ജി.എൽ.പി.എസ്.മാമാങ്കര/ചരിത്രം‌‌‌‌

Schoolwiki സംരംഭത്തിൽ നിന്ന്

' കുന്നുകളാലും പുഴകളാലും വേർതിരിക്കപ്പെട്ട് ഒറ്റപ്പെട്ടു കിടന്നിരുന്ന മാമാങ്കര എന്ന കൊച്ചു ഗ്രാമം അൻപതുകളുടെ അവസാനത്തോടെ ഇവിടെ കുടിയേറ്റം ആരംഭിച്ചു. 1958 ൽമാമാങ്കര ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം നാട്ടുകാരാൽ ഈ പ്രദേശത്ത് നടത്തിയിരുന്നു.എന്നാൽ സാന്പത്തിക ഭാരം താങ്ങാൻ സാധിക്കാത്തതിനാൽ അഞ്ച് കൊല്ലത്തോളം മാത്രമാണ് ഇത് നിലനിന്നത്.

1973 ൽ ശ്രീമാൻ ആലന്പള്ളി അന്ത്രയോസ് എന്ന് മഹത് വ്യക്തി ഒരു പ്രൈമറി സ്കൂൾ തുടങ്ങാൻഒരേക്കർ സ്ഥലം നൽകാൻ തയ്യാറായി മുന്നേട്ട് വന്നപ്പോൾ ഈ നാട്ടിലെ നല്ലവരായ ഒട്ടേറെ ജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തോടെ 1973 ഒക്ടോബർ 10 ന് 180 വിദ്യാർത്ഥികളുമായി മാമാങ്കര എൽ.പി.സ്കൂൾ നിലവിൽ വന്നു. അന്നു നാട്ടുകാർ നിർമിച്ചു നൽകിയ ആ സെമി പെർമനൻറ് കെട്ടിടം ഇന്നും അതേ രൂപത്തിൽ നിലനിൽക്കുന്നു.രണ്ട് ദശകത്തിലധികം കാലം ആറ് ഡിവിഷനുകൾ മാത്രം നടത്താൻ സ്ഥല സൗകര്യമുള്ള ഇവിടെ 450 ഓളം കുട്ടികൾ ഫഠനം നടത്തിയിരുന്നു. സ്ഥല പരിമിതിയിൽ വീർപ്പ്മുട്ടിയിരുന്ന സാഹചര്യത്തിൽ പി.റ്റി.എ യുടേയും അധ്യാപകരുടേയും നിരന്തര ശ്രമ ഫലമായി DPEP യിൽ നിന്നും എസ്.എസ്.എയിൽ നിന്നും ഗ്രാമ പഞ്ചായത്തിൽ നിന്നും വിവിധ സന്ദർഭങ്ങളിലായി സൗകര്യം വർദ്ധിപ്പിക്കാനായി കെട്ടിടങ്ങൾ അനുവദിച്ച് കിട്ടി .ഓരോ വർഷവും ഈസ്കൂളിലേക്ക് കുട്ടികൾ വർദ്ധിച്ചുവരുന്നത് സ്കൂളിൻറെ മികവിൻറെ തെളിവാണ്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തിക്കൊണ്ട് ഈസ്ഥാപനം ഈ നാടിൻറെ അഭിമാന സ്തംഭമായി നിലകൊള്ളുന്നു