ഒറ്റത്തൈ ജി യു പി സ്കൂൾ/പ്രാദേശിക പത്രം
മഞ്ചാടി
ഒന്നാം ക്ലാസ്സിന്റെ കുട്ടിപ്പത്രം
ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ തയാറാക്കിയ പത്രം മഞ്ചാടി യുടെ പ്രകാശനം 07-12-2023 വ്യാഴാഴ്ച സ്കൂൾ അസംബ്ലിയിൽ വച്ച് ഹെഡ്മിസ്ട്രസ് ഉമാദേവി എം.കെ നിർവഹിച്ചു .
പ്രധാന വാർത്തകൾ:-
'ക്വിസ്സ് മത്സരം നടത്തി'
സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂൾ വലിയ ക്വിസ്സ് മത്സരം നടത്തി.
കുറെ കുട്ടികൾ വന്നു. പുതിയ സാറും വന്നു .വലിയ പരിപാടി ആയിരുന്നു.
'പച്ചക്കറികൾ നൽകി'
ഉച്ചഭക്ഷണത്തിലേക്ക് വീട്ടിൽ ഉണ്ടായ പച്ചക്കറികൾ നൽകി
കുമ്പളങ്ങയും പയറും ആണ് നൽകിയത് .
ചേട്ടന്മാരും ചേച്ചിമാരും ആണ് കൊണ്ടുവന്നത് .
അത് രുചികരമായിരുന്നു .
'നിയയുടെ പിറന്നാൾ'
നിയ പുതിയ ഉടുപ്പ് ഇട്ടാണ് വന്നത്.
നിയ ഞങ്ങള്ക് മിട്ടായി തന്നു ഞങ്ങൾ ആശംസകൾ നേർന്നു.
നിയയുടെ വക ചോറിനു ചിക്കൻ കറി ഉണ്ടായിരുന്നു. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു നിയയുടെ പിറന്നാൾ സമ്മാനം കിട്ടി.
തയാറാക്കിയത് :ആദിദേവ് ഷിബു , എസ്തേർ മരിയ ഷോണിറ്റ്, നിയ അന്ന വിജേഷ്, ആദിയ മഹേഷ്, റോസ്ബിൻ തോമസ്, റോസ്‌തെരേസ്.