ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 9 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12036 (സംവാദം | സംഭാവനകൾ) (പുതിയ താൾ രുപികരിച്ചു.)

ലഹരി വിരുദ്ധ ദിനം(2022-23)

സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ബാധിക്കുന്ന രൂക്ഷമായ പ്രശ്‌നമാണ് ലഹരിയുടെ ഉപയോഗം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ലഹരി ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്.ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഗുരു ചന്തുപണിക്കർ സ്മാരക ഗവ.ഹൈസ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. മുഴുവൻ ക്ലാസ്സുകളുടെയും പ്രാതിനിത്യം ഉണ്ടായിരുന്നു. കുടാതെ ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.