എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ഐടി ക്ലബ്

സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട നമ്മുടെ സ്കൂളിൽ വച്ച് ഐടി മേളം നടത്തപ്പെട്ടു .ഫാത്തിമ മാതാ സ്കൂളിൽ നിന്നും യുപിതലത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നീ രണ്ട് ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എച്ച് എസ് തലത്തിൽ നിന്നും മലയാളം ടൈപ്പിംഗ്, പ്രസന്റേഷൻ ,ആനിമേഷൻ ,സ്ക്രാച്ച്, വെബ് ഡിസൈനിങ് ,ഡിജിറ്റൽ പെയിന്റിംഗ് എന്നിങ്ങനെ 6 ഐറ്റങ്ങളിൽ കുട്ടികൾ മത്സരിച്ച വിജയിച്ചു. അടിമാലി ഉപജില്ലയിലെ മുപ്പതോളം സ്കൂളുകളെ പിന്നിലാക്കി ഐടി മേഖലയിൽ ഓവറോൾ കരസ്ഥമാക്കാൻ ഫാത്തിമ മാതാ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു. തൊടുപുഴയിൽ വച്ച് നടന്ന ജില്ലാ ഐടി മേളയിൽ അഞ്ച് ഐറ്റങ്ങൾക്ക് കുട്ടികൾ മത്സരിച്ച് വിജയിച്ചു വെബ് ഡിസൈനിൽ ജൂലിയ വിനോദ്, സ്ക്രാച്ച് പ്രോഗ്രാമിംഗിൽ ആൻഡ്രിസ ബിനു ഡിജിറ്റൽ പെയിന്റിംഗ് മീനാക്ഷി അജയകുമാർ എന്നീ കുട്ടികൾ സ്റ്റേറ്റ് മേളയിലേക്ക് പങ്കെടുക്കാൻ യോഗ്യത നേടി. പ്രസന്റേഷനിലും മലയാളം ടൈപ്പിങ്ങിലും തേർഡ് എ ഗ്രേഡ് നേടി. ശാസ്ത്രമേളയിൽ പങ്കെടുത്ത 3റ്റെങ്ങളിലും ബി ഗ്രേഡ് നേടാൻ ഫാത്തിമ മാതായിലെ കുട്ടികൾക്ക് സാധിച്ചു. ഭൗതികമായ സാഹചര്യങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലയായ ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്ത് നടന്ന സ്റ്റേറ്റ് ശാസ്ത്രമേളയിൽ വരെ നമ്മുടെ കുട്ടികൾക്ക് കഴിവ് തെളിയിക്കാൻ സാധിച്ചത് അവരുടെ അടുക്കും ചിട്ടയും അർപ്പണ മനോഭാവത്തോടെയും ഉള്ള പരിശീലനം കൊണ്ട് മാത്രമാണ്.