ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2023-24
സ്കൂൾതല ശാസ്ത്രമേള
സ്കൂൾതല സയൻസ്, സോഷ്യൽ സയൻസ്, ഗണിതശാസ്ത്ര, IT, പ്രവൃത്തിപരിചയ മേള സെപ്തംബർ 20ന് നടന്നു. എല്ലാ മേളകൾക്കും കുട്ടികളുടെ സജീവപങ്കാളിത്തം ഉണ്ടായിരുന്നു.
വരയുത്സവം
പ്രീപ്രൈമറി ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന വരയുത്സവം സെപ്റ്റംബർ 18 രാവിലെ 10 മണി മുതൽ സ്കൂളിൽ നടന്നു. എസ് എം സി ചെയർമാൻ രജനീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും വരയ്ക്കാനായി വിഷയങ്ങൾ നൽകി. എല്ലാവരും സജീവമായി പ്രവർത്തനത്തിലേർപ്പെട്ടു.
ക്വിറ്റ് ഇന്ത്യ ദിനാചരണം
ആഗസ്ത് 8ന് ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു . കുട്ടികളുടെ വിവിധ പരിപാടികളോട് കൂടിയ
സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ക്വിറ്റ് ഇന്ത്യ ദിനത്തെക്കുറിച്ചുള്ള ഒരു ഓഡിയോ അവതരിപ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷം
വാർഡ് മെമ്പർ, PTA പ്രസിഡന്റ്, SMC ചെയർമാൻ എന്നിവരുടെ സാന്നിധ്യത്തിൽ 77-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി കൊണ്ടാടി. പതാക ഉയർത്തൽ, സ്വാതന്ത്ര്യദിന റാലി, സ്വാതന്ത്ര്യദിനപതിപ്പ് പ്രകാശനം, സ്വാതന്ത്ര്യദിന പ്രത്യേകപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.സ്വാതന്ത്ര്യദിനപതിപ്പ് പ്രകാശനം, സ്വാതന്ത്ര്യദിന പ്രത്യേകപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
പരിസ്ഥിതിദിനാചരണം
2023-24 വർഷത്തെ പരിസ്ഥിതിദിനം ലയൺസ് ക്ലബിന്റെയും കാനറ ബാങ്കിന്റെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിപുലമായി ആചരിച്ചു.ലയൺസ് ക്ലബ്ബിൽ നിന്നും സ്കൂളിലേക്കായി വൃക്ഷത്തൈകളും കാനറ ബാങ്കിൽ നിന്നും പച്ചക്കറിതൈകളും ലഭിച്ചു.ലയൺസ് ക്ലബ് ഭാരവാഹികൾ കുട്ടികൾക്കെല്ലാവർക്കും വിത്തുപേന വിതരണം ചെയ്തു.കുട്ടികളുടെ കലാപരിപാടികളോടു കൂടിയ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്
2022-23 വരെ | 2023-24 | 2024-25 |