ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2023-24
ക്വിറ്റ് ഇന്ത്യ ദിനാചരണം
ആഗസ്ത് 8ന് ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു . കുട്ടികളുടെ വിവിധ പരിപാടികളോട് കൂടിയ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ക്വിറ്റ് ഇന്ത്യ ദിനത്തെക്കുറിച്ചുള്ള ഒരു ഓഡിയോ അവതരിപ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷം
വാർഡ് മെമ്പർ, PTA പ്രസിഡന്റ്, SMC ചെയർമാൻ എന്നിവരുടെ സാന്നിധ്യത്തിൽ 77-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി കൊണ്ടാടി. പതാക ഉയർത്തൽ, സ്വാതന്ത്ര്യദിന റാലി, സ്വാതന്ത്ര്യദിനപതിപ്പ് പ്രകാശനം, സ്വാതന്ത്ര്യദിന പ്രത്യേകപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
പരിസ്ഥിതിദിനാചരണം
2023-24 വർഷത്തെ പരിസ്ഥിതിദിനം ലയൺസ് ക്ലബിന്റെയും കാനറ ബാങ്കിന്റെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിപുലമായി ആചരിച്ചു.ലയൺസ് ക്ലബ്ബിൽ നിന്നും സ്കൂളിലേക്കായി വൃക്ഷത്തൈകളും കാനറ ബാങ്കിൽ നിന്നും പച്ചക്കറിതൈകളും ലഭിച്ചു.ലയൺസ് ക്ലബ് ഭാരവാഹികൾ കുട്ടികൾക്കെല്ലാവർക്കും വിത്തുപേന വിതരണം ചെയ്തു.കുട്ടികളുടെ കലാപരിപാടികളോടു കൂടിയ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.
| Home | 2025-26 |