ജി.എൽ.പി.എസ്.മാമാങ്കര/ചരിത്രം‌‌‌‌

Schoolwiki സംരംഭത്തിൽ നിന്ന്

കുന്നുകളാലും പുഴകളാലും വേര്‍തിരിക്കപ്പെട്ട് ഒറ്റപ്പെട്ടു കിടന്നിരുന്ന മാമാങ്കര എന്ന കൊച്ചു ഗ്രാമം അന്‍പതുകളുടെ അവസാനത്തോടെ ഇവിടെ കുടിയേറ്റം ആരംഭിച്ചു. 1958 ല്‍മാമാങ്കര ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഒരു വിദ്യാലയം നാട്ടുകാരാല്‍ ഈ പ്രദേശത്ത് നടത്തിയിരുന്നു.എന്നാല്‍ സാന്പത്തിക ഭാരം താങ്ങാന്‍ സാധിക്കാത്തതിനാല്‍ അഞ്ച് കൊല്ലത്തോളം മാത്രമാണ് ഇത് നിലനിന്നത്. 1973 ല്‍ ശ്രീമാന്‍ ആലന്പള്ളി അന്ത്രയോസ് എന്ന് മഹത് വ്യക്തി ഒരു പ്രൈമറി സ്കൂള്‍ തുടങ്ങാന്‍ഒരേക്കര്‍ സ്ഥലം നല്‍കാന്‍ തയ്യാറായി മുന്നേട്ട് വന്നപ്പോള്‍ ഈ നാട്ടിലെ നല്ലവരായ ഒട്ടേറെ ജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തോടെ 1973 ഒക്ടോബര്‍ 10 ന് 180 വിദ്യാര്‍ത്ഥികളുമായി മാമാങ്കര എല്‍.പി.സ്കൂള്‍ നിലവില്‍ വന്നു. അന്നു നാട്ടുകാര്‍ നിര്‍മിച്ചു നല്‍കിയ ആ സെമി പെര്‍മനന്‍റ് കെട്ടിടം ഇന്നും അതേ രൂപത്തില്‍ നിലനില്‍ക്കുന്നു.രണ്ട് ദശകത്തിലധികം കാലം ആറ് ഡിവിഷനുകള്‍ മാത്രം നടത്താന്‍ സ്ഥല സൗകര്യമുള്ള ഇവിടെ 450 ഓളം കുട്ടികള്‍ ഫഠനം നടത്തിയിരുന്നു. സ്ഥല പരിമിതിയില്‍ വീര്‍പ്പ്മുട്ടിയിരുന്ന സാഹചര്യത്തില്‍ പി.റ്റി.എ യുടേയും അധ്യാപകരുടേയും നിരന്തര ശ്രമ ഫലമായി DPEP യില്‍ നിന്നും എസ്.എസ്.എയില്‍ നിന്നും ഗ്രാമ പഞ്ചായത്തില്‍ നിന്നും വിവിധ സന്ദര്‍ഭങ്ങളിലായി സൗകര്യം വര്‍ദ്ധിപ്പിക്കാനായി കെട്ടിടങ്ങള്‍ അനുവദിച്ച് കിട്ടി .ഓരോ വര്‍ഷവും ഈസ്കൂളിലേക്ക് കുട്ടികള്‍ വര്‍ദ്ധിച്ചുവരുന്നത് സ്കൂളിന്‍റെ മികവിന്‍റെ തെളിവാണ്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മികവു പുലര്‍ത്തിക്കൊണ്ട് ഈസ്ഥാപനം ഈ നാടിന്‍റെ അഭിമാന സ്തംഭമായി നിലകൊള്ളുന്നു