കൊല്ലം നഗരഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന ഒരു മൈതാനമാണു ആശ്രാമം മൈതാനം. 72 ഏക്കർ വലിപ്പമുള്ള ഇത് കേരളത്തിലെ ഒരു കോർപ്പറേഷൻ പരിധിയിലുള്ള ഏറ്റവും വലിയ തുറസ്സായ പ്രദേശമാണ്. ആശ്രാമം അഡ്വഞ്ചർ പാർക്ക്, കുട്ടികളുടെ പാർക്ക്, പിൿനിക്ക് വില്ലേജ്, ബ്രിട്ടീഷ് റസിഡൻസി എന്നിവയെല്ലാം ഇതിനു തൊട്ടടുത്തായാണു സ്ഥിതിചെയ്യുന്നത്. കൊല്ലം വിമാനത്താവളം ഇതിനുള്ളിലാണു പ്രവർത്തിച്ചുവന്നത്. കൊല്ലം ഫെസ്റ്റ്, കൊല്ലം പൂരം എന്നിവയ്ക്ക് വേദിയാകുന്നതും ആശ്രാമം മൈതാനമാണ്. ചെറിയ ക്രിക്കറ്റ് മൈതാനവും ഒപ്പം ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനുള്ള സ്ഥലവും ഇവിടുണ്ട്. നാഷണൽ ഹോക്കി സ്റ്റേഡിയവും മൈതാനത്തിൻ്റെ സമീപത്തുണ്ട്!
2
ഒ. മാധവൻ സ്മൃതി -- സോപാനം ഓഡിറ്റോറിയം
zoom=18}}
ഒരു മലയാള നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്നു ഒ. മാധവൻ (ജനുവരി 27, 1922-ഓഗസ്റ്റ് 19, 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യ കാല പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാള നാടക വേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗൽഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക, ചലച്ചിത്ര നടിയായ വിജയകുമാരി ഭാര്യ. നാടക സംഘമായ കാളിദാസ കലാ കേന്ദ്രത്തിന്റെ സ്ഥാപകൻ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[1] സായാഹ്നം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവന് ഈ പുരസ്കാരം ലഭിച്ചത്.
3
ഭരത് മുരളി സ്മൃതി --സി. എസ്. ഐ. കൺവെൻഷൻ സെന്റർ
zoom=18}}
ഭാവാഭിനയം, ശരീരഭാഷ, ശബ്ദവിന്യാസം എന്നിവ കൊണ്ട് അഭിനയത്തിന് പുത്തൻ സമവാക്യം രചിച്ച സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു മുരളീധരൻ പിള്ള എന്നറിയപ്പെടുന്ന മുരളി.(1954-2009) ഞാറ്റടി എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായ മുരളി നെയ്ത്തുകാരൻ എന്ന സിനിമയിലെ അഭിനയത്തിന് 2001-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. അടയാളം, ആധാരം, കളിക്കളം, ധനം, നാരായം, ലാൽസലാം, കൈക്കുടന്ന നിലാവ്, ദി ട്രൂത്ത്, തൂവൽക്കൊട്ടാരം, രക്തസാക്ഷികൾ സിന്ദാബാദ്, വരവേൽപ്പ്, കിരീടം, വെങ്കലം, സിഐഡി മൂസ എന്നിവയാണ് മുരളിയുടെ പ്രധാന സിനിമകൾ
4
ജയൻ സ്മൃതി --സി. കേശവൻ മെമ്മാറിയൽ ടൗൺ ഹാൾ
zoom=14}}
ജയൻ എന്ന പേരിൽ അറിയപ്പെടുന്ന കൃഷ്ണൻ നായർ (ജീവിതകാലം: ജൂലൈ 25, 1939 - നവംബർ 16, 1980) ഒരു പ്രമുഖനായ മലയാള ചലച്ചിത്ര നടനും നാവികസേനാ ഓഫീസറും സ്റ്റണ്ട് നടനും 1970-കളിലെ കേരളത്തിൻറെ സാംസ്കാരികചിഹ്നവും ആയിരുന്നു. ഏകദേശം 120-ലധികം മലയാള ചലച്ചിത്രങ്ങളിൽ അദ്ദേഹം അതുല്യ വേഷങ്ങൾ അവതരിപ്പിച്ചു. കൂടുതൽ വായിക്കാം
5
ലളിതാംബിക അന്തർജ്ജനം സ്മൃതി -- എസ് ആർ. ഓഡിറ്റോറിയം
zoom=14}}
കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായ ലളിതാംബിക അന്തർജനം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത് 1909 മാർച്ച് 30ന് ജനിച്ചു. ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി" എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠയായി മാറി . മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കൂടുതൽ വായിക്കാം
മലയാളത്തിലെ കവിയും സാഹിത്യകാരനുംഭാഷാ പണ്ഡിതനും വിവർത്തകനും അദ്ധ്യാപകനുമായിരുന്നു തിരുനല്ലൂർ കരുണാകരൻ. മലയാള കവിതയിലെ അരുണ ദശകത്തിലെ കവികളിൽ പ്രമുഖനായിരുന്ന അദ്ദേഹംപലപ്പോഴായി രചിച്ച ലളിതഗാനങ്ങൾ, കുട്ടിക്കവിതകൾ, നാടകഗാനങ്ങൾ , മാര്ച്ചിംഗ് ഗാനങ്ങൾ, കഥപ്രസംഗങ്ങൾ ,സംസ്കൃത കവിതകൾ തുടങ്ങി നിരവധി രചനകൾ പുസ്തക രൂപത്തിൽ ആക്കിയിട്ടില്ല. കൂടുതൽ വായിക്കാം
മലയാള സിനിമയിലെ ഒരു നടനായിരുന്നു കൊട്ടാരക്കര ശ്രീധരൻ നായർ (11 സെപ്റ്റംബർ 1922– 19 ഒക്ടോബർ 1986). അദ്ദേഹം ചലച്ചിത്രലോകത്ത് കൊട്ടാരക്കര എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ,കൊല്ലം ജില്ലയിലായിരുന്നു അദ്ദേഹം ജനിച്ചത്. ശശിധരൻ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിച്ചു. 300-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ എന്ന ചിത്രത്തിലെ ചെമ്പൻ കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കൊട്ടാരക്കരയാണ്. കൂടുതൽ വായിക്കാം
കേരളത്തിലെ ഒരു പ്രസിദ്ധ കഥാപ്രസംഗകനായിരുന്നു വി.സാംബശിവൻ (1929 ജൂലൈ 4 - 1996 ഏപ്രിൽ 23). കഥാപ്രസംഗകലയെ ഉയരങ്ങളിലെത്തിയ്ക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കൂടുതൽ വായിക്കാം
തിക്കോടിയൻ എന്ന പി കുഞ്ഞനന്തൻ നായരുടെ ജന്മദേശമാണ് തിക്കോടി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ഉൾപ്പെടുന്ന ഒരു തീരദേശ ഗ്രാമമാണിത്. തൃക്കൊടിയൂർ എന്ന പേരാണ് തൃക്കോട്ടൂർ എന്നും പിന്നീട് തിക്കോടിയെന്നും മാറിയത്. അരങ്ങുകാണാത്ത നടൻ എന്ന തിക്കോടിയന്റെ ആത്മകഥയിൽ തിക്കോടി പ്രദേശത്തിന്റെ ചരിത്രവും വർത്തമാനവും പരാമർശിക്കപ്പെടുന്നുണ്ട്.
10
തേവർതോട്ടം സുകുമാരൻ സ്മൃതി -- കടപ്പാക്കട സ്പോർട്സ് ക്ലബ്ബ്
{{#multimaps:8.89266,76.60245}}
കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പാലേരി. പാലേരി സ്വദേശികൂടിയായ ടി.പി രാജീവൻ എഴുതിയ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന നോവലിൽ കൂടിയാണ് ഈ സ്ഥലനാമം കേരളത്തിൽ സുപരിചിതമാവുന്നത്. ഈ നോവൽ ഇതേപേരിൽത്തന്നെ ചലച്ചിത്രമായിട്ടുണ്ട്.
കോവിലൻ (വി.വി. അയ്യപ്പൻ) എഴുതിയ തട്ടകം എന്ന നോവലിലാണ് മുപ്പിലശ്ശേരി ദേശം പശ്ചാത്തലമാകുന്നത്. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തിൽ സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് അനാവൃതമാവുന്നത്. മൂപ്പിലിശ്ശേരിദേശം ദേവിയുടെ 'തട്ടക'മാണ്. ദേവിയെ ഉപാസിച്ചു പോന്ന പിതാക്കന്മാരുടെയും ബന്ധുക്കുളുടെയും ഗൃഹാതുരതയുണർത്തുന്ന സ്മരണകൾ ദ്രാവിഡത്തനിമയുള്ള ഭാഷയിൽ നാടൻ താളബോധത്തോടെ ഇതിൽ ആഖ്യാനം ചെയ്തിട്ടുണ്ട്.
മഹാകവി കാളിദാസന്റെ ജന്മദേശമാണ് ഉജ്ജയിനി എന്ന് കരുതപ്പെടുന്നു. മധ്യപ്രദേശിലെ ക്ഷിപ്രാനദീതീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഐതിഹ്യങ്ങളിലൂടെ നാമറിഞ്ഞ കാളിദാസന്റെ ജീവിതത്തെ ഉജ്ജയിനി എന്ന കൃതിയിലൂടെ പുനർവായന നടത്തുകയാണ് ഒ എൻ വി കുറുപ്പ്.
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് തിരുനെല്ലി. ഇവിടുത്തെ ആദിവാസികളുടെ ജീവിതവും സംസ്കാരവും പ്രമേയമാക്കി പി. വത്സല എഴുതിയ നോവലുകളാണ് നെല്ല്, കൂമൻകൊല്ലി, ആഗ്നേയം എന്നിവ. നെല്ല് ഒരു ചലച്ചിത്രമായി 1974-ൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മയ്യഴി]
(മാഹി) കോഴിക്കോട് ജില്ലയ്ക്കും കണ്ണൂർ ജില്ലയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ്. പ്രദേശവാസികൂടിയായ എം മുകുന്ദന്റെമയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിലെ പശ്ചാത്തലഭൂമികയാണ് ഈ സ്ഥലം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുൻപ് ഫ്രഞ്ച് കോളനിയായിരുന്നു മയ്യഴി. സ്വാതന്ത്ര്യാനന്തരവും മയ്യഴിയിൽ ഫ്രഞ്ച് കോളനിവാഴ്ച തുടർന്നു. നിരവധി പ്രക്ഷോഭങ്ങൾക്ക് ശേഷം 1954 ജൂലൈ16നാണ് മയ്യഴി ഫ്രഞ്ചുകാരിൽനിന്നും സ്വതന്ത്രയായത്.
16
കാക്കനാടൻ സ്മൃതി --കർമ്മലറാണി ട്രെയിനിംഗ് കോളേജ്
zoom=14}}
കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്തുള്ള ഒരു ഗ്രാമമാണ് തച്ചൻകുന്ന് എന്ന തക്ഷൻകുന്ന്. യു.കെ കുമാരന്റെതക്ഷൻകുന്ന് സ്വരൂപം എന്ന നോവലിൽ തക്ഷൻകുന്നിന്റെ ചരിത്രം വരഞ്ഞിട്ടതോടെയാണ് ആ ഗ്രാമം കേരളമാകെ പ്രശസ്തമാകുന്നത്. കേളപ്പജിയുടെ ജീവിതകഥയും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടകാര്യങ്ങളുമാണ് നോവലിൽ പ്രതിപാദിക്കുന്നത്.
17
ഗീഥാ സലാം സ്മൃതി -- സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് എച്ച്. എസ്. എസ് കൊല്ലം
zoom=18}}
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് അവിടനല്ലൂർ. മലയാളത്തിലെ പ്രമുഖകവി എൻ. എൻ.എൻ. കക്കാട് എന്നറിയപ്പെടുന്ന നാരായണൻ നമ്പൂതിരി കക്കാടിന്റെ ജന്മദേശമാണ് അവിടനല്ലൂർ.
മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ മറ്റ് നിരവധി പുരസ്കാരങ്ങൾ നേടിയ മലയാള നോവലിസ്റ്റാണ് നാരായൻ . പ്രകൃതിയുമായി മല്ലിട്ടുജീവിക്കുന്ന ഊരാളിമാരുടെയുംമുതുവാൻമാരുടെയും ജീവിതത്തെ വരച്ചുകാട്ടുകയാണ് അദ്ദേഹം ഊരാളിക്കുടി എന്ന നോവലിലൂടെ.
കോഴിക്കോട് ജില്ലയിലെ ഒരു മലയോര പട്ടണമായ കക്കട്ടിൽ, പ്രശസ്ത എഴുത്തുകാരൻ അക്ബർ കക്കട്ടിലിന്റെ സ്വദേശമാണ്. നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരുടെ കഥകൾ പറഞ്ഞ് അദ്ദേഹം കക്കട്ടിലിനെ മലയാളസാഹിത്യത്തിൽ അടയാളപ്പെടുത്തി.
20
കൊല്ലം ശരത് സ്മൃതി --കർബല ഗ്രൗണ്ട്
zoom=18}}
ബുദ്ധമതത്തിന്റെ പ്രധാനകേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഉത്തർപ്രദേശിലെ ശ്രാവസ്തി ജില്ല. ബോധോദയത്തിനുശേഷം ശ്രീബുദ്ധന്റെ പ്രധാന പ്രവർത്തനകേന്ദ്രം ഇതായിരുന്നു. ബുദ്ധമതാശയങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്ന കുമാരനാശാൻ,
പണ്ടുത്തരഹിന്ദുസ്ഥാനത്തിൽ വൻപുകഴ്-
കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ
മദ്ധ്യപ്രദേശിലെ ചത്തർപുർ ജില്ലയിൽ ഝാൻസിക്ക് 175 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന, പുരാതനമായ ഹിന്ദു- ജൈന ക്ഷേത്രങ്ങളാണ് ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ എന്നറിയപ്പെടുന്നത്. പ്രശസ്ത കവിയും ദാർശനികനുമായ കെ. അയ്യപ്പപ്പണിക്കർഖജുരാഹോ എന്ന പേരിൽ കവിത രചിച്ചിട്ടുണ്ട്.
സുഭാഷ് ചന്ദ്രന്റെമനുഷ്യന് ഒരാമുഖം എന്ന നോവലിലെ കഥാപശ്ചാത്തലമാണ് തച്ചനക്കര എന്ന ഗ്രാമം. ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് പടിഞ്ഞാറ് പെരിയാറിൻറെ മടിത്തട്ടിൽ ഉളിയന്നൂരിന് അക്കരെ തോട്ടക്കാട്ടുകരയ്ക്കും ഏലൂർക്കരയ്ക്കും മംഗലപ്പുഴയ്ക്കും ഇടയിലുള്ള ദേശമായിട്ടാണ് നോവലിസ്റ്റ് ഈ സാങ്കല്പിക ഗ്രാമത്തെ അടയാളപ്പെടുത്തുന്നത്.
എൻ എസ് മാധവന്റെ ആദ്യ നോവലാണ് ലന്തൻബത്തേരിയിലെ ലുത്തിനിയകൾ. കൊച്ചിക്കടുത്ത് വേമ്പനാട്ടുകായലിലുള്ള ഒരു ചെറിയ ദ്വീപായ ലന്തൻ ബത്തേരിയാണ് നോവലിന്റെ പശ്ചാത്തലം. 1951 മുതൽ 1965 വരെയുള്ള പതിനഞ്ച് വർഷക്കാലത്തെ കേരളവും സ്വതന്ത്രഭാരതവും ലന്തൻബത്തേരി എന്ന ദ്വീപസമൂഹവും എല്ലാം ആണ് ഈ നോവലിൽ കടന്നുവരുന്നത്.
വയനാടൻ ഗോത്രജീവിതമാണ് കെ.ജെ ബേബി എഴുതിയ മാവേലിമന്റം എന്ന നോവലിന്റെ പശ്ചാത്തലം. ആദിവാസികളുടെ ഊരുകളെയാണ് മന്റം എന്നു പറയുന്നത്. ഈ കൃതിക്ക് 1994-ലെ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി