ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2025-26
പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ചെണ്ടമേളത്തോടു കൂടി ആരംഭിച്ചു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ആർ. രമണി പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ഉദ്‌ഘാടനത്തിന്റെ വീഡിയോ പ്രദർശനം ഉണ്ടായിരുന്നു. പ്രശസ്ത റേഡിയോ ആർട്ടിസ്റ്റും എഴുത്തുകാരനുമായ എഴുമാവിൽ രവീന്ദ്രനാഥ് ആയിരുന്നു വിശിഷ്ടാതിഥി. അക്ഷരകിരീടം അണിയിച്ചും ബലൂണുകൾ നൽകിയും നവാഗതരായ കുട്ടികളെ സ്വാഗതം ചെയ്തു. മുൻ ഹെഡ്മിസ്ട്രസ് ബേബി തോമസ്, പി ടി എ വൈസ് പ്രസിഡന്റ് ആതിര, പി ടി എ മെമ്പർ സുജിത്, ഫെഡറൽ ബാങ്ക് മാനേജർ വൈശാഖ് തുടങ്ങിയവർ ആശംസ അർപ്പിച്ചു. മധുരവിതരണം ഉണ്ടായിരുന്നു. ഫെഡറൽ ബാങ്ക് കരകുളം ബ്രാഞ്ച് നവാഗതരായ കുട്ടികൾക്ക് കുടകൾ സമ്മാനിച്ചു. ചടങ്ങിൽ പി ടി എ പ്രതിനിധികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
പരിസ്ഥിതി ദിനം
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം സ്പെഷ്യൽ അസ്സംബ്ളിയോടു കൂടി ആരംഭിച്ചു. പ്രഥമാധ്യാപകൻ പ്രകാശ് എം എസ് ഇക്കോ ക്ലബ്ബിന്റെ ഉദ്ഘാടനവും പച്ചക്കറിത്തൈ നട്ട് പച്ചക്കറിത്തോട്ടത്തിന്റെ ഉദ്‌ഘാടനവും നിർവഹിച്ചു. തുടർന്ന് പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും നടത്തി.
ശുചിത്വ ക്ലാസ്സ്
കരകുളം ഹെൽത്ത് സെന്ററിലെ ഉദ്യോഗസ്ഥയായ പ്രണവികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ശുചിത്വവും ആരോഗ്യവുമായി ബന്ധപ്പെട്ട ക്ലാസ് സംഘടിക്കപ്പെട്ടു.
ഉണർവ്
കേരളസർക്കാരിന്റെ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ഉണർവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജയചന്ദ്രൻ കുട്ടികൾക്ക് ലഹരിവിരുദ്ധ ക്ലാസ് എടുത്തു. മൊബൈൽ ഫോണിന്റെ അമിത ഉപയോഗംമൂലം കുട്ടികൾക്കു ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ കുറിച്ച വളരെ വിശദമായി സംസാരിച്ചു . ലഹരിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ആർ ജി കൺവീനർ പ്രമീല ആന്റണി സ്വാഗതം ആശംസിച്ചു .