ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/9. ക്ലബുകളുടെ ഉദ്ഘാടം
വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെ ഉദ്ഘാടനം ജലൈ 24 തിങ്കളാഴ്ച ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സ്വാഗതവും അധ്യാപകൻ വിജിൽ പ്രസാദ് നന്ദിയും അറിയിച്ചു. വാർഡ് മെംബർ ഇന്ദുലേഖ , ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ ബീനാകുമാരി , ബ്ലോക്ക് പ്രോജക്ട് കോഒാർഡിനേറ്റർ ശ്രീകുമാർ , എസ് എം സി ചെയർമാൻ ബിജു എന്നിവർ ആശംസകൾ അറിയിച്ചു.