ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 24 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ശുചിത്വം നമ്മുടെ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ളവയാണ് .ഇപ്പോൾ നമ്മുടെ നാട്ടിൽ പടർന്നു പിടിക്കുന്ന കൊറോണയുടെ പശ്ചാത്തലത്തിലും അവയെ പ്രതിരോധിക്കുന്നതിനും നമുക്ക് വേണ്ട ഒന്നാണ് ശുചിത്വം . ശുചിത്വമില്ലായ്മ നമ്മെ രോഗബാധിതരാക്കി മാറ്റുന്നു.

ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നും പൊട്ടിപ്പുറപ്പെട്ട ഈ കൊറോണ വൈറസ്/ കോവിഡ് 19 നമ്മുടെ കൊച്ചു കേരളത്തിലെ വരെ പടർന്നു പിടിക്കുന്നതിന് ഒരു പ്രധാന കാരണമാണ് ശുചിത്വമില്ലായ്മ. ശുചിത്വം എന്നത് മാനസിക ശുചിത്വം, ശാരീരിക ശുചിത്വം, സാമൂഹിക ശുചിത്വം എന്നായി തരംതിരിക്കുന്നു. ഈ മൂന്നിന്റെയും പശ്ചാത്തലം ഒന്നുതന്നെയാണ്. രോഗപ്രതിരോധരരാകുക എന്നത് എളുപ്പമുള്ളതല്ല .അതിന് ശുചിത്വം ഒരു വലിയ പങ്കുവഹിക്കുന്നുണ്ട്. കൊറോണ/കോവിഡ് 19 പോലുള്ള വൈറസുകളെ അതിജീവിക്കുന്നതിന് ശുചിത്വത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചേ മതിയാവൂ. നമ്മൾ കഴിക്കുന്ന ആഹാരം, കുടിക്കുന്ന ജലം, ധരിക്കുന്ന വസ്ത്രം, ശ്വസിക്കുന്ന വായു ഇവയൊക്കെ പോലെ ശുചിത്വം നമ്മുടെ അല്ലെങ്കിൽ പരിസരങ്ങളിൽ ഏറെ പങ്കു വഹിക്കുന്നുണ്ട് .

ശുചിത്വത്തിന്റെ പ്രധാന്യത്തെ നമ്മളിൽ ചുരുക്കം ആളുകൾ മറന്നുപോകുന്നു .അങ്ങനെ നാം രോഗബാധിതരാകുന്നു. അങ്ങനെ രോഗബാധിതരാകുന്നതിലൂടെ നമ്മുടെ കയ്യിലുള്ള സമ്പാദ്യമെല്ലാം ആ രോഗത്തെ ഇല്ലാതാക്കാൻ ചിലപ്പോൾ വിൽക്കേണ്ടി വരും. വരുമാനം ഇല്ലാതെയാകും. അങ്ങനെ എന്തെല്ലാം. ഇതിനെക്കാളൊക്കെ നല്ലത് ശുചിത്വം നമ്മുടെ നിത്യജീവിതത്തിലേക്ക് കൊണ്ടുവരിക എന്നതാണ്. ശുചിത്വത്തോടെ മുന്നേറിയാൽ നമുക്ക് ആരോഗ്യത്തോടെ മുന്നേറാം .ആരോഗ്യത്തിന്റെ ആദ്യ ഘട്ടം ശുചിത്വം ശുചിത്വത്തിന്റെപ്രാധാന്യം മനസ്സിലാക്കുക എന്നിവയാണ്.

ശുചിത്വം നമ്മുടെ സൗന്ദര്യത്തെയും ശാരീരികമായി വർദ്ധിപ്പിക്കും. ശുചിത്വം ഒരാളുടെ വ്യക്തിത്വത്തെയും വർദ്ധിപ്പിക്കും. പരിസര ശുചീകരണത്തിനായി സ്കൂളിൽ എല്ലാ വെള്ളിയാഴ്ചയും ഡ്രൈഡേ ആചരിക്കാറുണ്ട്. അതിൽ എല്ലാം നാം പങ്കാളികളുമാണ്. അത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ നമ്മുടെ പരിസരത്തെ ശുചിയാക്കാം .നമ്മുടെ ഭാവി ശുചിത്വത്തിന്റെ ഇരുകരങ്ങളിലാണ് .ഈ മഹാമാരി പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ഇടവേളകൾ അനുസരിച്ച് നമ്മുടെ ഇരുകരങ്ങളും ശുദ്ധിയാക്കുക.

നമുക്ക് ഈ കൊറോണ വൈറസ് / കോവിഡ്19 ഇവയെ തുരത്തി ഓടിക്കാം .......... ശുചിയോടെ മുന്നേറാം....................

ദേവിക. ബി
8B ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 24/ 12/ 2023 >> രചനാവിഭാഗം - ലേഖനം