വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

2023- 24 സ്കൂൾ വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

        2023 -2024 ലേ അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ ഭംഗിയായി തന്നെ നടത്തി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ഉടനെ സ്കൂൾതലവും തുടർന്ന് ക്ലാസ് സ്ഥലവും ഗൃഹതലവും പ്രവേശനോത്സവം നടത്തി. ക്ലാസ് സ്ഥലം ക്ലാസ് ടീച്ചേഴ്സും ഗൃഹതലം രക്ഷിതാക്കളും നിർവഹിച്ചു. ഗൃഹതലത്തിൽ നടത്തിയ പരിപാടികളുടെ വീഡിയോ ക്ലിപ്പ് ക്ലാസ് രക്ഷിതാക്കളിൽ നിന്ന് ശേഖരിച്ചു. സ്കൂൾതല പ്രവേശനോത്സവത്തിന്റെ നടപടിക്രമങ്ങൾ നോട്ടീസ് രക്ഷിതാക്കൾക്ക് എത്തിച്ചു കൊടുത്തു. തൽസമയം അത് കാണാനുള്ള ലിങ്ക് ജൂൺ 1 - തീയതി 7 മണിക്ക് കുട്ടികൾക്ക് അയച്ചുകൊടുത്തു.ദിനാചരണപ്രവർത്തനങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം,[2]

ജൂൺ 14 ലോക രക്തസാക്ഷി ദിനം

ജൂൺ 21 സംഗീത ദിനം

ജൂൺ 23 ലോക ഒളിമ്പിക് ദിനം

ജൂൺ 19 വായനാദിനം

ജൂൺ 21 യോഗാ ദിനം

ആഗസ്റ്റ് 17 കർഷക ദിനം

ഈ ദിനങ്ങളുമായി ബന്ധപ്പെട്ട രചനാമത്സരങ്ങൾ, പോസ്റ്റർ നിർമ്മാണ മത്സരം ,ക്വിസ് മത്സരം എന്നിവ ക്ലാസ് തലത്തിലും യുപി ,എച്ച്എസ് ,എച്ച് എസ് എസ് വിഭാഗത്തിലും നടത്തി. മത്സര വിജയികളെ കണ്ടെത്തി അനുമോദിച്ചു.യോഗ ദിനത്തിൽ ഡോക്ടർ സുനന്ദ് ടി എസ് രാജിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശാരീരിക മാനസിക പിരിമുറുക്കത്തിന്  അയവ് വരുത്തുന്ന രീതിയിൽ യോഗ പരിശീലനം ഓൺലൈനായി നടത്തി. കൂടാതെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച്  ബോധവൽക്കരണവും നടത്തി.വിവിധ ക്ലബ്ബുകൾ രൂപീകരിച്ചു.


സ്വാതന്ത്ര്യദിനാഘോഷം എൻസിസി ഓഫീസറുടേയും എൻ സി സി കേഡറ്റിന്റേയും സാന്നിധ്യത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് സ്കൂളിൽ പതാക ഉയർത്തി. അതിനു ശേഷം ഓൺലൈനായി പി.ടി.എ പ്രസിഡന്റ്, ഹെഡ് മാസ്റ്റർ , പ്രിൻസിപ്പൽ, കുട്ടികൾ, രക്ഷിതാക്കൾ, മാനേജർ എന്നിവരെ ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് കിട്ടിയ കുട്ടികളെഅനുമോദിച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട വ്യത്യസ്ത മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.[3]

ഓണാഘോഷം

ഓണാഘോഷം ഈ വർഷം വളരെ വിപുലമായി തന്നെ നമ്മുടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി ഉദ്ഘാടനത്തിന് ശേഷം വിവിധ കലാപരിപാടികൾ കുട്ടികളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു തുടർന്ന് ഗംഭീര ഓണസദ്യ ഉണ്ടായിരുന്നു.

അധ്യാപക ദിനം

1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.അധ്യാപക ദിനത്തിൽ നമ്മുടെ സ്കൂളിൽ അന്ന് സ്പെഷ്യൽ അസംബ്ലി ഉണ്ടായിരിക്കുകയും അന്നേദിവസം സ്കൂളിലെ എല്ലാ അധ്യാപകർക്കും കുട്ടികളുടെ വക പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരുന്നു എസ്പിസി കേഡറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക കലാപരിപാടികളും ഉണ്ടായിരുന്നു അന്നേദിവസം ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ യുപി വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഉണ്ടായി.

സ്കൂൾ ശാസ്ത്രോത്സവം

സ്കൂൾതലത്തിൽ പ്രവർത്തിപരിചയമേളയിൽ നിന്നും ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്രം വിഭാഗം എന്നിവയിൽ   കുട്ടികളുടെ വളരെ നല്ല പങ്കാളിത്തം തന്നെയുണ്ടായി അതിൽനിന്നും സബ്ജില്ലാതലത്തിൽ മത്സരിക്കുന്നതിനുവേണ്ടി കുട്ടികളെ തിരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്- സെപ്റ്റംബർ 9

നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി 09.08.2023 തീയതി ക്യാമ്പ് സംഘടിപ്പിച്ചു.

ഇ-ഇലക്ഷ൯

സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഇ-ഇലക്ഷനായി നടത്തി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇലക്ഷൻ ബൂത്തുകൾക്ക് നേതൃത്വം നൽകി. പ്രിസൈഡിങ് ഓഫീസർ ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്കൻഡ് പോളിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റൻറ് എന്നീ ചുമതലകൾ അംഗങ്ങൾ ഭംഗിയായി നിർവഹിച്ചു. എസ് പി സി വിദ്യാർത്ഥികൾ അച്ചടക്ക പരിപാലനം നടത്തി. വോട്ടെടുപ്പിനെ തുടർന്ന് ഫലപ്രഖ്യാപനം നടത്തുകയുണ്ടായി .തുടർന്ന് പാർലമെൻറ് ഭാരവാഹികളെ തിരഞ്ഞെടുപ്പ് നടത്തി.

ഭക്ഷ്യമേള

ഭക്ഷ്യമേള

നാടൻ ഭക്ഷ്യവിഭവസമാഹരണവും പ്രദർശനവും പരമ്പരാഗത ഭക്ഷ്യവിഭവമേളയും സെമിനാറും 2023 ഒക്ടോബർ മാസം പതിനേഴാം തീയതി ചൊവ്വാഴ്ച സ്കൂളിൽ സംഘടിപ്പിച്ചു.

ക്രിസ്മസ് വെക്കേഷനിൽ എൻഎസ്എസ് ക്യാമ്പ്

എൻഎസ്എസ്

നേമം വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് GGHSS നെയ്യാറ്റിൻകരയിൽ, 26.12.2023 ചൊവ്വാഴ്ച ആരംഭിച്ചു. നേമം വിക്ടറി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജായ ലീന എൻ.നായർ പതാക ഉയർത്തുകയും സ്വാഗത പ്രസംഗം നടത്തുകയും ചെയ്തു.നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. പി.കെ രാജമോഹനൻ ഉത്ഘാടനം നിർവഹിച്ചു. നേമം വിക്ടറി ബോയ്സ് സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. സജൻ എസ് അധ്യക്ഷനായിരുന്ന യോഗത്തിൽ ഫോർട്ട്‌ കൗൺസിലർ ശ്രീമതി അജിത ആർ ആശംസ പ്രസംഗം നടത്തി. NSS കോർഡിനേറ്റർ സിനിത കെ കൃതജ്ജത രേഖപ്പെടുത്തി.

കെ.എസ്ആർ.ടി.സി ബസ്സുകൾ വൃത്തിയാക്കി വിദ്യാർത്ഥികൾ

കെഎസ്ആർടിസി ബസ്സുകൾ വൃത്തിയാക്കി വിദ്യാർത്ഥികൾ

നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിലെ ബസ്സുകൾ കഴുകി വൃത്തിയാക്കി എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ. നിയമം വിക്ടറി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ എൻഎസ്എസ് സപ്തദിന ക്യാമ്പിനോട് അനുബന്ധിച്ചാണ് ശുചീകരണം നടത്തിയത്.േനമം വിക്ടറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ എൻഎസ്എസ് കൊളണ്ടിയർമാരാണ് ബസ് ശുചീകരണത്തിന് ഇറങ്ങിയത്. നെയ്യാറ്റിൻകര ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിൽ 30 പെൺകുട്ടികളും 20 ആൺകുട്ടികളും ആണ് പങ്കെടുത്തത് .ശുചീകരണ പ്രവർത്തനങ്ങൾക്ക് എൻഎസ്എസ് യൂണിറ്റിന്റെ ചുമതലയുള്ള അധ്യാപിക സിനിത നേതൃത്വം നൽകി.

കെഎസ്ആർടിസി ബസ്സുകൾ വൃത്തിയാക്കി വിദ്യാർത്ഥികൾ