ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
  • പ്രവേശനോത്സവം

2023 ജൂൺ മാസം 1 ന് പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. നവാഗതർക്ക് കിരീടവും ബലൂണും നൽകി സ്വീകരിച്ചു. വിഴിഞ്ഞം SI സമ്പത്ത് മുഖ്യപ്രഭാഷണവും, വാർഡ് കൗൺസിലർ ശ്രീമതി. സിന്ധു വിജയൻ ഉദ്ഘാടനവും, എച്ച്. എം. ഇൻ ചാർജ് ശ്രീമതി. ജലജ കുമാരി ടീച്ചർ സ്വാഗതം ആശംസിക്കുകയും ചെയ്തു. കുഞ്ഞുങ്ങൾക്ക് മധുരവും പഠനകിറ്റും നൽകി . സ്‌റ്റാഫ് സെക്രട്ടറി ശ്രീ.ലാൽ പ്രദീപ് നന്ദി അർപ്പിച്ചു.

  • പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ  മനുഷ്യാവകാശസേന സ്കൂൾ വളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ടു .കുട്ടികൾക്ക്  പലതരം വിത്തുകൾ വിതരണം ചെയ്തുഅസംബ്‌ളിയിൽ  ദിനപ്രദാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തി . " അരുതേ അരുതേ " എന്നുതുടങ്ങുന്ന പരിസ്ഥിതിഗാനം ആലപിച്ചു .  സ്കൂൾവളപ്പിലെ വിവിധ മരങ്ങൾ നിരീക്ഷിച്ച് പട്ടികപ്പെടുത്തി .


  • യോഗാ ദിനം

യോഗാ ദിനത്തിൽ സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി യോഗ പരിശീലനംനൽകി. ശ്രീ രാമചന്ദ്രൻ സാറിന്റെ  നേതൃത്വത്തിലാണ് യോഗ ക്ലാസുകൾ നടന്നത്. കുട്ടികൾ വളരെ ആകാംക്ഷയോടും  അച്ചടക്കത്തോടും കൂടി പരിശീലന ക്ലാസ്സിൽ പങ്കെടുത്തു


  • വായനാദിനം

ഈ വർഷത്തെ വായനാവാരം ജൂൺ 19 മുതൽ ഒരു മാസക്കാലം വിവിധ പഠന പ്രവർത്തനങ്ങളിലൂടെ ആഘോഷിച്ചു.ഇതോടനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ

1.സ്കൂൾ ലൈബ്രറിയിലെ വിവിധ മേഖലയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്ക് യഥേഷ്ടം കാണുന്നതിനുംപരിചയപ്പെടുന്നതിനും അവസരം നൽകി.

2. സാഹിത്യകാരൻമാരെ പരിചയപെ ടുത്തുന്നതിന് -  സാഹിത്യ ഇടനാഴി സജ്ജീകരിച്ചു.

3. സ്കൂൾ അസംബ്ലിയിൽ ഓരോ അധ്യാപകരും ഒരു പുസ്തകം വീതം ഒരുമാസം പരിചയപ്പെടുത്തി.

4.ക്ലാസുകളിൽ ക്ലാസ് ലൈബ്രറി സജ്ജീകരിച്ച് പ്രവർത്തനം ആരംഭിച്ചു

5. അതിഥിയോടൊപ്പം


  • ലഹരി ദിനം


ലഹരി ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്, റാലി  എന്നിവ സംഘടിപ്പിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു.

  • സചിത്രബുക്  പഠനോപകാരണശില്പശാല 

1 ഉം 2ഉം ക്ലാസിൽ സചിത്ര പുസ്തകം തയ്യാറാക്കുന്നതിനായി രക്ഷകർത്താക്കളെ ഉൾപ്പെടുത്തി കൊണ്ട് ഒരു ശില്പശാല സംഘടിപ്പിച്ചു. എല്ലാ രക്ഷകർത്താക്കളും അതിൽ പങ്കെടുത്തു. അതിലേയ്ക്ക് ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കി.


  • കഥോത്സവം

പൊതു വിദ്യാഭ്യാസവകുപ്പും എസ് എസ് കെ യും ചേർന്ന് നടത്തുന്ന പ്രീ സ്കൂ

കുഞ്ഞുങ്ങളുടെ സർവ്വതോന്മുഖമായ വികാസത്തിനുതകുന്ന പത്ത് ഉത്സവങ്ങളിൽ ആദ്യത്തേതാണ് കഥോത്സവം. രക്ഷിതാക്കളുടെയും പൂർവ്വ അധ്യാപകരുടെയും സഹായത്തോട കഥകൾ ഉണ്ടാക്കി അവതരിപ്പിക്കുകയാണ് കുഞ്ഞുമക്കൾ.

കഥയിലൂടെ കുഞ്ഞുങ്ങൾ ശുചിത്വ ശീലങ്ങൾ പഠിക്കുന്നു. മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്യാനും, മനസിൽ ദയ, കാരുണ്യം, സ്നേഹം എന്നിവ രൂപപ്പെടുത്താനും കഥോത്സവത്തിലൂടെ സാധിക്കുന്നു.

കഥോത്സവം ഉദ്ഘാടനം ചെയ്തത് പ്രൊഫ. ജയകുമാർ ആയിരുന്നു. കുട്ടികൾ ചിത്രവായനയിലൂടെ കഥകൾ അവതരിപ്പിച്ചു. രക്ഷിതാവും അധ്യാപകരും കഥകൾ പറ




  • ജൂലൈ 5 ബഷീർ ദിനം


ജൂലൈ 5 ബഷീർ ദിനം സ്കൂൾതലത്തിൽ വിപുലമായ രീതിയിൽ ആഘോഷിച്ചു നടത്തിയ പ്രവർത്തനങ്ങൾ ബഷീർ കഥാപാത്രങ്ങൾ കണ്ടെത്തി ദൃശ്യവൽക്കരിച്ചു കഥാപാത്രങ്ങളെ പരിചയപ്പെട്ടു ബഷീറിന്റെ പുസ്തകങ്ങൾ പരിചയപ്പെടുത്തി



  • ജൂലൈ 21 ചാന്ദ്രദിനം


ജൂലൈ 21 ചാന്ദ്രദിനം വിവിധ റോക്കറ്റുകളുടെ മോഡൽ പ്രദർശനം പതിപ്പ് തയ്യാറാക്കി പ്രദർശനം ചാന്ദ്രദിന ക്വിസ് വിവിധ ചിത്ര പ്രദർശനം ചാന്ദ്ര പരിവേഷണ വീഡിയോ പ്രദർശനം നടത്തി

  • സ്വാതന്ത്ര്യ ദിനം

രാജ്യത്തിൻ്റെ എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.റിട്ട. കേണൽ ശ്രീ.സജു കൃ ഷണൻ മുഖ്യാതിഥിയായിരുന്നു

.പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിന റാലി ,ദേശഭക്തിഗാനാലാപനം ,ക്വിസ് മത്സരം ,പ്രസംഗ മത്സരം എന്നിവയും സംഘടിപ്പിച്ചു

  • ഓണാഘോഷം


         ഓണം വളരെ നന്നായി ആഘോഷിച്ചു .കുട്ടികളുടെ ഊഞ്ഞാലാട്ടം ,തിരുവാതിര ,ഡാൻസ് എന്നിവ ഉണ്ടായിരുന്നു .അത്തപൂക്കളം ഇട്ടു .സദ്യ ഒരുക്കി .മാവേലി വേഷം ഉണ്ടയിരുന്നു .പുലികളി കളിച്ചു .ചെണ്ടമേളം ഉണ്ടായിരുന്നു


  • വരയുത്സവം
  • പൊതു വിദ്യാഭ്യാസ വകുപ്പും എസ് എസ് കെ യും ചേർന്ന് ഒരുക്കിയ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി കുഞ്ഞുങ്ങളുടെ സൂക്ഷ്മ സ്ഥൂല പേശി വികാസങ്ങളും സംഭാഷണം ത്വരിതപ്പെടുത്തുന്നതിനും ഭാഷാപരമായ ബുദ്ധിവികാസം ഉണ്ടാക്കുന്നതിനും അതിലൂടെ ഔപചാരിക വിദ്യാഭ്യാസത്തിനുമുള്ളതയ്യാറെടുപ്പ് നടത്തുന്ന ലക്ഷ്യത്തിലെത്താൻ രണ്ടാം ഉത്സവമായ വരയുത്സവം പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുകയുണ്ടായി.
  • 8.09.2023 ൽ ബി ആർ സി കേ കോർഡിനേറ്ററുടെ സാന്നിദ്ധ്യത്തിൽ എസ് ആർ ജി യിൽ അവതരിപ്പിക്കുകയും 14. 09. 2023 ന്10 am ന് 72 പ്രീ പ്രൈമറി കുഞ്ഞുങ്ങളും 40 ഓളം രക്ഷകർത്താക്കളും പങ്കെ ടുത്ത ചടങ്ങിൽ ശ്രീ ഷെ ഷെറിഫ് ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യുകയും പ്രഥമാധ്യാപിക ശ്രീമതി രശ്മി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കുഞ്ഞുങ്ങൾ ഗാനം ആലപിച്ച് ചിത്രം വരച്ചു. പ്രീ പ്രൈമറി അധ്യാപിക എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.



  • VSSC പഠനയാത്ര

വിവിധ പഠനയാത്രകൾ


   പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനയാത്രകൾ സംഘടിപ്പിച്ചു. തുമ്പ വിഎസ് എസ് സി മ്യൂസിയം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കൈത്തറി വസ്ത്ര നിർമ്മാണശാല, വിവേകപ്രദായിനി ഗ്രന്ഥശാല എന്നിവിടങ്ങൾ വിദ്യാരംഗം, ഗാന്ധി ക്ലബ്ബ് ഇവയുടെ നേതൃത്വത്തിൽ സന്ദർശിച്ചു



  • വിവിധ ക്വിസ് മത്സരങ്ങൾ


കുട്ടികളിൽ പൊതുവിജ്ഞാനവും വായനാശീലവും വർദ്ധിപ്പിക്കുന്നതിനായി ദിനാചരണങ്ങളോട് അനുബന്ധിച്ചും വാരാന്ത്യത്തിലും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് അസംബ്ലിയിൽ പുസ്തകങ്ങൾ സമ്മാനമായി നൽകി

കേരളപ്പിറവി ദിനം കേരളപ്പിറവി ദിനത്തിൽ വ്യത്യസ്തമായ വിവിധ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ സംഘടിപ്പിച്ചു. ഭാഷാ ദിന പ്രതിജ്ഞ അസംബ്ലിയിൽ ചൊല്ലിക്കൊടുത്തു  കേരള ഭൂപടം സ്കൂൾ മുറ്റത്ത് തയ്യാറാക്കി. ബിഗ് ക്യാൻവാസിൽ അക്ഷരങ്ങൾ, വാക്കുകൾ, വാക്യങ്ങൾ എന്നിവ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും ചേർന്ന് എഴുതുന്ന പ്രവർത്തനം വളരെ വ്യത്യസ്തത പുലർത്തി. മലയാളം മാത്രം സംസാരിക്കുന്ന ഒരു നിമിഷം എന്ന പ്രവർത്തനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ  എന്നിവ സംഘടിപ്പിച്ചു

  • ശിശുദിനം

കുട്ടികളുടെ ഉത്സവമായ ശിശുദിനം വിവിധ കലാപരിപാടികളോട് കൂടി സമുചിതമായി ആഘോഷിച്ചു. പ്രത്യേക സ്കൂൾ അസംബ്ലി, വർണ്ണശബളമായ ശിശുദിന റാലി, വിവിധ കലാ പ്രവർത്തനങ്ങൾ  എന്നിവ നടത്തി.

  • സ്കൂൾ ഇലെക്ഷൻ


ജനാധിപത്യരീതി കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് പാർലമെന്റ് തിരഞ്ഞെടുപ്പ് മാതൃകയിൽ നടന്നു. സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കാളികളാക്കിക്കൊണ്ട് വോട്ടെടുപ്പ്, വോട്ടെണ്ണൽ,ഫലപ്രഖ്യാപനംഎന്നിവ നടത്തി നാലാം ക്ലാസിലെ അഖിലേഷിനെ  സ്കൂൾ ലീഡറായി തിരഞ്ഞെടുത്തു

  • ഭാഷോത്സവം

ഒന്നാം ക്ലാസുകാരുടെ ഭാഷോത്സവം ആഘോഷിച്ചു . ഭാഷോത്സവത്തിന്റെ ഭാഗമായി കൂട്ടുകാർ തയ്യാറാക്കിയ ജാലകം പത്രം പ്രകാശനം ചെയ്തു. കഥോത്സവത്തിൽ ഒന്നാം ക്ലാസിലെ കൂട്ടുകാർ കഥ പറഞ്ഞു. പാട്ടരങ്ങിൽ ഓരോ കൂട്ടുകാരും വ്യത്യസ്തമായ പാട്ടുകൾ പാടുകയും ചെയ്തു

കൂടാതെ കൂട്ടുകാരുടെ സംയുക്‌തഡയറി, സചിത്ര ബുക്ക് എന്നിവ പ്രകാശനത്തിന് തയ്യാറാക്കുകയും ചെയ്തു.

താളും തകരയും, ഊണിന്റെ മേളം  എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി നാലാം ക്ലാസിലെ കുട്ടികൾക്കായി ക്ലാസിൽ ഒരു സദ്യ നടത്തി. എല്ലാ കുട്ടികളും വീടുകളിൽ നിന്ന് വിഭവങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നു. HM ഉം അധ്യാപകരും പങ്കാളികളാവുകയും,കുട്ടികൾ വളരെ ഇഷ്ടത്തോടെയും സന്തോഷത്തോടെയും സദ്യ കഴിക്കുകയും ചെയ്തു.

  • ഊണിന്റെ മേളം

ഊണിന്റെ മേളംതാളും തകരയും, ഊണിന്റെ മേളം  എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി നാലാം ക്ലാസിലെ കുട്ടികൾക്കായി ക്ലാസിൽ ഒരു സദ്യ നടത്തി. എല്ലാ കുട്ടികളും വീടുകളിൽ നിന്ന് വിഭവങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നു. HM ഉം അധ്യാപകരും പങ്കാളികളാവുകയും,കുട്ടികൾ വളരെ ഇഷ്ടത്തോടെയും സന്തോഷത്തോടെയും സദ്യ കഴിക്കുകയും ചെയ്തു.




  • ക്രിസ്തുമസ് ആഘോഷം

ഡിസംബർ 22-ാം തീയതി ക്രിസ്തുമസ് ആഘോഷിച്ചു. പ്രധാനാധ്യാപികയും പിടി എ ഭാരവാഹികളും ചേർന്ന് ക്രിസ്തുമസ്

്കേക്ക് മുറിച്ചു.കരോൾ സംഘം ഗാനങ്ങൾ ആലപിച്ചു. പുൽക്കൂട് ഒരുക്കി. കുഞ്ഞുങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. ക്രിസ്മസ് ട്രീ ഒരുക്കി.

  • സംയുക്ത ഡയറി പുസ്തക പ്രകാശനം

    11-1-2024 വ്യാഴാഴ്ച ഒന്നാം ക്ലാസ് കൂട്ടുകാരുടെ സംയുക്ത ഡയറി എന്റെ കുഞ്ഞക്ഷരങ്ങൾ, കുഞ്ഞു കുഞ്ഞോർമ്മകൾ എന്നീ പേരുകളിൽ പുസ്തകമാക്കി പ്രകാശനം ചെയ്തു. ചടങ്ങിൽ ഒന്നാം ക്ലാസിലെ എ.വി ധീരവ് അദ്ധ്യക്ഷനായിരുന്നു. വേദിക സ്വാഗതം ആശംസിച്ചു ശ്രീ. പ്രേംജിത്ത് സാർ പുസ്തകപ്രകാശനം ചെയ്തു. HM ശ്രീമതി രശ്മി ടീച്ചർ, MPTA പ്രസിഡന്റ് സന്ധ്യാ ലക്ഷ്മി എന്നിവർ ആശംസകളർപ്പിച്ചു. ഒന്നാം ക്ലാസിലെ രക്ഷിതാവ് ശ്രീ അരുൺ അനുഭവം പങ്കു വച്ചു. ഒന്നാം ക്ലാസിലെ ആരവി നന്ദി അർപ്പിച്ചു.

  • ഇക്കോ ക്ലബ് പുരസ്‌കാരം

     കഴിഞ്ഞ വർഷത്തെ ഇക്കോ സ്കൂളുകൾക്കുള്ള പുരസ്‌കാര വിതരണത്തിൽ മികച്ച ഹരിത പത്ര പുരസ്‌കാരം സ്കൂളിന് ലഭിച്ചു

  • കരാട്ടെ പരിശീലനം

   ജെൻഡർ ആൻഡ് ഇക്വിറ്റിയുമായി ബന്ധപ്പെട്ട് പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം കരാട്ടെ ക്ലാസ് ആരംഭിച്ചു .എസ്  എസ് കെ വാർഷിക പദ്ധതി പ്രകാരം പന്ത്രഡ് ദിവസത്തെ പരിശീലനമാണ് നൽകുന്നത് .ഉദ്‌ഘാടനം വിഴിഞ്ഞം സി ആർ ഒ ശ്രീ ജോൺ പോൾ നിർവഹിച്ചു .എസ് എം സി ചെയര്മാന് ശ്രീ എൻ എസ് പ്രവീൺ അദ്യക്ഷത വഹിച്ചു .

  • റിപ്പബ്ളിക് ദിനം
       ജനുവരി 26 റിപ്പബ്ളിക് ദിനത്തിൽ HM ശ്രീമതി രശ്മി ടീച്ചർ പതാക ഉയർത്തുകയും കുഞ്ഞുങ്ങൾ ദേശഭക്‌തി ഗാനം ആലപിക്കുകയും ചെയ്തു.
  • പഠനവിനോദയാത്ര

       ജനുവരി 26 ഒന്ന്‌, രണ്ട് ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി പഠനവിനോദയാത്ര സംഘടിപ്പിച്ചു. അക്വേറിയം, മിൽമ, വേളി, ശംഖുമുഖം സ്ഥലങ്ങൾ സന്ദർശിച്ചു.

  • രക്തസാക്ഷിത്വദിനം

      ജനുവരി 30 രക്ത സാക്ഷിത്വദിനത്തിൽ ഗാന്ധി ക്ലബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഗാന്ധി കവിതകൾ ആലപിച്ചു. ക്വിസ് മത്സരം, ചിത്രരചന എന്നിവ സംഘടിപ്പിച്ചു.

  • പഠനവിനോദയാത്ര

       ഫെബ്രുവരി 3 - ന് മൂന്ന് നാല് ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി പഠനവിനോദയാത്ര സംഘടിപ്പിച്ചു. അരുവിക്കര, പാലരുവി, തെന്മല ഡാം, കോയിക്കൽ കൊട്ടാരം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.

  • റേഡിയോ ദിനം

      ഫെബ്രുവരി 13 ലോകറേഡിയോ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ റേഡിയോ ആയ റിഥം റേഡിയോ 103 സ്പെഷ്യൽ പ്രോഗ്രാം പ്രക്ഷേപണം ചെയ്തു. ശ്രീ ബി. എൽ അരുൺ (മലയാള മനോരമ ) അതിഥി ആയ പ്രോഗ്രാമിൽ എച്ച് എം ശ്രീമതി രശ്മി ടീച്ചർ ആശംസകൾ നേർന്നു. കൊച്ചു കൂട്ടുകാർ വിവിധ പരിപാടികൾ ചെയ്തു.

  • വർണ്ണക്കൂടാരം നിർമ്മാണോദ്ഘാടനം

  ഫെബ്രുവരി 15ാം തീയതി മൂന്നു മണിക്ക് വർണ്ണക്കൂടാരം നിർമ്മാണോദ്ഘാടനം ബഹു. കോവളം എം.എൽ എ അഡ്വ എം. വിൻസെന്റ് നിർവഹിച്ചു. എച്ച് എം ശ്രീമതി രശ്മി ടീച്ചർ സ്വാഗതം ആശംസിച്ചു. വർണ്ണക്കൂടാരം എക്സിക്യൂട്ടിവ് രക്ഷാധികാരി ശ്രീ വേണുഗോപാലൻ നായർ അദ്ധ്യക്ഷ പ്രസംഗം നടത്തി. പദ്ധതി വിശദീകരണം ബി.ആർ.സി ട്രെയിനർ ശ്രീ. അഭിലാഷ് സാർ നിർവഹിച്ചു. എസ് എം സി പ്രസിഡന്റ, എം.പി, ടി., എ പ്രസിഡന്റ്, ശ്രീ രാമകൃഷ്ണൻ സാർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.