ജി.എൽ.പി.എസ് കൽപകഞ്ചേരി/എന്റെ ഗ്രാമം
മലപ്പുറം ജില്ലയിലെ തിരുർ താലൂക്കിൽ ആണ് 'കൽപകഞ്ചേരി' എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. തെങ്ങുകളുടെ തെരുവ് എന്നർത്ഥം വരുന്ന 'കല്പകം '(തെങ്ങ് ), 'ചെറി '(തെരുവ് )എന്നീ രണ്ട് മലയാള പദങ്ങൾ സംയോജിച്ചാണ് 'കൽപകഞ്ചേരി 'എന്ന പേര് പരിണമിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റ് ഓഫീസുകളുടെയും കേന്ദ്രമാണ് ഈ ഗ്രാമം. കൽപകഞ്ചേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ലോർ പ്രൈമറി സ്കൂൾ, ബാഫഖി യതീംഖാന, സ്പെഷ്യൽ സ്കൂൾ, തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യവസായ പരിശീലന കേന്ദ്രങ്ങൾ, പോലീസ് സ്റ്റേഷൻ, സബ് രജിസ്ട്രാർ ഓഫീസ്, പോസ്റ്റ് ഓഫീസ്, പഞ്ചായത്ത് കാര്യാലയം എന്നിവ നഗരത്തിലുണ്ട്. മേലങ്ങാടി എന്നറിയപ്പെടുന്ന ഒരു ആഴ്ചച്ചന്ത എല്ലാ ചൊവ്വാഴ്ചകളിലും നടന്ന് വരുന്നു. പുത്തനത്താണിക്കും കടുങ്ങാത്തുകുണ്ടിനും ഇടയിലുള്ള മേലങ്ങാടിയിൽ നടന്ന് വരുന്ന ഈ ചന്ത ഗ്രാമത്തിന്റെ പ്രധാന ആകർഷകമാണ്. ദേശീയപാത 66 ഗ്രാമത്തിലൂടെ കടന്ന് പോകുന്നു.