സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജൂൺ

പ്രവേശനോത്സവം

ജൂൺ 1 ന് പ്രവേശനോത്സവം നടത്തി. സർവ്വ മത പ്രാർത്ഥനയോടു കൂടി പരിപാടികൾ ആരംഭിച്ചു.പങ്കജ കസ്തൂരി മാനേജിങ് ഡയറക്ടർ പത്മശ്രീ Dr J ഹരീന്ദ്രൻ നായർ ഉദ്ഘാടന കർമം നിർവ്വഹിച്ചു.നവാഗതരായ എല്ലാ കുട്ടികൾക്കും പഞ്ചായത്തിൽ നിന്നും ലഭിച്ച പഠനോപകരണങ്ങൾ വിതരണം ചെയതു.മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം കേൾക്കുന്നതിനുള്ള അവസരം എല്ലാ രക്ഷാകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാക്കി.

മാലിന്യ മുക്ത കേരളം

മാലിന്യ മുക്ത കേരളം എന്ന വിഷയവുമായി ബന്ധപ്പെട് ചിത്രരചനാ മത്സരം നടത്തി.മികച്ച ചിത്രങ്ങൾ Select ചെയ്ത് BRC യിൽ ഏൽപ്പിച്ചു.

ജൂലൈ

ആഗസ്റ്റ്

പാർലമെന്ററി ഇലക്ഷൻ

ഓഗസ്റ്റ് നാലിന് സ്കൂൾ പാർലമെന്ററി ഇലക്ഷൻ നടത്തപ്പെട്ടു. പാർലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട പഠന നേട്ടം കുട്ടികളിൽ ഊട്ടിയുറപ്പിക്കാനായി ഇന്ത്യയുടെ ഇലക്ഷൻ നടപടിക്രമം അതേപടി പിന്തുടർന്നു.

ഹിരോഷിമ ദിനo

ഹിരോഷിമ ദിനമായ ഓഗസ്റ്റ് 6നു ശുദ്ധ വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. കുട്ടികൾ തയ്യാറാക്കിയ യുദ്ധവിരുദ്ധ പോസ്റ്ററുകളിൽ നിന്ന് മികച്ചത് തിരഞ്ഞെടുത്തു.

സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 15ന് ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യ ദിനം കൊണ്ടാടി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ്സ്

Sr. മെബേൽ പതാക ഉയർത്തി.സ്കൗട്ട് ഗൈഡ് അംഗങ്ങൾ പതാകയെ സല്യൂട്ട്  ചെയ്തു. മാതാപിതാക്കളും കുട്ടികളും പങ്കെടുത്ത സ്വാതന്ത്ര്യദിന റാലി നടന്നു സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കലാപരിപാടികളും കുട്ടികളുടെയും രക്ഷിതാക്കളുടെയും   ക്വിസ് മത്സരങ്ങളും

നടന്നു.

ഓണം

കേരളീയരുടെ മഹോത്സവമായ ഓണം ഓഗസ്റ്റ് 25ന്

ഓണ വസന്തം - 2023 എന്ന പേരിൽ കൊണ്ടാടി. ഒത്തൊരുമയ്ക്ക് പ്രാധാന്യമേകുന്ന ഉത്സവം മാതാപിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് കെങ്കേമമായി ആഘോഷിച്ചു.

സെപ്തംബർ

ഒക്ടോബർ

ഗാന്ധി സൃമതി

    ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് Sr. മെബിൾ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും കുട്ടികൾ പുഷ്പാർച്ചനയും നടത്തി. ഗാന്ധി ചിത്രരചനയും ശുചീകരണ പ്രവർത്തനവും അന്നേ ദിവസം നടത്തുകയുണ്ടായി. ഗാന്ധി അനുസ്മരിച്ചു കൊണ്ടുള്ള വിവിധ കലാപരിപാടികൾ നടത്തുകയുണ്ടായി.

ലോക തപാൽ ദിനം

ഒക്ടോബർ 9 ലോക പോസ്റ്റൽ ദിനO ആചരിച്ചു.

ആശംസ കാർഡുകളും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കുള്ള കത്തുകളും അന്നേ ദിവസം കുട്ടികൾ പോസ്റ്റ് ബോക്സുകളിൽ നിക്ഷേപിച്ചു.

വൈൽഡ് ലൈഫ് കൺസർവഷൻ

ലോകവന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 4 വന്യ ജീവി ദിനമായി ആചരിച്ചു. കുട്ടികൾ വന്യജീവികളുടെ മാസ്ക്കുകൾ തയ്യാറാക്കുകയും അവരുടെ സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാവുകയും ചെയ്തു.

നവംബർ

ഡിസംബർ

ജനുവരി

ഫെബ്രുവരി

മാർച്ച്