കുരുങ്ങുന്നത് കുട്ടികൾ

പ്രമാണം:സ്ക്രീനിൽ കുരുങ്ങുന്നത് കുട്ടികൾ:.jpg
kite

അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ രണ്ടായിരത്തി മുന്നൂറോളം വീടുകളിൽ നേരിട്ട് ചെന്ന് നടത്തിയ പഠനത്തിൽ നിന്നും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ സ്ക്രീൻ സമയം ഒരു ദിവസം ശരാശരി മൂന്നു മണിക്കൂറോളം വരുന്നുണ്ടെന്ന് കണ്ടെത്തി. അതിനാൽ മറ്റുള്ളവർ ചെയ്യുന്നത് കാത്തിരിക്കാൻ ഇനി നമുക്ക് സമയമില്ല എന്നും നമ്മുടെയും കുട്ടികളുടെയും രക്ഷക്കായി അതിവേഗകർമ്മപദ്ധതികൾ നാം ഇന്ന് ഇപ്പോൾ തന്നെ ആരംഭിക്കണം എന്നും കുട്ടികൾ അഭിപ്രായപ്പെടുന്നു. 5 വയസ്സിൽ താഴെ, 6-17 വയസ്സ്, 18-40 വയസ്സ്, 40 വയസ്സിനു മുകളിൽ എന്നിങ്ങനെ പ്രായത്തെ അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളായി തിരിച്ചാണ് കുട്ടികൾ സ്ക്രീൻ ടൈം നെക്കുറിച്ചുള്ള പഠനം നടത്തിയത്. വീടുകളിൽ നിന്നും ഒരോ പ്രായവിഭാഗത്തിലുമുള്ളവരുടെ എണ്ണവും ഇവർ മൊബൈൽ ഫോൺ, ടിവി, കമ്പ്യൂട്ടർ എന്നിവ ഒരു ദിവസം ഉപയോഗിക്കുന്ന സമയവും ചോദിച്ചറിഞ്ഞാണ് സർവ്വേരീതിയിലുള്ള പഠനം കുട്ടികൾ നടത്തിയത്. ഇതിൽ നിന്നും 5 വയസ്സിൽ താഴെയുള്ള ഒരു കുട്ടി പ്രതിദിനം മൂന്നു മണിക്കൂറോളം മൊബൈൽ, ടി വി എന്നിവയുടെ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നു എന്ന് കണ്ടെത്തി. സർവേ പ്രകാരം 6-17 വയസ്സുവരെയുള്ളവരുടെ സ്ക്രീൻ ടൈം രണ്ടു മണിക്കൂറും 17-40 വയസ്സുവരെയുള്ളവരുടെ സ്ക്രീൻ ടൈം ഒന്നര മണിക്കൂറും 40 വയസ്സിനു മുകളിലുള്ളവരുടെ സ്ക്രീൻ ടൈം 55 മിനിറ്റും ആണ്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്. കുട്ടികൾ അമിതമായി സ്ക്രീനുകൾക്ക് മുന്നിൽ സമയം ചെലവഴിക്കുന്നത് ഗുരുതരമായ ആരോഗ്യമാനസിക പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടുമെന്ന് സിങ്കപ്പൂർ ഗവൺമെന്റ് ബെസ്റ്റ് മെന്റർ അവാർഡും കാനഡ റിസേർച്ച് ചെയർ ബഹുമതിയും കരസ്ഥമാക്കിയ കാനഡ മക് ഗിൽ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ആന്റ് റിസേർച്ച് ഗൈഡ് ഡോ. സജി ജോർജ്ജ് അഭിപ്രായപ്പെട്ടു. കുട്ടികളുടെ സ്ക്രീൻ സമയം കുറച്ച് അവരെ സ്വാഭാവിക ജീവിതത്തിലേക്കു നയിക്കുന്നതിനുള്ള ശ്രമം മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കുട്ടികളെ സ്ക്രീൻ അഡീക്ഷനിൽ നിന്നു മോചിപ്പിക്കാനായി മതാപിതാക്കൾക്ക് പരിശീലനം നല്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 5 വയസ്സിൽ താഴെയുള്ള കടികളുടെ സ്ക്രീൻ സമയം യാതൊരു കാരണവശാലും ഒരു മണിക്കൂറിൽ കൂടുതലാവാൻ പാടില്ലായെന്ന് ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിലെ ശിശുരോഗ വിദഗ്ദൻ ഡോ. ജിസ്സ് തോമസ് പറഞ്ഞു. പഠനവൈകല്യങ്ങൾ, ഹൈപ്പർ ആക്ടിവിറ്റി, കേൾവിക്കുറവ്, അർബുദം, ഉറക്ക പ്രശ്നങ്ങൾ, പരിസരബന്ധക്കുറവ്, ലൈംഗിക പ്രശ്നങ്ങൾ തുടങ്ങിയവക്കൊക്കെ സ്ക്രീൻ സമയം കൂടുന്നത് കാരണമായി തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അരുത് ലഹരി

പ്രമാണം:അരുത് ലഹരി :.jpg
kite

കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിനെതിരെ അദ്ധ്യാപകരും രക്ഷിതാക്കളുംകുട്ടികളും ഒരുമിച്ചുനിൽക്കുന്നു . ലഹരിക്കെതിരെ സ്കൂളിലെ അദ്ധ്യാപികയായ സി. ലിനെറ്റ് എസ്. എച്ച് മാതാപിതാക്കൾക്ക് ബോധവത്കരണം നടത്തി. സ്കൂൾ അസംബ്ലിയിൽ മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും തളർത്തുകയും നശിപ്പിക്കുകയും ചെയ്യും എന്നതുകൊണ്ട് ഞാൻ ഒരിക്കലും അവ ഉപയോഗിക്കില്ലെന്നും മറ്റുള്ളവരെ അവ ഉപയോഗിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുമെന്നും വിദ്യാർഥികൾക്ക് അവ നൽകാൻ ശ്രമിക്കുന്നവരെ അതിൽനിന്നു തടയുമെന്നുെം പ്രതിജ്ഞ ചെയ്യുതു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളാണ് ഇതിന് നേതൃത്ത്വം നൽകിയത്. കാരുണ്യസ്പർശം നമ്മുടെയെല്ലാം ചുറ്റുമുള്ള ആരും നോക്കാനില്ലാത്ത വൃദ്ധരായ മാതാപിതാക്കയും കുട്ടികളെയും സംരക്ഷിക്കുന്ന വൃദ്ധസധനങ്ങളിലേക്കും അനാഥനാലയങ്ങളിലേക്കും വേണ്ട അവശ്യസാധനങ്ങളായ ബെഡ്ഷീറ്റ്, സോപ്പ് ഭക്ഷണസാധനങ്ങളായ പയർ, അരി മറ്റു പച്ചക്കറികൾ എന്നിവ എത്തിച്ചുകൊടുക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് പ്രോജക്റ്റ് കോൾ ടൂ ഗുഡ് ലൈഫ് വൻവിജയത്തിലേക്ക്

പ്രമാണം:ലിറ്റിൽ കൈറ്റ്സ് പ്രോജക്റ്റ് കോൾ ടൂ ഗുഡ് ലൈഫ് വൻവിജയത്തിലേക്ക് :.jpg
kite

വാകക്കാട് അൽഫോൻസാ ഹൈസ്കുൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തുടങ്ങിവച്ച പ്രോജക്റ്റായ 'കോൾ ടൂ ഗുഡ് ലൈഫ് ' വിജയത്തീരത്തേക്ക് . പ്രോജക്റ്റിന്റെ ഒന്നാം ഘട്ടത്തിൽ വിവിധ ബോധവത്കരണ പരിപാടികളാണ് സ്കൂളിൽ നടത്തിയത് . പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത പ്രകൃത്യാനുകൂല ശുചിത്വ കുടുംബം എന്ന ആശയവുമായി തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യമാണ് പ്രോജക്റ്റ് മുന്നോട്ട് വച്ചത്. രണ്ടാം ഘട്ടത്തിൽ സ്കൂളിലെ കുട്ടികൾ തങ്ങളുടെ സമീപ പ്രദേശങ്ങളിലെ 2300 വീടുകളിൽ സ്ക്രീൻ ടൈം കുറയ്ക്കുക, പ്ലാസ്റ്റിക് ഉപേക്ഷിക്കുക, ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക, ജങ്ക്ഫുഡ് ,കോള തുടങ്ങിയവ ഒഴിവാക്കുക എന്നീ സന്ദേശങ്ങൾ ഉൾകൊള്ളുന്ന ബോധവത്കരണം നടത്തി. ഇതോടൊപ്പം ഈ വീടുകളിൽ നിന്ന് ഒരു മാസം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് , ജങ്ക്ഫുഡ് , കോള എന്നിവയ്ക്കായി ഒരു വർഷം ചിലവാക്കിയ തുക, ടിവി, കംപ്യൂട്ടർ, മൊബൈൽ എന്നിവയ്ക്കായി ഒരു ദിവസം ഒാരോരുത്തരും ഉപയോഗപ്പെടുത്തുന്ന സമയം എന്നിവ ചോദിച്ചറിഞ്ഞ് സർവേരീതിയിലുള്ള പഠനം നടത്തി. ഇതിൽ നിന്നും അ‍‍ഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ സ്ക്രീൻ സമയം മൂന്നു മണിക്കൂറോളമാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിത്തീരുമെന്ന് ശിശുരോഗവിദഗ്ദർ അഭിപ്രായപ്പെട്ടു.

പ്രമാണം:ലിറ്റിൽ കൈറ്റ്സ് പ്രോജക്റ്റ് കോൾ ടൂ ഗുഡ് ലൈഫ് വൻവിജയത്തിലേക്ക് 2 :.jpg
kite

വീടുകളിൽ നടത്തിയ ബോധവത്കരണ പദ്ധതിക്ക്, ഒരു മാസം കഴിഞ്ഞിട്ടു നടത്തിയ സാമ്പിൾ പഠനത്തിൽ സ്ക്രീൻ ടൈം 15മുതൽ 18 വരെ ശതമാനവും പ്ലാസ്റ്റിക് ഉപയോഗം 62 മുതൽ 66ശതമാനവും ജങ്ക്ഫുഡ് , കോള എന്നിവയുടെ ഉപയോഗം 27 മുതൽ 30ശതമാനവും കുറഞ്ഞതായി കണ്ടെത്തി. ഇതേക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ ഈ വർഷത്തെ പ്രോജക്റ്റ് വിജയകരമായി എത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ. ഫോക്കസ് @ ബെറ്റർ ലൈഫ്

പ്രമാണം:ഫോക്കസ് @ ബെറ്റർ ലൈഫ്:.jpg
kite

ഫോക്കസ് @ ബെറ്റർ ലൈഫ് പദ്ധതിക്ക് വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ തുടക്കം കുറിച്ചു. കോവിഡ് മാനസികമായി തളർത്തിയ കുട്ടികൾക്കും മാതാപിതാക്കൾക്കും കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുവരുന്നതിനും പ്രതിസന്ധിഘട്ടങ്ങളേ അതിജീവിച്ച് തങ്ങളുടെ മേഖലകളിൽ മുന്നേറുന്നതിനും പ്രചോദനാത്മകമായ ബോധ്യങ്ങൾ പകർന്നു നല്കി സമൂഹത്തെ ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യം വച്ചുകൊണ്ട് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ചേർന്നൊരുക്കുന്ന പദ്ധതിയാണ് 'ഫോക്കസ് @ ബെറ്റർ ലൈഫ്'. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോവിഡിന്റെ വിഷമകരമായ അവസ്ഥയിൽ കഴിയുന്നവർക്ക് ആശ്വാസമേകുന്നതിനും പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ച് തങ്ങളുടെ മേഖലകളിൽ മുന്നേറുന്നതിനും പ്രചോദനാത്മകമായ ബോധ്യങ്ങൾ പകർന്നു നല്കി സമൂഹത്തെ ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യം വച്ചുകൊണ്ട് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ചേർന്നൊരുക്കുന്ന പദ്ധതിയായ 'ഫോക്കസ് @ ബെറ്റർ ലൈഫ്' ന് കോട്ടയം അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും ഡെപ്യൂട്ടി കളക്ടറുമായ ജിനു പുന്നൂസ് തുടക്കം കുറിച്ചു. കുട്ടികൾ പ്രതിസന്ധികളെ നേരിടുന്നതിനും അതിനെ മറികടക്കുന്നതിനും പ്രാപ്തി നേടണമെന്നും അതിനായിപ്രായോഗികമായ പ്രവർത്തനങ്ങൾ തയ്യാറാക്കി മുന്നോട്ടു പോകണമെന്നും ജിനു പുന്നൂസ് ആഹ്വാനം ചെയ്തു. കെ സി എസ് എൽ പാലാ രൂപത ഡയറക്ടർ ഫാ. ജീമോൻ പനച്ചിക്കൽ കരോട്ട് മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പർ ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ അലക്സ് , പി റ്റി എ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എന്നിവരാണ് പ്രസംഗിച്ചത്.

പ്രമാണം:ലിറ്റിൽ കൈറ്റ്സ് പ്രോജക്റ്റ് കോൾ ടൂ ഗുഡ് ലൈഫ് വൻവിജയത്തിലേക്ക് 2 :.jpg
kite

പ്രോജക്ടിൻ്റെ ഭാഗമായി പ്രഗത്ഭരായ വ്യക്തികളുടെ പ്രചോദനാത്മകമായ വിവിധ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയിൽ താളം തെറ്റിയ കുട്ടികൾക്കും മാതാപിതാക്കൾക്കും ആത്മവിശ്വാസവും കരുത്തും പകർന്നു കൊടുക്കുന്നതിനുള്ള വിവിധ പരിപാടികളും ഫോക്കസ് @ ബെറ്റർ ലൈഫ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സോഷ്യൽ മീഡിയയും ഉപയോഗപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യയിൽ തല്പരരായ കുട്ടികളുടെ ഗ്രൂപ്പും രൂപീകരിച്ചു.

പ്രമാണം:Focus @ better life :.jpg
kite

കോവിഡ് മാനസികമായി തളർത്തിയ കുട്ടികൾക്കും മാതാപിതാക്കൾക്കും കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുവരുന്നതിനും സഹായകരമാകുന്നതാണ് ഫോക്കസ് @ ബെറ്റർ ലൈഫ് എന്ന ഈ ഒരു പദ്ധതി. പദ്ധതിയുടെ ലോഗോ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെഞ്ചമിൻ ടി ജെ പ്രകാശനം ചെയ്തു. വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് , നല്ലപാഠം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഫോക്കസ് @ ബെറ്റർ ലൈഫ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ലോക പരിസ്ഥിതി ദിനം

പ്രമാണം:ലോക പരിസ്ഥിതി ദിനം1:.jpg
kite

ഭൂമിയെ വെന്റിലേറ്ററിൽനിന്നും രക്ഷിക്കാൻ പരിസ്ഥിതി പുനസ്ഥാപനത്തിനുള്ള പദ്ധതികൾ അത്യന്താപേക്ഷിതമാണെന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും പുനസ്ഥാപനത്തിനുള്ള വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുന്ന പരിസ്ഥിതി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ പ്ലാറ്റഫോമിൽ നടത്തിയ യോഗത്തിനു സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിച്ചു .

പ്രമാണം:ലോക പരിസ്ഥിതി ദിനം2:.jpg
kite

കേന്ദ്ര സർക്കാരിന്റെ ജെൽ ശക്തി മന്ത്രലയത്തിന് കീഴിലുള്ള റൂർക്കിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിലെ സീനിയർ സയന്റിസ്റ്റു് ഡോ. മാത്യു കെ ജോസ് മുഖ്യപ്രഭാഷണം നടത്തി.

   • 	പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും കുട്ടികളുടെ നേതൃത്വത്തിൽ തന്നെ വിവിധ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ചു.
   •  കുട്ടികൾ വൃക്ഷത്തൈകളും ചെടികളും വച്ചു പിടിപ്പിച്ചു. 
   • മീനച്ചിലാറിൻ്റെ ഉത്ഭവ പ്രദേശങ്ങളിലൊന്നായ വാകക്കാട്ടെ നദികളും തോടുകളും സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾക്കും തുടക്കം കുറിച്ചു. 
   • കുട്ടികൾക്ക് പച്ചക്കറിത്തോട്ടവും ഔഷധചെടികളും വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നല്കുി.  
   • കൂടാതെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്രരചന, കവിത, പ്രസംഗം, നാടൻ പാട്ടുകൾ, ഉപന്യാസം എന്നിവയും നടത്തപ്പെട്ടു.

ലഹരിയുടെ അപകടസാധ്യത തിരിച്ചറിയാനുള്ള ബുദ്ധിയും കഴിവും കുട്ടികൾ ആർജ്ജിച്ചെടുക്കണം: എസ് ആനന്തകൃഷ്ണൻ ഐ പി എസ്

പ്രമാണം:'സേവ് ലൈഫ് ' കാമ്പയിന് ‍തുടക്കം:.jpg
kite

പ്രലോഭിപ്പിക്കുന്ന രീതിയിൽ ഏതു ലഹരി നമ്മെ സമീപിച്ചാലും അതിനെ മനസ്സിലാക്കി അതിൻ്റെ അപകടസാധ്യത തിരിച്ചറിഞ്ഞ് അതു വേണ്ട എന്നു പറയാനുള്ള ബുദ്ധിയും കഴിവും കുട്ടികൾ ആർജ്ജിച്ചെടുക്കണം എന്ന് സംസ്ഥാന എക്സൈസ് കമ്മീഷണർ എസ് ആനന്തകൃഷ്ണൻ ഐ പി എസ് . അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ജൂൺ 26 ന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ 'സേവ് ലൈഫ്' കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയെക്കുറിച്ച് കുട്ടികൾക്കും കുട്ടികളിലൂടെ സമൂഹത്തിനും അവബോധം കൊടുക്കാൻ സേവ് ലൈഫ് ക്യാമ്പയിനു കഴിയും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സേവ് ലൈഫ് ക്യാമ്പയിനിലൂടെ വിവേകപൂർണ്ണമായ സുരക്ഷിതമായ ജീവിതത്തിലേക്ക് കുട്ടികളയും മാതാപിതാക്കളെയും നയിച്ച് ലഹരിരഹിത സമൂഹം എന്ന കാഴ്ചപ്പാടിലേക്ക് വരുന്നതിന് നമുക്ക് സാധിക്കുമെന്ന് സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ജീവിതത്തിലെ നല്ല മനോഭാവങ്ങളിലൂടെ നല്ല ആരോഗ്യശീലങ്ങിലൂടെ നല്ല വ്യായാമങ്ങളിലൂടെ നല്ല കൂട്ടുകെട്ടുകളിലൂടെ ജീവിതം തന്നെയാണ് ലഹരി എന്ന യഥാർത്ഥത്യം നാം മനസ്സിലാക്കണമെന്ന് കേന്ദ്ര സർക്കാരിൻ്റെ സാമൂഹ്യ ക്ഷേമവകുപ്പിലെ മാസ്റ്റർ ട്രെയിനറും മദ്യവിരുദ്ധ ഏകോപന സമിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വക്കേറ്റ് ചാർളി പോൾ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. ജീവിതത്തിൻ്റെ അന്തസ്സ് എന്നത് എല്ലാം സ്വീകരിക്കാനുള്ള കഴിവല്ല, സ്വയം നിഷേധിക്കാനുള്ള കഴിവും ആണെന്നും തിന്മയിലേക്ക് നയിക്കുന്ന ശക്തികളെ ചെറുത്ത് തോൽപ്പിക്കുന്നതിനുള്ള ആത്മധൈര്യം കുട്ടികൾ ആർജ്ജിച്ചെടുക്കണമെന്ന് അഡാർട്ട് മുൻഡയറക്ടർ ഫാ. മാത്യു പുതിയിടത്ത് അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. ലഹരി വസ്തുക്കളെക്കുറിച്ച് കുട്ടികളിലും മാതാപിതാക്കളിലും അവബോധമുണ്ടാക്കി വിവേകപൂർണമായ സുരക്ഷിത ജീവിതത്തിലേക്ക് നയിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യം വച്ചിരിക്കുന്നത്. തുടർന്ന് ഈ ബോദ്ധ്യങ്ങൾ കുട്ടികൾ വഴി സമൂഹത്തിനു പകർന്നു കൊടുത്തുകൊണ്ട് ലഹരി രഹിതമായ ഒരു സമൂഹം എന്ന കാഴ്ചപ്പാടാണ് സേവ് ലൈഫ് പ്രോജക്ടിനുള്ളത്. ആദ്യ ഘട്ടമായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തില് കുട്ടികൾക്കും മാതാപിതാക്കൾക്കും വിവിധ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ചു. . കൂടാതെ ലഹരി വിരുദ്ധ ബോദ്ധ്യങ്ങൾ നല്കുന്ന ചിത്രരചന, കവിത, പ്രസംഗം, ഉപന്യാസം എന്നിവയും നടത്തി. ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം ഹൃദയപൂർവ്വം ആദരവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ

പ്രമാണം:ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം:.jpg
kite

ദേശീയ ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് ജൂലൈ 1 ന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ ഡോക്ടർമാരുടെ സേവനങ്ങളെക്കുറിച്ചും അവർ ചെയ്യുന്ന ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്കും മാതപിതാക്കൾക്കും സമൂഹത്തിനും ബോദ്ധ്യം കൊടുക്കുന്നതിനായ് ഹൃദയപൂർവ്വം എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. വിവിധ ദേശങ്ങളിൽ ജോലി ചെയ്യുന്ന സ്കൂളിലെ പൂർവവിദ്യാത്ഥികളായ ഡോക്ടർമാരെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് ആദരവ് അർപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷാർമിള മേരി ജോസഫ് ഐ എ എസ് നിർവഹിച്ചു. പൂർവവിദ്യാത്ഥികളായ ഡോ. റാണീവ് എഫ്രേം ( മിഷിഗൺ, യു.എസ്. എ), ഡോ. ആൻ ക്രിസ്റ്റീൻ (അസി. സർജൻ എഫ്.എച്ച്.സി കാണക്കാരി), ഡോ. ജീനാ (മാർസ്ലീവാ മെഡിസിറ്റി ചേർപ്പുങ്കൽ ), ഡോ. ജോസ്ലിൻ (മെഡിക്കൽ ഓഫീസർ , പൈക ഗവ. ആശുപത്രി), ഡോ. അനിയ സാമുവൽ (ജൂണിയർ ഡോക്ടർ, ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട്), ഡോ. ആര്യ രവീന്ദ്രൻ (ഗവ. മെഡിക്കൽ കോളേജ് പാലക്കാട് ), ഡോ. അന്നു സെബാസ്റ്റ്യൻ (അഷ്ടാംഗ ആയുർവേദ വിദ്യാപീഠം, പാലക്കാട്) എന്നിവർ പ്രസംഗിച്ചു. ആരോഗ്യപ്രവർത്തകരെയും ആരോഗ്യ സ്ഥാപനങ്ങളേയും ആദരവോടും സ്നേഹത്തോടും കൂടി കാണണമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഹൃദയപൂർവ്വം എന്ന പ്രോഗ്രാം സംഘടിപ്പിച്ചത് .ഹൃദയപൂർവ്വം എന്ന പ്രോഗ്രാമിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. ഡോക്ടർമാരുടെ ദിനം സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കുന്നതിനും സ്വന്തം സുരക്ഷ പോലും നോക്കാതെ, സ്വന്തം ജീവൻ വരെ പണയം വച്ച് കൊവിഡിനെതിരെ പട പൊരുതുന്ന ആരോഗ്യ പ്രവർത്തകരുടെ സേവനത്തെ നന്ദിയോടെ ആദരിക്കുന്നതിനും ഉള്ള അവസരമായി കുട്ടികൾ ഉപയോഗപ്പെടുത്തി. കുട്ടികളിൽ നമ്മുടെ ആരോഗ്യരംഗത്തിൻ്റെ കരുതലും സ്നേഹവും വ്യക്തമാക്കുന്ന കലാപരിപാടികളും ഇതോടൊപ്പം നടത്തി. മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും പ്രകമാക്കുന്ന പദ്ധതിയാണ് 'മധുരം e മലയാളം' : ഡോ. അനിൽ വള്ളത്തോൾ

പ്രമാണം:മധുരം e മലയാളം പദ്ധതിക്ക് തുടക്കം:.jpg
kite

മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും പ്രകമാക്കുന്ന പദ്ധതിയാണ് 'മധുരം ഇ മലയാളം' എന്ന് തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ. കുട്ടികളിലെ ഭാഷാ പരിജ്ഞാനവും സർഗ്ഗാത്മക കഴിവുകളും ഗവേഷണ താല്പര്യവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വായനാദിനത്തിൽ തുടക്കം കുറിച്ച മധുരം ഇ മലയാളം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. അൽഫോൻസാമ്മയുടെ അദ്ധ്യാപനത്താൽ ധന്യമായ വാകക്കാട് സ്കൂൾ പവിത്രത കൊണ്ടും നിഷ്കളങ്ക സ്നേഹം കൊണ്ടും മഹനീയത കൈവരിച്ച സ്ഥാപനമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് കാലഘട്ടം കൂടുതൽ പുസ്തകങ്ങൾ വായിക്കുന്നതിനായി പ്രയോജനപ്പെടുത്തണമെന്ന് സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. എഴുത്തും വായനയും കുട്ടികളിൽ സവിശേഷമായ ഉണർവും ഉത്സാഹവും ഉണ്ടാക്കുമെന്നും സാഹിത്യം അറിവുകൾക്കപ്പുറം തിരിച്ചറിവിലേക്കും തിരിച്ചറിവിലൂടെ വിവേകപൂർണമായ ജീവിതത്തിലേക്കും നമ്മെ നയിക്കുന്നവെന്നും പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ഡോ. അംബികാസുതൻ മങ്ങാട് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. വായനയിലൂടെ മുഴുവൻ ലോകത്തെ സ്നേഹിക്കുവാനും സകല ജീവികളോടും സഹാനുഭൂതിയോടുകൂടി പെരുമാറുവാനും ഉള്ള സർഗ്ഗപരമായ വിവേകബുദ്ധി നമ്മുക്കുണ്ടാവണം എന്ന് കവിയും കഥാകൃത്തും തിരക്കഥാകൃത്തുമായ ഏഴാച്ചേരി രാമചന്ദ്രൻ ഉദ്‌ബോധിപ്പിച്ചു. 2020ലെ വയലാർ അവാർഡ് ജേതാവായ അദ്ദേഹത്തെ യോഗത്തിൽ ആദരിച്ചു. ഗാനരചിതാവ് ഡോ. സംഗീത് രവീന്ദ്രൻ , മാധ്യമപ്രവർത്തകൻ അനീഷ് ആനിക്കാട്, മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട് എന്നിവർ വായനാദിന സന്ദേശം നല്കുി. എഴുത്തുകാരൻ ഫ്രാൻസീസ് നെറോണ, മേലുകാവ് ഹെൻറി ബേക്കർ കോളേജ് അസിസ്സ്റ്റൻഡ് പ്രൊഫസർ ഡോ. സൗമ്യ പോൾ, പി ടി എ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് , ഹെഡ്മിസ്ട്രസ് സി. ടെസ്സ് , ജോൺസ് മോൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളിലെ ഭാഷാ പരിജ്ഞാനവും സർഗ്ഗാത്മക കഴിവുകളും ഗവേഷണ താല്പര്യവും പരിപോഷിപ്പിക്കുന്നതിനൊപ്പം എല്ലാ കുട്ടികളെയും മലയാളം തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കുകയും കുട്ടികളുടെ രചനാപാടവം മനസ്സിലാക്കി ഉപന്യാസം , ലേഖനം, കഥ , കവിത എന്നിവ എഴുതുന്നതിനുള്ള പരിശീലനം തുടർച്ചയായി കൊടുക്കുന്നതിനും ഉള്ള പദ്ധ്യതിയാണ് മധുരം e മലയാളം. നദീസംരക്ഷണയജ്ഞവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ [[പ്രമാണം: നദീസംരക്ഷണയജ്ഞവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ:.jpg|ലഘുചിത്രം|kite]] വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന നദീസംരക്ഷണയജ്ഞം സംസ്ഥാന നദീസംരക്ഷണസമിതി ഏകോപനവേദി പ്രസിഡന്റ് പ്രൊഫ. ഡോ. എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ നദീതടത്തിൽ നിന്നുകൊണ്ട് നദീസംരക്ഷണ പ്രതിജ്ഞയെടുത്തു. കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് സ്കൂളിൽ രൂപീകരിച്ചു. പ്രകൃതിയിലെ പാരസ്പര്യം തിരിച്ചറിഞ്ഞ് പുഴയുടേയും പരിസ്ഥിതിയുടേയും സംരക്ഷണത്തിൽ സർവ്വ സന്നദ്ധരാക്കാൻ കുട്ടികൾക്ക് സാഹചര്യമൊരുക്കുക, പുഴയും പ്രകൃതിയുമായി കുട്ടികൾക്ക് നഷ്ടപ്പെട്ടു പോയ ആത്മബന്ധം വീണ്ടെടു ക്കുക, കുട്ടികൾളുടെ സംവേദനക്ഷമതയെ ഉണർത്തുക എന്നിവയാണ് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ലക്ഷങ്ങൾ. പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ എബി പൂണ്ടിക്കളം മുഖ്യ പ്രഭാഷണം നടത്തി.

ആവാസവ്യവസ്ഥയെ തിരിച്ചുപിടിക്കാം: സീനിയർ സയന്റിസ്റ്റു് ഡോ. മാത്യു കെ ജോസ്

      പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും പുനസ്ഥാപനത്തിനുള്ള വിവിധ പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ ജെൽ ശക്തി മന്ത്രലയത്തിന് കീഴിലുള്ള റൂർക്കിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിലെ സീനിയർ സയന്റിസ്റ്റു്  ഡോ. മാത്യു കെ ജോസ്  കുട്ടികളെ ബോധവൽക്കരിച്ചു. 
   • പ്രദേശത്തെ പുഴകൾ കുളങ്ങൾ തുടങ്ങിയവ ശുചിയാക്കുന്നതിനും ചൂഷണങ്ങൾ നേരിടെുന്നുണ്ടെങ്കിൽ അവ കണ്ടെത്തി പുനർജീവിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.
   • അന്യം നിന്നു പോകുന്ന സസ്യങ്ങളെക്കുറിച്ച് പഠിക്കുകയും ഇത് സംരക്ഷിക്കുകയും ചെയ്യുന്നു. 
   • പരിസ്ഥിതി സംരക്ഷിക്കാം എന്ന വിഷയവുമായി ബന്ധപ്പെട്ട്  ബോധവൽക്കരണക്ലാസ്സുകൾ മൾട്ടിമീഡിയ പ്രസന്റേഷനോടുകൂടി കുട്ടികൾ മാതാപിതാക്കൾക്കും കുട്ടികൾക്കും  സംഘടിപ്പിച്ചു. 
   • വീടിനു സമീപത്തു കാണപ്പെടുന്ന ജൈവവൈവിധ്യങ്ങളെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ വീഡിയോ തയ്യാറാക്കി ഷെയർ ചെയ്തു.

ആരോഗ്യസുരക്ഷ കരുതലോടെ: ഡോ. അനിയ സാമുവൽ (ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട്) സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.ആനിയ സാമുവൽ ആരോഗ്യസുരക്ഷ കരുതലോടെ എന്ന വിഷയത്തിൽ കുട്ടികളോട് നടത്തിയ സംവാദം കുട്ടികളുടെ ജീവിതത്തിൽ വളരെ ഉപകാരപ്രദമായിരുന്നു. കോവിഡ് കാലഘട്ടം ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പ്രയോജനപ്പെടുത്തണമെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു.

   • സ്കൂളിലെ പൂർവവിദ്യാർത്ഥികളായ ഡോക്ടർമാരുമായി സംവദിക്കുകയും ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ അത് മീഡിയാ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

ഈ വഴി തെറ്റാതെ കാക്കാം "ഈ വഴി തെറ്റാതെ കാക്കാം "എന്ന പ്രോഗ്രാം വഴിയായി മൊബൈൽ ഇന്റർനെറ്റ് എന്നിവ കുട്ടികൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് കുട്ടികൾ തന്നെ മാതാപിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണം നടത്തി. ജങ്ക് ഫുഡ് ഉപേക്ഷിക്കൂ... ആരോഗ്യം നിലനിർത്തൂ.. ആരോഗ്യത്തിന് ഹാനികരമായ ജങ്ക് ഫുഡ് ഉപേക്ഷിക്കുന്നതിനുള്ള ആഹ്വാനവുമായി കുട്ടികൾ രംഗത്ത്. ഒരു വിധ പോഷക ഗുണവുമില്ലാത്ത രുചിക്ക് മാത്രം പ്രാധാന്യം നൽകിയിട്ടുള്ള ഭക്ഷണമാണ് ജങ്ക് ഫുഡ് എന്നും അമിതമായ കൊഴുപ്പ്, മധുരം, ഉപ്പ് തുടങ്ങിയവയൊക്കെ അടങ്ങിയ കലോറി കൂടുതലുള്ള ആഹാരങ്ങളാണിവയെന്നും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണം നടത്തി.



നല്ല പാഠം റിപ്പോർട്ട് 2019-20 Current Year Project : Call to Good Life തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേയ്ക്ക് Alphonsa High School, Vakakkad, Moonnilavu PO, Kottayam(dt.) Ph No. 04822286698 Mob No. 9744395846 Mail: alphonsaghs@gmail.com Nallapadam Co ordinators: Manu K Jose, mob: 9496333681, e-mail: manukoonani@gmail.com Julia Augustin, mob: 9447873494, e-mail: juliacharliee@gmail.com

നല്ല പാഠം റിപ്പോർട്ട് 2019-20 കോൾ ടു ഗുഡ് ലൈഫ് (മെഗാകാമ്പയിൻ)

2019 ജൂൺ മാസത്തിൽ തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേയ്ക്ക് എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ നല്ല പാഠം കുട്ടികൾ നടപ്പിലാക്കുന്ന കോൾ ടു ഗുഡ് ലൈഫ് എന്ന മെഗാകാമ്പയിൻ പദ്ധതി സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.വി എസ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യ്തു. ഹൃദയങ്ങളിൽ നന്മയുടെ വിത്തുവിതയ്ക്കുന്നവരാകണം വിദ്യാർത്ഥികൾ എന്ന് അദ്ദേഹം പറയുകയുണ്ടായി. റവ.ഫാ.ജെയിംസ് കുടിലിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപത എഡ്യുക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ ബെർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. പാലാ ജില്ല വിദ്യാഭ്യാസ ഓഫീസർ കോൾ ടു ഗുഡ് ലൈഫ് മെഗാകാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു. വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ മനോരമ നല്ല പാഠം,ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോൾ ടു ഗുഡ് ലൈഫ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്ക്കൂളിലെ കുട്ടികൾ തന്നെ മെഡിക്കല്സെന്ററുകളിലോ, പൊതുസ്ഥലങ്ങളിലോവീടുകളിലോ, ജനങ്ങളെ ഒരുമിച്ചുകൂട്ടി മൾട്ടി മീഡിയ പ്രസന്റേഷനോടുകൂടി നടത്തുന്ന ദൃശ്യാവിഷ്ക്കരണ ബോധവൽക്കരണ പരിപാടിയാണ് കാമ്പയനിന്റെ പ്രത്യേകത. ലഹരി വിരുദ്ധ, പ്ലാസ്റ്റിക്ക് രഹിത, രോഗവിമുക്ത, പ്രകൃത്യാനുകൂല സമൂഹസൃഷ്ടിക്ക് വേണ്ടിയുള്ള വിഭവങ്ങളും കാമ്പയനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

സിംമ്പോസിയം

സിംഗപ്പൂർ ഗവൺമെന്റെ് ബെസ്റ്റ് മെന്റർ അവാർഡും ക്യാനഡ റിസേർച്ച് ചെയർ ബഹുമതിയും കരസ്ഥമാക്കിയ ക്യാനഡ മക്ഗിൽ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ആന്റ് റിസേർച്ച് ഗൈഡ് ഡോ.സജി ജോർജ്ജ് വരുന്ന തലമുറയ്ക്ക് ദോഷകരമല്ലാത്ത രീതിയിൽ വേണം ടെക്നോളജി ഉപയോഗിക്കേണ്ടത് എന്ന് കുട്ടികളെ ബോധവൽക്കരിച്ചു. പരിസ്ഥിതി മലിനീകരണം മൂലം വായുവിലുണ്ടാകുന്ന വിഷാംശങ്ങളെക്കുറിച്ചും ഇത് മനുഷ്യശരീരത്തിലെ അവയവങ്ങളെ എപ്രകാരം ബാധിക്കുമെന്നും മൾട്ടിമീഡിയ പ്രസന്റേഷനോടുകൂടി അദ്ദേഹം കുട്ടികളെ ബോധവാൻമാരാക്കി. സ്കൂളിലെ മനോരമ നല്ല പാഠം ക്ലബാണ് സിംമ്പോസിയം ഓർഗനൈസ് ചെയ്തത്.

സ്ക്രീൻ ടൈം

മൊബൈൽ, ലാപ്പ്ടോപ്പ്, കമ്പ്യൂട്ടർ, ടിവി തുടങ്ങിയ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്ന സമയം കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണക്ലാസ്സുകൾ മൾ ട്ടിമീഡിയ പ്രസന്റേഷനോടുകൂടി നല്ല പാഠം കുട്ടികൾ മാതാപിതാക്കൾക്കും കുട്ടികൾക്കും സംഘടിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം സ്ക്രീൻ ടൈം കൂടിയതുകൊണ്ട് കണ്ണിന് ക്യാൻസർ പോലെയുള്ള പലവിധ രോഗങ്ങൾ വർധിച്ചുവരുന്നത് തടയുന്നതിനാണ് ഞങ്ങളിത് സംഘടിപ്പിച്ചത്.

ഈ വഴി തെറ്റാതെ കാക്കാം

"ഈ വഴി തെറ്റാതെ കാക്കാം "എന്ന പ്രോഗ്രാം വഴിയായി മൊബൈൽ ഇന്റർനെറ്റ് എന്നിവ കുട്ടികൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ഞങ്ങൾ തന്നെ മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തി.

സ്മാർട്ട് അമ്മ

"സ്മാർട്ട് അമ്മ "എന്ന പ്രോഗ്രാം വഴിയായി അമ്മമാർക്ക് നടത്തിയ ഇൻഫർമേഷൻ ടെക്നോളജി ക്ലാസ്സുകൾ നമ്മുടെ അമ്മമാർക്ക് പുതിയ അറിവുകൾ കൊടുത്തു എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.

മീനച്ചിലാറ്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു

മീനച്ചിലാറ്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ തന്നെത്താനാവുന്ന പ്രയത്നവുമായി നല്ല പാഠം കുട്ടികൾ രംഗത്തിറങ്ങി. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുള്ള വിവിധതരം പദ്ധതികൾ സ്ക്കൂളിൽ ന‍ടപ്പാക്കുന്നുണ്ട്.

പേപ്പർ-വിത്തു പേന

പ്ലാസ്റ്റിക്ക് വിമുക്ത പ്രോഗ്രാം ഫലമായി നല്ല പാഠം കുട്ടികൾ എല്ലാ കുട്ടികൾക്കും പേപ്പർ പേന വിതരണം ചെയ്തു. അതോടൊപ്പം ഒന്നോ രണ്ടോ വിത്തുകളും അതിൽ സൂക്ഷിച്ചിരുന്നു. പേനയുടെ ഉപയോഗശേഷം ഒന്നോ രണ്ടോ വൃക്ഷത്തൈകൾ അതിൽനിന്നുണ്ടാകുമെന്ന പ്രത്യേകതയും ഇതിലുണ്ട്.

വിരൽതുമ്പിലെ വിസ്മയത്തിന്റെ പൊരുൾതേടി നല്ല പാഠം കുട്ടികൾ വിരൽതുമ്പിലെ വിസ്മയത്തിന്റെ പൊരുൾ തേടി വാകക്കാട് അൽഫോൻസാ ഹെെസ്ക്കൂളിലെ നല്ല പാഠം വിദ്യാർത്ഥികൾ ലോകപ്രശസ്ത മജീഷ്യൻ പി.എം.മിത്രയുടെ വീട്ടിൽ ചെന്ന് സന്ദർശിച്ച് സംഭാഷണം നടത്തി. യുവതലമുറക്ക് വളരെ മഹത്തായ സന്ദേശങ്ങളാണ് മാജിക്കിലൂടെ അദ്ദേഹം നൽകിക്കൊണ്ടിരിക്കുന്നത്. ആത്മവിശ്വാസവും മനശക്തിയുമാണ്ഒരു മജീഷ്യനു വേണ്ട അടിസ്ഥാന ഗുണം എന്ന് അദ്ദേഹം പറഞ്ഞു. മാജിക്ക് എന്നാൽ കബളിപ്പിക്കലല്ല എന്നും മാജിക്കിന് ഒരു ധാ‍ർമികത ഉണ്ടെന്നും കാണികളെ രസിപ്പിക്കുക എന്നതാണ് മാജിക്കിന്റെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിചേർത്തു.മാജിക്കിൽ കലയും ശാസ്ത്രവും ഗണിതവും അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമുക്കിഷ്ടപ്പെട്ട മേഖലയെ ഒരുപാട് സ്നേഹിക്കുക അതിനെസ്വപ്നം കാണുക നമ്മുടെ എല്ലാ പ്രവർത്തനവും അതിന് കൊടുക്കുക, ഇതിലൂടെ നാം ആഗ്രഹിക്കുന്ന മേഖലയിൽ നമുക്ക് ഉയരാനാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജങ്ക് ഫുഡ് ഉപേക്ഷിക്കൂ.. ആരോഗ്യം നിലനിർത്തൂ..

ആരോഗ്യത്തിന് ഹാനികരമായ ജങ്ക് ഫുഡ് ഉപേക്ഷിക്കുന്നതിനുള്ള ആഹ്വാനവുമായി നല്ല പാഠം കുട്ടികൾ രംഗത്ത്. കാമ്പയനിന്റെ ആദ്യ ഭാഗമായി സ്റ്റേറ്റ് ഇൻസ്സിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്നോള‍ജിയു‍ടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തിലേ‍ നടത്തിയ ടാലന്റ് ഹണ്ട് ശാസ്ത്രജാലകം ശിൽപ്പ ശാലയിലൂടെ ലഭിച്ച അറിവുകൾ ആദർശ്പി.രാജ്, ജ്യോതിക കെ.ആർ എന്നിവർ ശാസ്ത്രപരീക്ഷണങ്ങളുടെ അകമ്പടിയോടുകൂടി സഹപാഠികൾക്ക് അനുഭവദ്യമാക്കി കൊടുത്തു.

	ഒരു വിധ പോഷക ഗുണവുമില്ലാത്ത രുചിക്ക് മാത്രം പ്രാധാന്യം നൽകിയിട്ടുള്ള ഭക്ഷണമാണ് ജങ്ക് ഫുഡ് എന്നും അമിതമായ കൊഴുപ്പ്, മധുരം, ഉപ്പ് തുടങ്ങിയവയൊക്കെ അടങ്ങിയ കലോറി കൂടുതലുള്ള ആഹാരങ്ങളാണിവയെന്നും നല്ല പാഠം കുട്ടികൾ ബോധവൽക്കരണം നടത്തി. 


നല്ല പാഠം സെമിനാർ

ഈ വർഷത്തെ യൂത്ത് ഒ എൻ വി അവാർഡ് കരസ്ഥമാക്കിയ കുമാരി അനഘ ജെ കോലത്ത് മാതാപിതാക്കളോടും അദ്ധ്യാപകരോടുമുള്ള ആദരവുവഴി ലഭിക്കുന്ന അവരുടെ അനുഗ്രഹങ്ങൾ ഏതു പ്രവർത്തനങ്ങളിലും നമ്മോടൊപ്പം ഉണ്ടാകും എന്ന ആഹ്വാനം വഴി മാതാ-പിതാ-ഗുരു-ദൈവം എന്ന ആപ്തവാക്യം ഞങ്ങളിൽ ഊട്ടിഉറപ്പിച്ചു. കായിക വിദ്യാഭ്യാസവും‍ വ്യായാമവും

അന്താരാഷ്ട്ര തലത്തിൽ റസ്ലിംങ് കോച്ചായ ശ്രീമതി ജാസ്മിൻ ജോർജ്ജ് കായിക വിദ്യാഭ്യാസത്തിന്റെയും ജീവിതത്തിൽ വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നല്ല പാഠം കുട്ടികൾക്ക് നൽകിയ സന്ദേശം എടുത്തുപറയത്തക്കതാണ്.

കോൾ ടു ഗുഡ് ലൈഫ് - രണ്ടാം ഘട്ടത്തിൽ പദ്ധതിയുമായി വീടുകളിലേക്ക്

സമൂഹത്തിൽ നന്മയുടെ നക്ഷത്രവിളക്കു തെളിക്കാൻ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ നല്ല പാഠം കുട്ടികൾ

തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ നല്ല പാഠം കുട്ടികൾ തുടക്കം കുറിച്ച കോൾ ടു ഗുഡ് ലൈഫ് എന്ന പദ്ധതിയുടെ രണ്ടാം ഘട്ടം സ്ക്കൂൾ മാനേജർ ഫാ.ജെയിംസ് കുടിലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് മഹാത്മ ഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസിലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസകമ്മീഷൻ അംഗവുമായ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യ്തു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്ര‍സിഡന്റ് നിഷ ജോസഫ് തുണി സഞ്ചി, സർവേ ഫോം എന്നിവയുടെ വിതരണം ഉദ്ഘാടനം ചെയ്യതു. മേലുകാവ് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപ‍ഞ്ചായത്ത് മെമ്പർ ജെസ്സി ബെന്നി, പി.ടി.എ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ്സ് സി. റ്റെസ് , മനു കെ ജോസ്, മിൻസ പയസ് എന്നിവർ പ്രസംഗിച്ചു. സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിലേക്ക് മാതാപിതാക്കളും കുട്ടികളും ചേർന്നു തയ്യാറാക്കിയ തുണി സഞ്ചികളും പേപ്പർ ക്യാരി ബാഗുകളും വിതരണം ചെയ്യ്തു.

രണ്ടാം ഘട്ടത്തിൽ കുട്ടികൾ ആർജിച്ചെടുത്ത അറിവുകളും പ്രവർത്തനങ്ങളും തങ്ങൾ അധിവസിക്കുന്ന സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം വച്ചിരിക്കുിന്നത്. രണ്ടായിരത്തി എഴുനൂറോളം വീടുകളിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികൾ നേരിട്ടെത്തി ബോധവത്കരണം നടത്തി. കുട്ടികൾ വീടുകളിൽ നേരിട്ടിറങ്ങിചെന്ന് കുടുംബാഗംങ്ങൾ ഒരു ദിവസം മൊബൈൽ ഫോൺ, ടി വി, കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കുന്ന സമയം, വീട്ടിൽ ഒരു മാസം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ്, വീട്ടിൽ ഒരു മാസം ജങ്ക് ഫുഡ്, കോള എന്നിവക്കുവേണ്ടി ചെലവാക്കുന്ന തുക എന്നിവ രേഖപ്പെടുത്തി ഒരു സർവേ നടത്തി. ഒരു മാസത്തിനു ശേഷം ഈ വിവരങ്ങൾ വീണ്ടും ശേഖരിച്ച് ഈ ബോധവൽക്കരണം എത്രമാത്രം സമൂഹത്തിന് ഗുണം ചെയ്യ്തു എന്ന് പരിശോധിക്കും. ഇതോടെപ്പം പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള മാർഗങ്ങൾ നിർദ്ദേശിക്കുകയും കുടുബത്തിന്റെ നന്മക്കായി മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കൾ വർജ്ജിക്കണമെന്നും ജങ്ക് ഫുഡ്, കോള മുതലായവ ഉപേക്ഷിക്കണമെന്നും കുട്ടികൾ ഉദ്ബോധിപ്പിക്കും. കൂടാതെ ഇന്നത്തെ തലമുറയുടെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന മൊബൈൽ, ടി.വി., കമ്പ്യൂട്ടർ എന്നിവയുടെ അമിതമായ ഉപയോഗം ഇല്ലാതാകുന്നതിനായ് സ്ക്രീൻ ടൈം കുറക്കുന്നതിനുള്ള ബോധവത്കരണവും പദ്ധതിയുടെ ഭാഗമായിരിക്കുന്നു. ശുചിത്വം പാലിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള തിരിച്ചറിവുകളും കുട്ടികൾ ഒരോ വീടുകളിലും നേരിട്ടെത്തിച്ചു. കുട്ടികൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തുന്ന വീടുകളിൽ കോൾ ടു ഗുഡ് ലൈഫ് പ്രൊജക്ടിന്റെ ലോഗോയോടൊപ്പം പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ലേബൽ പതിച്ച് തങ്ങൾ പറഞ്ഞവ ഒരോരുത്തരും ജീവിതത്തിൽ പ്രാവർത്തികമാക്കി സമൂഹ നന്മയിലേക്ക് കടന്നു വരണം എന്ന് കുട്ടികൾ ഉദ്ബോധിപ്പിച്ചു.

പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബത്തിനായി കുട്ടികളുടെ മെഗാക്യാമ്പയിൻ

വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി തുടക്കം കുറിച്ച കോൾ ടു ഗുഡ് ലൈഫ് എന്ന പദ്ധതിയുടെ ഭാഗമായി ഇരുപത്തി ഒന്നാം തിയതി ശനിയാഴ്ച രണ്ടായിരത്തി മുന്നൂറോളം വീടുകളിൽ വാകക്കാട് സ്കൂളിലെ കുട്ടികൾ നേരിട്ടെത്തി പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബത്തിനായി ബോധവത്കരണം നടത്തി. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള മാർഗങ്ങൾ കുട്ടികൾ നിർദ്ദേശിച്ചു. കുടുബത്തിന്റെ നന്മക്കായി മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കൾ വർജ്ജിക്കണമെന്നും ജങ്ക് ഫുഡ്, കോള മുതലായവ ഉപേക്ഷിക്കണമെന്നും കുട്ടികൾ ഉദ്ബോധിപ്പിച്ചു. കൂടാതെ ഇന്നത്തെ തലമുറയുടെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന മൊബൈൽ, ടി.വി., കമ്പ്യൂട്ടർ എന്നിവയുടെ അമിതമായ ഉപയോഗം ഇല്ലാതാകുന്നതിനായ് സ്ക്രീൻ ടൈം കുറക്കുന്നതിനുള്ള ബോധവത്കരണവും പദ്ധതിയുടെ ഭാഗമായി നടത്തി. ശുചിത്വം പാലിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള തിരിച്ചറിവുകളും ഒരോ വീടുകളിലും കുട്ടികൾ കൊടുത്തു. ഇതോടെപ്പം കുട്ടികൾ വീടുകളിൽ നിന്നും കുടുംബാഗംങ്ങൾ ഒരു ദിവസം മൊബൈൽ ഫോൺ, ടി വി, കമ്പ്യൂട്ടർ എന്നിവക്കായി ഉപയോഗപ്പെടുത്തുന്ന സമയം, വീട്ടിൽ ഒരു മാസം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ്, വീട്ടിൽ ജങ്ക് ഫുഡ്,കോള എന്നിവക്കുവേണ്ടി ഒരു മാസം ചെലവാക്കുന്ന തുക എന്നിവ രേഖപ്പെടുത്തി ഒരു സർവേക്കും തുടക്കം കുറിച്ചു. ഒരു മാസത്തിനു ശേഷം ഈ വിവരങ്ങൾ വീണ്ടും ശേഖരിച്ച് ഈ മെഗാക്യാമ്പയിൻ എത്രമാത്രം സമൂഹത്തിന് ഗുണം ചെയ്യ്തു എന്ന് വിലയിരുത്തുകയും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യും. സന്ദർശിച്ച് ബോധവത്ക്കരണം നടത്തിയ വീടുകളിൽ കോൾ ടു ഗുഡ് ലൈഫ് പ്രൊജക്ടിന്റെ ലോഗോയോടൊപ്പം പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ലേബൽ പതിച്ച് തങ്ങൾ പറഞ്ഞവ ഒരോരുത്തരും ജീവിതത്തിൽ പ്രാവർത്തികമാക്കി സമൂഹത്തെ നന്മയിലേക്ക് നയിക്കണം എന്ന് ഉദ്ബോധിപ്പിച്ചാണ് കുട്ടികൾ ഒരോ വീടുകളിൽ നിന്നും മടങ്ങിയത്.

കടകളിലേക്ക് പേപ്പർ ക്യാരിബാഗുകളുമായി നല്ല പാഠം കുട്ടികൾ

പ്ലാസ്റ്റിക് മുക്തകേരളത്തിനായ് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികൾ രംഗത്തെത്തി . കുട്ടികൾ നിർമ്മിച്ച പേപ്പർ ക്യാരിബാഗുകൾ വാകക്കാട് പ്രദേശത്തെ കടകളിൽ കുട്ടികൾ വിതരണം ചെയ്തു. പുതുവർഷം പ്ലാസ്റ്റിക് മുക്തമാകേണ്ടതി‍‍‍ൻെ്റ ആവശ്യകത കുട്ടികൾ കടകൾ തോറും കയറി ഇറങ്ങി ബോധ്യപ്പെടുത്തിയതിനോടൊപ്പം നാളെ മുതൽ പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉപയോഗിക്കരുതെന്ന കാര്യം ഓർമ്മപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നും പ്ലാസ്റ്റിക്നിരോധനം വന്നപ്പോൾ പേപ്പർ ക്യാരിബാഗുകൾ ലഭ്യമായത് വളരെ ഉപകാരപ്രദമാണെന്നും വ്യാപാരികൾ പറഞ്ഞു.

സംവാദം: കുട്ടികളും ആരോഗ്യവും


ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.ആനിയ സാമുവൽ കുട്ടികളും ആരോഗ്യവും എന്ന വിഷയത്തിൽ നല്ല പാഠം കുട്ടികളോട് നടത്തിയ സംവാദം കുട്ടികളുടെ ജീവിതത്തിൽ വളരെ ഉപകാരപ്രദമായിരുന്നു.

ജീവിതശൈലി രോഗങ്ങൾ

ഇടമറുക് പ്രദേശത്ത് ജീവിതശൈലി രോഗങ്ങൾ,പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ ബോധൽക്കരണ പരിപാടിയിൽ നിരവധിപേർ പങ്കെടുക്കുകയും ജീവിത ശൈലിയിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് നല്ല പാഠം കുട്ടികൾ‍ അവരെ ബോധവാൻമാരാക്കുകയും ചെയ്തു.

വിശുദ്ധ അദ്ധ്യാപിക - ഹ്രസ്വചിത്രം

വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ നല്ല പാഠം, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിശുദ്ധ അദ്ധാപിക എന്ന ഹ്രസ്വചിത്രം കെ. ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വിഷ്വൽ സയൻസ് & ആർട്ട്സ് ചെയർമാനും പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ആർ ഹരികുമാർ റിലീസ് ചെയ്തു. 1932-33 കാലഘട്ടത്തിൽ വാകക്കാട് പള്ളിക്കൂടത്തിൽ അൽഫോൻസാമ്മയുടെ വിദ്യാർത്ഥിയായിരുന്ന ഇടമറുക് സ്വദേശിനി കെ. പി ഗൗരിക്കുട്ടിയുടെ ഒർമ്മകളെ അടിസ്ഥാനമാക്കിയാണ് കഥ പുരോഗമിക്കുന്നത്. ഹ്രസ്വചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം,എഡിറ്റിംങ് , സംവിധാനം എന്നിവയെല്ലാം നിർവഹിച്ചത് സ്കൂളിലെ കുട്ടികളും അദ്ധാപകരും ചേർന്നാണ് .

KEY – Knowledge Empowerment Programme

സ്കൂളിലെ കുട്ടികൾക്ക് പി എസ് സി പോലുള്ള പരീക്ഷകൾക്ക് ചെറിയ ട്രെയിനിംങ് എന്ന നിലയിൽ നല്ല പാഠം കുട്ടടികൾ ഓരോ ആഴ്ചയും എല്ലാ ക്ലാസ്സുകളിലും ആനുകാലികവും പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾ അവ എഴുതി പഠിക്കുകയും ചെയ്യുന്നു. പരീക്ഷ നടത്തി വിജയികളാവുന്നവർക്ക് പുരസ്ക്കാരങ്ങൾ കൊടുക്കുന്നു.

ശുചീകരണ പ്രവർത്തനങ്ങൾ

പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ നല്ല പാഠം കുട്ടികൾ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നു. വാകക്കാടിെലെ വെയിറ്റിംങ് ഷെഡ് നല്ല പാഠം കുട്ടികളെല്ലാം ചേർന്ന് കഴുകി വൃത്തിയാക്കി.റോഡിനിരു വശവും വൃത്തിയായി സൂക്ഷിക്കുന്നു.

ഹോമിയോ ഹോസ്പിറ്റലിൽ ബോധവൽക്കരണം

മൂന്നിലവ് ഗ്രാമ പഞ്ചായത്ത് ഹോമിയോ ഹോസ്പ്പിറ്റലിൽ ജീവിതശൈലി രോഗങ്ങൾ, പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ ബോധൽക്കരണ പരിപാടിയിൽ നിരവധിപേർ പങ്കെടുക്കുകയും ജീവിത ശൈലിയിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് നല്ല പാഠം കുട്ടികൾ‍ അവരെബോധവാൻമാരാക്കുകയും ചെയ്തു. 'സ്ക്രീൻ ടെെം' കുറക്കുന്നതിനുള്ള ആഹ്വാനവുമായി നല്ല പാഠം വിദ്യാ‌‌‌‌ർത്ഥികൾ

'സമയം കടന്നുപോയിരിക്കുന്നു. നമ്മുടെ ചർച്ചകളും പ്രവർത്തനങ്ങളും കേവലം വാക്കുകളിൽ മാത്രം അവസാനിക്കരുത്. നമ്മുടെ കുട്ടികളുടെ സംരക്ഷണത്തിനായി ഇന്ന് എന്തൊക്കെ ചെയ്യതു? ഇനി എന്തെല്ലാം ചെയ്യാൻ സാധിക്കും?' ഇത് പറയുന്നത് വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ നല്ല പാഠം കുട്ടികളാണ്. മൊബൈൽ, ലാപ്പടോപ്പ്, കമ്പ്യൂട്ടർ, ടി.വി തുടങ്ങിയ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്ന സമയം- സ്ക്രീൻ ടൈം കുറക്കുന്നതിനുള്ള ബോധവൽക്കരണ ക്ലാസ്സിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തുടക്കം കുറിച്ചിരിക്കുന്ന കോൾ ടു ഗുഡ് ലൈഫ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടന്നത്.

ശാസ്ത്ര സാങ്കേതികരംഗങ്ങളുടെ അതിവേഗത്തിനുള്ള പ്രയാണത്തിനിടയിൽ ഇന്നേറ്റവും മുന്നിട്ടുനിൽക്കുന്നത് മൊബൈൽ രംഗമാണെന്നും ഇത് സമൂഹത്തിലുള്ള എല്ലാ വിഭാഗമാളുകളും ഉപയോഗിക്കുന്നെണ്ടെങ്കിലും കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണെന്നും ഇതിൽ മാതാപിതാക്കൾ നല്ല ശ്രദ്ധ വെക്കണമെന്നും കുട്ടികൾ മാതാപിതാക്കളോടായി പറഞ്ഞു.

സ്ക്രീൻ ടൈം ഇന്ന് നമ്മുടെയിടയിൽ വലിയ ചർച്ച ചെയ്യുന്നില്ലെങ്കിലും ആഗോള തലത്തിൽ ഇതൊരു വലിയ ചർച്ചാ വിഷയം തന്നെയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം സ്ക്രീൻ ടൈം കൂടിയതുകൊണ്ടുള്ള പലവിധ രോഗങ്ങൾ വർധിച്ചുവരുന്നതായി കാണാം. തിരുവനന്തപുരം ആർ. സി. സി യിൽ ഇന്ന് വളരെയധികം കുട്ടികൾ കണ്ണിനു ക്യാൻസർ പോലെയുള്ള രോഗങ്ങളുമായി റിപ്പോർട്ടു ചെയ്യപ്പെടുന്നതിനും കാരണം സ്ക്രീൻ ടൈം തന്നെയാണ്.

എല്ലാവരുെയും സ്വാധീനിക്കുന്ന ഒരു മാധ്യമമാണ് സ്മാർട്ട് ഫോൺ. ഇതിലെ വാട്ട്സാപ്പ്, ഫേസ്ബുക്ക്, യു ടൂബ് പോലുള്ള മാധ്യമങ്ങൾ കുട്ടികളെ അതിവേഗം സ്വാധിനിക്കുന്നത്. ലിറ്റിൽ‍ കൈറ്റ്സ് അംഗങ്ങളായ നയന ഷാജി, അലീന സുരേഷ് എന്നിവരാണ് സ്കൂ്ളിലെ കുട്ടികളി‍ക്കും മാതാപിതാക്കൾക്കുമായി നടത്തിയ ബോധവൽക്കരണ ക്ലാസ്സ് നയിച്ചത്. മറ്റുള്ളവർ ചെയ്യുന്നത് കാത്തിരിക്കാൻ ഇനി നമുക്ക് സമയമില്ല.നമ്മുടെയും കുട്ടികളുടെയും രക്ഷക്കായി അതിവേഗകർമ്മപദ്ധതികൾ നാം ഇന്ന് ഇപ്പോൾ തന്നെ ആരംഭിക്കണം. സ്ളൈഡ് ഷോ, വീഡിയോ തുടങ്ങി മൾട്ടി മീഡിയ പ്രസന്റേഷനോടുകൂടി എടുത്ത ക്ലാസ്സ് മാതാപിതാക്കൾക്കു് പുതിയ അറിവ് നൽകുന്നവയായിരുന്നു. സ്ക്രീനിൽ കുരുങ്ങുന്നത് കുട്ടികൾ

അൽഫോൻസാ ഹൈസ്കൂളിലെ നല്ല പാഠം കുട്ടികൾ രണ്ടായിരത്തി മുന്നൂറോളം വീടുകളിൽ നേരിട്ട് ചെന്ന് നടത്തിയ പഠനത്തിൽ നിന്നും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ സ്ക്രീൻ സമയം ഒരു ദിവസം ശരാശരി മൂന്നു മണിക്കൂറോളം വരുന്നുണ്ടെന്ന് കണ്ടെത്തി. അതിനാൽ മറ്റുള്ളവർ ചെയ്യുന്നത് കാത്തിരിക്കാൻ ഇനി നമുക്ക് സമയമില്ല എന്നും നമ്മുടെയും കുട്ടികളുടെയും രക്ഷക്കായി അതിവേഗകർമ്മപദ്ധതികൾ നാം ഇന്ന് ഇപ്പോൾ തന്നെ ആരംഭിക്കണം എന്നും കുട്ടികൾ അഭിപ്രായപ്പെടുന്നു. 5 വയസ്സിൽ താഴെ, 6-17 വയസ്സ്, 18-40 വയസ്സ്, 40 വയസ്സിനു മുകളിൽ എന്നിങ്ങനെ പ്രായത്തെ അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളായി തിരിച്ചാണ് കുട്ടികൾ സ്ക്രീൻ ടൈം നെക്കുറിച്ചുള്ള പഠനം നടത്തിയത്. വീടുകളിൽ നിന്നും ഒരോ പ്രായവിഭാഗത്തിലുമുള്ളവരുടെ എണ്ണവും ഇവർ മൊബൈൽ ഫോൺ, ടിവി, കമ്പ്യൂട്ടർ എന്നിവ ഒരു ദിവസം ഉപയോഗിക്കുന്ന സമയവും ചോദിച്ചറിഞ്ഞാണ് സർവ്വേരീതിയിലുള്ള പഠനം കുട്ടികൾ നടത്തിയത്. ഇതിൽ നിന്നും 5 വയസ്സിൽ താഴെയുള്ള ഒരു കുട്ടി പ്രതിദിനം മൂന്നു മണിക്കൂറോളം മൊബൈൽ, ടി വി എന്നിവയുടെ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നു എന്ന് കണ്ടെത്തി. സർവേ പ്രകാരം 6-17 വയസ്സുവരെയുള്ളവരുടെ സ്ക്രീൻ ടൈം രണ്ടു മണിക്കൂറും 17-40 വയസ്സുവരെയുള്ളവരുടെ സ്ക്രീൻ ടൈം ഒന്നര മണിക്കൂറും 40 വയസ്സിനു മുകളിലുള്ളവരുടെ സ്ക്രീൻ ടൈം 55 മിനിറ്റും ആണ്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്. കുട്ടികൾ അമിതമായി സ്ക്രീനുകൾക്ക് മുന്നിൽ സമയം ചെലവഴിക്കുന്നത് ഗുരുതരമായ ആരോഗ്യമാനസിക പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടുമെന്ന് സിങ്കപ്പൂർ ഗവൺമെന്റ് ബെസ്റ്റ് മെന്റർ അവാർഡും കാനഡ റിസേർച്ച് ചെയർ ബഹുമതിയും കരസ്ഥമാക്കിയ കാനഡ മക് ഗിൽ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ആന്റ് റിസേർച്ച് ഗൈഡ് ഡോ. സജി ജോർജ്ജ് അഭിപ്രായപ്പെട്ടു. കുട്ടികളുടെ സ്ക്രീൻ സമയം കുറച്ച് അവരെ സ്വാഭാവിക ജീവിതത്തിലേക്കു നയിക്കുന്നതിനുള്ള ശ്രമം മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കുട്ടികളെ സ്ക്രീൻ അഡീക്ഷനിൽ നിന്നു മോചിപ്പിക്കാനായി മതാപിതാക്കൾക്ക് പരിശീലനം നല്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.5 വയസ്സിൽ താഴെയുള്ള കടികളുടെ സ്ക്രീൻ സമയം യാതൊരു കാരണവശാലും ഒരു മണിക്കൂറിൽ കൂടുതലാവാൻ പാടില്ലായെന്ന് ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിലെ ശിശുരോഗ വിദഗ്ദൻ ഡോ. ജിസ്സ് തോമസ് പറഞ്ഞു. പഠനവൈകല്യങ്ങൾ, ഹൈപ്പർ ആക്ടിവിറ്റി, കേൾവിക്കുറവ്, അർബുദം, ഉറക്ക പ്രശ്നങ്ങൾ, പരിസരബന്ധക്കുറവ്, ലൈംഗിക പ്രശ്നങ്ങൾ തുടങ്ങിയവക്കൊക്കെ സ്ക്രീൻ സമയം കൂടുന്നത് കാരണമായി തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മനോരമ നല്ല പാഠം ടെലിക്കാസ്റ്റിംങ്

വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ നല്ല പാഠം പ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ മനോരമ ന്യൂസ് ചാനൽ സംപ്രേക്ഷണം ചെയ്യുകയുണ്ടായി.നല്ല പാഠം കുട്ടികൾ സംരക്ഷിക്കുന്ന മീനച്ചിലാറിന്റെ തീരത്തെക്കുറിച്ചും ജീവിത ശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സിനെ കുറിച്ചും ജൈവവൈവിധ്യ പാ‌ർക്കിനെക്കുറിച്ചും ഇതിൽ പരാമർശിക്കുകയുണ്ടായി. പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ചാനൽ പ്രോഗ്രാം കണ്ട് നല്ല പാഠം പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

നല്ല പാഠം നി‌‌ർമാണ യൂണിറ്റ്

സ്കൂൾ ആവശ്യങ്ങൾക്കായി നല്ല പാഠം കുട്ടികൾ ചോക്ക് നിർമാണം,കുട നിർമാണം,ബുക്ക് ബൈന്റിംങ് എന്നിവ നടത്തി വരുന്നു.സ്കൂളിലെ ആവശ്യങ്ങൾക്കായി നല്ല പാഠം കുട്ടികൾ തന്നെയാണ് ചോക്ക് നിർമിക്കുന്നത്.കുടകൾ നിർമിക്കുകയും സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്കായി വിതരണവും ചെയ്യുന്നു.

ജൈവവൈവിധ്യ ഉദ്യാനം

സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നതിൽ നല്ല പാഠം കുട്ടികൾ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നു. ചെടികൾ നട്ടു പിടിപ്പിക്കുന്നതിലും കളകൾ പറിച്ച് പൂന്തോട്ടം വൃത്തിയാക്കുന്നതിലും നല്ല കൂട്ടുകാർ മുൻ നിരയിൽ നിൽക്കുന്നു.

കൃഷി

ലഭ്യമായ സ്ഥലത്ത് മരച്ചീനി,ചേന,വഴുതന,പയർ തുടങ്ങിയവ നല്ല പാഠം കുട്ടികൾ കൃഷി ചെയ്യുന്നു. ഇതിന്റെ ഫലങ്ങൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിന്റെ കറികളുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു.