വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം (2025-2026)

2025- 2026 അധ്യായന വർഷത്തിലെ പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വളരെ ഭംഗിയായി തന്നെ നടന്നു .ബഹുമാനപ്പെട്ട കെ ജി സൂരജ് സാർ ആയിരുന്നു മുഖ്യാതിഥി അദ്ദേഹം അക്ഷരമാസികയുടെ ചീഫ് എഡിറ്റർ ആണ്.
പരിസ്ഥിതി ദിന ആഘോഷം

ഈ അധ്യായന വർഷത്തിലെ പരിസ്ഥിതി ദിന ആഘോഷം നമ്മുടെ സ്കൂളിൽ സജീവമാ പ്രവർത്തിക്കുന്ന എക്കോ ക്ലബിനെ നേതൃത്വത്തിൽ വളരെ ഭംഗിയായി തന്നെ നിർവഹിക്കാൻ സാധിച്ചു.
ലോക ജനസംഖ്യാദിനം


ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ വിദ്യാലയത്തിൽ വിവിധ കലാപരിപാടികൾ നടക്കുകയുണ്ടായി. കുട്ടികളുടെ റോൾപ്ലേ പോസ്റ്റർ നിർമ്മാണ മത്സരം എന്നിങ്ങനെ വിവിധ ഇനം പരിപാടികൾ സ്കൂളിൽ നടക്കുകയുണ്ടായി.
വാക ജീനിയസ് ഹണ്ട്
നമ്മുടെ സ്കൂളിൻറെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു ഇൻറർസ്കൂൾ ക്വിസ് കോമ്പറ്റീഷൻ നടത്തുകയുണ്ടായി. ജൂലൈ മാസം പതിനെട്ടാം തീയതി ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു ഉദ്ഘാടനം. ഉദ്ഘാടന കർമ്മം നിർവഹിച്ചത് ബഹുമാനപ്പെട്ട മിനിസ്റ്റർ ഫുഡ് സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് ലീഗൽ മെട്രോളജി മന്ത്രി ജി ആർ ഉദ്ഘാടനകർമ്മം നിർവഹിച്ചത് ഈ ആഘോഷത്തിന്റെ മുഖ്യാതിഥി പള്ളിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ രാകേഷ് നിർവഹിച്ചു. ഈ ക്വിസ് മാമാങ്കത്തിന് നേതൃത്വം വഹിച്ചത് ജിഎസ് പ്രദീപ് സാറാണ്. അദ്ദേഹം കുഞ്ഞുങ്ങൾക്ക് പുതിയ അറിവുകളും, അനുഭവങ്ങളും നൽകി സ്കൂളിൻറെ ഡയമണ്ട് ജൂബിലി ആഘോഷം വളരെ ഭംഗിയാക്കി.
കുട്ടി സ്മാർട്ട് പദ്ധതി
കുട്ടി സ്മാർട്ട് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 1 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മലയാള മനോരമ പത്രത്തിൻറെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീവി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.

