മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 11 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മറ്റ്സംഘടനങ്ങൾ

അറിവർജ്ജിക്കുവാൻ വേണ്ടി മാത്രമല്ല മാതാപിതാക്കൾ മൗണ്ട് കാർമ്മൽ സ്‌കൂളിലേക്ക് കുട്ടികളെ അയയ്‌ക്കുന്നത്‌. മൗണ്ട് കർമ്മലിന് വലിയൊരു കലാപാരമ്പര്യമുണ്ട്. മികച്ചനിലവാരത്തിലുള്ള കലാപരിശീലനങ്ങളാണ് ഇവിടെ നിന്നു കുട്ടികൾക്ക് ലഭ്യമാകുന്നത് .കേരളീയ ക്‌ളാസ്സിക്ക് കലകൾ മാത്രമല്ല നാടോടി കലകളും, പാരമ്പര്യ കലകളും, വിദേശകലകൾ അഭ്യസിക്കുവാനും അവതരിപ്പിക്കുവാനും ഇവിടെ വേദിയുണ്ട് .സംഗീതം, നൃത്ത-നൃത്യങ്ങൾ, നാടകം, സിനിമ, വാദ്യമേളങ്ങൾ എന്ന് വേണ്ട കുട്ടികളുടെ ശാരീരികവും മാനസികവും ഭൗതീകവുമായ എല്ലാ ഉൽഘർഷത്തിനും വേണ്ട വിഭവങ്ങളെല്ലാം ആർട്സ് ക്ലബ്ബ് അംഗങ്ങൾക്ക് ലഭ്യമാണ്.

.

CSST ബ്ളോസം - 2023

C.S.S.T Blossom of Mt. Carmel H S, was inaugurated on 30th June at 1:30pm during Holy Eucharist celebrated by Rev. Fr. Joseph Meenaikodath. All the members of blossom were present. Rev. Headmistress Sr. Jeanine , Sr. Sheeba and Sr. Trisha, coordinators of Blossom together inaugurated the programme. The students were received with emblem of the C.SS.T Blossom by Rev. Fr. Joseph Meenayikodath and Rev. Sr. Jeanine Headmistress. Angel Kuriakose of IX G was selected as the Leader and Angel Mariya was selected as Secretary for this Academic year.

ഹോബി ക്ലബ്ബ്(C C A -2023)

വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ  ഉണർവ് ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഹോബി ക്ലബ്. കോ-കരിക്കുലർ ആക്ടിവിറ്റികൾക്കായി എല്ലാ ശനിയും ഞായറും ഓരോ നിശ്ചയിച്ച പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്നു.യോഗ, തയ്യൽ, പെയിൻ്റിംഗ്, പച്ചക്കറിതോട്ട-നിർമ്മാണം, പൂന്തോട്ട നിർമ്മാണം, അസംസ്കൃതവസ്തുക്കൾ നിർമ്മിക്കൽ തുടങ്ങി ധാരാളം കാര്യങ്ങൾ കുട്ടികൾക്കായി സ്കൂളിൽ നടത്തപ്പെടുന്നു. ഉപയോഗശൂന്യമായ വസ്ത്രങ്ങൾ ഉപയോഗിച്ച് ചവിട്ടി നിർമ്മാണം നടത്തിയത്  മൗണ്ട് കാർമൽ കുട്ടികൾക്ക് ഏറെ പ്രശസ്തി നേടിത്തന്നു. ക്ലാസിലെ എല്ലാ കുട്ടികളും  ഔഷധസസ്യങ്ങൾ കൊണ്ടുവരികയും ഒരു ഔഷധ ചെടി തോട്ടം നമ്മുടെ സ്കൂളിൽ നിർമ്മിക്കുകയും ചെയ്തു ഈ അധ്യാന വർഷത്തിൽ കുട്ടികൾ ഓൺലൈനായും ഓഫ്‌ലൈനായും ഈ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ചെയ്തു.

==പ്രവർത്തി പരിചയം==

സ്‌കൂളുകളിൽ പ്രവർത്തി പരിചയം വിഷയമായി ആരംഭിച്ച കാലം മുതൽ പ്രവർത്തിപരിചയ ക്ലബ്ബും നിലവിൽ വന്നു .ആദ്യ കാലങ്ങളിൽ തയ്യലിനായിരുന്നു പ്രാധാന്യം. 1980 കാലഘട്ടമായപ്പോൾ കരകൗശല വസ്തു നിർമ്മാണം, ക്ലേ മോഡലിംഗ്, ചിത്ര രചന ,മെറ്റൽ എമ്പോസിങ് ,പാവനിർമ്മാണം ,പപ്പറ്ററി നിർമ്മാണം, പേപ്പർ ക്രാഫ്റ്റ് ,ഒറിഗാമി ഇങ്ങനെ ക്ലബ്ബങ്ങൾക്കു കൂടുതൽ രസകരവും ഉന്മേഷദായകവുമായ വസ്തുക്കൾ നിർമ്മിച്ചു തുടങ്ങി .ഫാബ്രിക് പെയിന്റിംഗ്, ബീഡ് വർക്ക് ,ഓർണമെന്റ് നിർമ്മാണം തുടങ്ങി കാലത്തിന്റെ മാറ്റമനുസരിച്ചു കരകൗശലവസ്തു നിർമ്മാണത്തിലും മാറ്റങ്ങൾ വന്നു .റോസമ്മ ടീച്ചറിന്റെ കാലഘട്ടത്തിൽ സംസ്ഥാനതലത്തിൽ ക്ലബ്ബ് അംഗങ്ങൾ തിളങ്ങി നിന്നു .പിന്നീട് സി.യിവറ്റ് ,സി .ജയഭാരതി എന്നിവരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കപ്പെട്ടു .ലൈബ്രറി ബുക്ക് ബൈൻഡിങ് ,പേപ്പർ ക്യാരി ബാഗ് നിർമ്മാണം ,ഫയൽ നിർമ്മാണം, മെറിറ്റ് ഡേ ,ആനുവൽ ഡേ ഇവയ്ക്കാവശ്യമായ സ്റ്റേജ് ഡെക്കറേഷൻ പൂക്കൾ ,ബൊക്കെകൾ ഇവയുടെ നിർമ്മാണം എല്ലാം ക്ലബ്ബ് അംഗങ്ങളുടെ കഴിവുകൾ വിളിച്ചോതുന്നവയായി മാറി . സ്ക്കൂൾ തലത്തിൽ മുപ്പത് ഇന മത്സരങ്ങൾ പ്രവർത്തിപരിചയ ക്ലബ്ബിന്റ ഭാഗമായി നടത്താറുണ്ട് . സബ്ജില്ലാതല പ്രവർത്തിപരിചയ മേളയിൽ ഹൈസ്ക്കൂൾ, യു,പി.വിഭാഗങ്ങളി‍ൽ ഓവറോൾ ലഭിച്ചു പോരുന്നു . ജില്ലാതലത്തിൽ നടത്തിയ മൽസരങ്ങളിൽ എല്ലാ ഇനങ്ങൾക്കും A ഗ്രേഡ് ലഭിക്കുന്നു. സംസ്ഥാന തലത്തിൽ ബീഡ് വർക്ക്, പാവ നിർമ്മാണം, കുട്ടിയുടുപ്പ് നിർമ്മാണം എന്നീ ഇനങ്ങളിൽ മിക്ക വർഷവും സമ്മാനം നേടാറുണ്ട്


2023 ജൂലൈ 12

പേപ്പർ ക്യാരി ബാഗ് ദിനം

കുട്ടികളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ സ്കൂളിൽ പേപ്പർ ക്യാരി ബാഗ് നിർമ്മാണ യൂണിറ്റ് ഉണ്ട്. അതിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിലെ രോഗികൾക്ക് ആവശ്യമായ മരുന്നുകൾക്കായി ഒരു ചെറിയ ക്യാരി ബാഗ് ഉണ്ടാക്കി. ഈ മഴക്കാലത്ത് നനയാതെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിനായി 150 കവറുകൾ കുട്ടികൾ നിർമ്മിച്ച് ജില്ലാ ആശുപത്രി ആർഎംഒ ഡോ.ബിൻസി മാഡത്തിന് കൈമാറി. ചീഫ് സൂപ്രണ്ടും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.പേപ്പർ ക്യാരി ബാഗ് നിർമ്മാണ മത്സരത്തിൽ എട്ടാം ക്ലാസ്സിലെ അന്ന അജീഷ് ഒന്നാം സ്ഥാനം നേടി.

കുട്ടികളുടെ സ്വയംതൊഴിലുകൾ

മൗണ്ട് കാർമേൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഹബീബ് 6 നാടൻ കോഴികളെ വളർത്തി തുടങ്ങി ഇപ്പോൾ നൂറിലധികം നാടൻ കോഴികളെ വളർത്തി കുടുംബത്തിനു ഒരു വരുമാന മാർഗ്ഗം കണ്ടെത്തി