ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24
- പ്രവേശനോത്സവം
2023 ജൂൺ മാസം 1 ന് പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. നവാഗതർക്ക് കിരീടവും ബലൂണും നൽകി സ്വീകരിച്ചു. വിഴിഞ്ഞം SI സമ്പത്ത് മുഖ്യപ്രഭാഷണവും, വാർഡ് കൗൺസിലർ ശ്രീമതി. സിന്ധു വിജയൻ ഉദ്ഘാടനവും, എച്ച്. എം. ഇൻ ചാർജ് ശ്രീമതി. ജലജ കുമാരി ടീച്ചർ സ്വാഗതം ആശംസിക്കുകയും ചെയ്തു. കുഞ്ഞുങ്ങൾക്ക് മധുരവും പഠനകിറ്റും നൽകി . സ്റ്റാഫ് സെക്രട്ടറി ശ്രീ.ലാൽ പ്രദീപ് നന്ദി അർപ്പിച്ചു.
-
പ്രവേശനോത്സവം
- പരിസ്ഥിതിദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മനുഷ്യാവകാശസേന സ്കൂൾ വളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ടു .കുട്ടികൾക്ക് പലതരം വിത്തുകൾ വിതരണം ചെയ്തുഅസംബ്ളിയിൽ ദിനപ്രദാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തി . " അരുതേ അരുതേ " എന്നുതുടങ്ങുന്ന പരിസ്ഥിതിഗാനം ആലപിച്ചു . സ്കൂൾവളപ്പിലെ വിവിധ മരങ്ങൾ നിരീക്ഷിച്ച് പട്ടികപ്പെടുത്തി .
- യോഗാ ദിനം
യോഗാ ദിനത്തിൽ സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി യോഗ പരിശീലനംനൽകി. ശ്രീ രാമചന്ദ്രൻ സാറിന്റെ നേതൃത്വത്തിലാണ് യോഗ ക്ലാസുകൾ നടന്നത്. കുട്ടികൾ വളരെ ആകാംക്ഷയോടും അച്ചടക്കത്തോടും കൂടി പരിശീലന ക്ലാസ്സിൽ പങ്കെടുത്തു
- വായനാദിനം