എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ/2024-25
ഐടി ക്ലബ്
സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട നമ്മുടെ സ്കൂളിൽ വച്ച് ഐടി മേള നടത്തപ്പെട്ടു .ഫാത്തിമ മാതാ സ്കൂളിൽ നിന്നും യുപിതലത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നീ രണ്ട് ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എച്ച് എസ് തലത്തിൽ നിന്നും മലയാളം ടൈപ്പിംഗ്, പ്രസന്റേഷൻ ,ആനിമേഷൻ ,സ്ക്രാച്ച്, വെബ് ഡിസൈനിങ് ,ഡിജിറ്റൽ പെയിന്റിംഗ് എന്നിങ്ങനെ 6 ഐറ്റങ്ങളിൽ കുട്ടികൾ മത്സരിച്ച വിജയിച്ചു. അടിമാലി ഉപജില്ലയിലെ മുപ്പതോളം സ്കൂളുകളെ പിന്നിലാക്കി ഐടി മേഖലയിൽ ഓവറോൾ കരസ്ഥമാക്കാൻ ഫാത്തിമ മാതാ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു. തൊടുപുഴയിൽ വച്ച് നടന്ന ജില്ലാ ഐടി മേളയിൽ നാല് ഐറ്റങ്ങൾക്ക് കുട്ടികൾ മത്സരിച്ച് വിജയിച്ചു സ്ക്രാച്ച് പ്രോഗ്രാമിംഗിൽ ബുൾ ബുൾ ആലിയ, അനിമേഷനിൽ അമല ജോജി എന്നീ കുട്ടികൾ സ്റ്റേറ്റ് മേളയിലേക്ക് പങ്കെടുക്കാൻ യോഗ്യത നേടി. പ്രസന്റേഷനിലും മലയാളം ടൈപ്പിങ്ങിലും തേർഡ് എ ഗ്രേഡ് നേടി. സ്റ്റേറ്റ് ശാസ്ത്രമേളയിൽ പങ്കെടുത്ത 3ഐറ്റെങ്ങളിൽ ഐ.ടി ക്വിസ് എ ഗ്രേഡ്,അനിമേഷൻ എ ഗ്രേഡ് എന്നിവയും സ്ക്രാച്ച് പ്രോഗ്രാമിംഗിൽ സംസ്‍ഥാന തലത്തിൽ മൂന്നാം സ്‍ഥാനവും നേടാൻ ഫാത്തിമ മാതായിലെ കുട്ടികൾക്ക് സാധിച്ചു. ഭൗതികമായ സാഹചര്യങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലയായ ഇടുക്കിയിൽ നിന്ന് ആലപ്പുഴയിൽ നടന്ന സ്റ്റേറ്റ് ശാസ്ത്രമേളയിൽ വരെ നമ്മുടെ കുട്ടികൾക്ക് കഴിവ് തെളിയിക്കാൻ സാധിച്ചത് അവരുടെ അടുക്കും ചിട്ടയും അർപ്പണ മനോഭാവത്തോടെയും ഉള്ള പരിശീലനം കൊണ്ട് മാത്രമാണ്.
സംസ്ഥാന ശാസ്ത്രമേളയിൽ ഐടി മേളയിലെ തിളക്കമാർന്ന വിജയം
ആലപ്പുഴയിൽ വച്ച് നടന്ന ഈ വർഷത്തെ സംസ്ഥാന ശാസ്ത്രമേളയിൽ ഐടി മേളയിൽ സ്ക്രാച്ച് പ്രോഗ്രാമിംഗിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഫാത്തിമമാതായിലെ മിടുക്കി ബുൾബുൾ ആലിയ. സ്കൂളിലെ മാത്രം ചിട്ടയായ പരിശീലനം ഒന്നുകൊണ്ടുമാത്രമാണ് ഇത്രയും മികച്ച ഒരു വിജയം നേടാൻ കുട്ടിക്ക് സാധിച്ചത്. സംസ്ഥാന ശാസ്ത്രമേളയിൽ ഫാത്തിമമാതായ്ക്ക് ഒരു പൊൻതൂവൽ ആയി മാറി ഈ മിടുക്കിയുടെ വിജയം.ഐ.ടി ക്വിസിന് ആത്മിക എന്ന കുട്ടി എ ഗ്രേഡ് കരസ്ഥമാക്കി.അനിമേഷനിൽ അമല ജോജി എന്ന കുട്ടി ബി ഗ്രേഡും കരസ്ഥമാക്കി.
വർക്ക് എക്സ്പീരിയൻസ് ക്ലബ്
ഈ ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളെ പലവിധ മൽസരങ്ങൾക്കായി ഒരുക്കുന്നു.
പ്രവർത്തിപരിചയ മൽസരങ്ങൾ
പ്രവർത്തിപരിചയ മത്സരങ്ങൾക്കായി കുട്ടികളുടെ കഴിവുകളെ കണ്ടെത്താനായി സ്കൂൾതല മത്സരങ്ങൾ നടത്തി. മത്സരത്തിൽ ഫസ്റ്റ് കരസ്ഥമാക്കിയ കുട്ടികളെ സബ്ജില്ലാ മത്സരത്തിനായി തെരഞ്ഞെടുത്തു അവർക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി. എൽപി,യുപി വിഭാഗത്തിൽ നിന്നും പത്ത് ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 20 ഇനങ്ങളും തെരഞ്ഞെടുത്തു. സബ്ജില്ലാ മത്സരത്തിൽ എൽപി ലും ,യു പി, ലും ഓവറോൾ സെക്കൻഡ്,എച്ച് എസ് വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ്റ്റും നേടാൻ സാധിച്ചു. എച്ച്എസ് വിഭാഗത്തിൽ 19 കുട്ടികൾ ജില്ലാ മത്സരത്തിനായി യോഗ്യത നേടി. ഈ കുട്ടികളെ കൂടുതൽ പരിശീലനങ്ങൾ നൽകി ജില്ലാ മത്സരത്തിനായി തയ്യാറാക്കി.നവംബർ 2- തീയതി കുമളിയിൽ വെച്ച് നടന്ന ജില്ല മത്സരത്തിൽ 19 വിദ്യാർത്ഥികളും പങ്കെടുക്കുകയും ഇതിൽ 7 വിദ്യാർത്ഥികൾ സ്റ്റേറ്റ് മത്സരത്തിന് യോഗ്യത നേടുകയും ജില്ലയിൽ ഓവറോൾ ഫസ്റ്റ്റ്റും കരസ്ഥമാക്കാൻ സാധിച്ചു.ജില്ലയിൽ യോഗ്യത നേടിയ വിദ്യാർഥികളെ സ്റ്റേറ്റ് മത്സരത്തിനായി തയ്യാറാക്കി . എസ്.ഡി.വി എച്ച്.എസ്.എസ് നടന്ന സ്റ്റേറ്റ് മത്സരത്തിൽ 7 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. ഇതിൽ ഏയ്ഞ്ചൽ ഷാജിക്ക് 3ാം ( ഗാർമെന്റ് മേക്കിങ് ) കരസ്ഥമാക്കുകയും ചെയ്തു ഈ വർഷം സ്റ്റേറ്റിൽ ഓവറോൾ 3ാംകരസ്ഥമാക്കുവാൻ
ഹെൽത്ത് ക്ലബ്ബ്
ഞങ്ങളുടെ സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. നോഡൽ ടീച്ചേഴ്സും കുട്ടികളും ഒരുമിച്ച് പ്രവർത്തനങ്ങൾ ചെയ്യുന്നു. ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കുന്നു. ദിനാചരണങ്ങൾ , രണ്ടാഴ്ചയിൽ ഒരിക്കൽ പരിസര ശുചീകരണം നടത്തുന്നു. വിവിധ ദിനാചരണങ്ങളിൽ ദിനാചരണ സന്ദശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും വിഷയാധിഷ്ഠിത ക്വിസ്സ്, മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്യുന്നു.ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ ജെ പി എച്ച് എൻ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളിൽ ലഹരി ഉപഭോഗം വർദ്ധിക്കുന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും പറഞ്ഞു. ആഴ്ചയിൽ ഒരു ദിവസം അയൺ ഫോളിക് ടാബ്ലെറ്റ് നൽകുന്നു. വർഷത്തിൽ 2 തവണ വിര നിവാരണ ഗുളികയും നൽകുന്നുണ്ട്. യു പി ക്ലാസ്സിലെ കുട്ടികൾക്ക് കൗമാര ആരോഗ്യ ക്ലാസ്സുകൾ ജെ പി എച്ച് എൻ നൽകുന്നു. 10, 15 വയസ്സുള്ള എല്ലാകുട്ടികൾക്കും റ്റി റ്റി കുത്തിവയ്പ്പുകൾ നടത്തുന്നു. പൈസ്കൂ്‍ ക്ലാസ്സിലെ കുട്ടികൾക്കായി കൗമാര പോഷണക്ലാസ്സുകളും മെൻസ്ട്രൽ ഹൈജീൻ ക്ലാസ്സുകളും നടത്തുന്നു. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടി നടത്തി. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകൾ ആയി ക്ലാസ്സ് റൂം, വരാന്ത, മുറ്റം, പരിസരം എന്നിവ വൃത്തിയാക്കി. വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. വെയിറ്റിംഗ് ഷെഡ് മുതൽ സ്കൂൾ വരെയുള്ള റോഡും പരിസരവും വൃത്തിയാക്കി. വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും വെള്ളം കെട്ടിക്കിടക്കാനിടയുള്ള ചിരട്ട, ടയർ, കുപ്പികൾ, കൊക്കോതൊണ്ട്, പാഷൻഫ്രൂട്ട്, മാംഗോസ്റ്റിൻ, ജാതിയ്ക്ക തുടങ്ങിയവയുടെ തൊണ്ടുകൾ എന്നിവ എടുത്തുമാറ്റുവാനും കുട്ടികൾക്ക് നിർദ്ദേശം നൽകി. പനി വരാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തി. തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും മഴ നനഞ്ഞുള്ള കളിയും നടത്തവും ഒഴിവാക്കാനും നിർദ്ദേശം നൽകി. മഴക്കാല രോഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.
വിര വിമുക്തി ദിനം
കുട്ടികളിലെ ഒരു ആരോഗ്യപ്രശ്നമായ വിളർച്ചയ്ക്ക് പ്രധാന കാരണം വിരബാധയാണ് .ഇത് കുട്ടികളിൽ പോഷകക്കുറവ് ,ക്ഷീണം എന്നിവയ്ക്ക് കാരണമാവുകയും അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയുകയും പ്രവർത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നു. ലോക ആരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ ഒന്നു മുതൽ 14 വയസ്സു വരെയുള്ള കുട്ടികളിൽ 64 ശതമാനം പേർക്ക് വിര ബാധ ഉണ്ടാകുന്നുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ 2015 മുതൽ ദേശീയ വിര വിമുക്തി ദിനം ആചരിക്കുന്നു. ഈ വർഷം സ്കൂളുകളിൽ വിര വിമുക്തി ദിനം ആചരിച്ചത് നവംബർ 26നാണ്. ഏതെങ്കിലും കാരണത്താൽ നവംബർ 26 ന് വിരഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ഡിസംബർ മൂന്നിന് വിര ഗുളിക നൽകിയും ചെയ്തു നൽകുകയും ചെയ്തു. നമ്മുടെ സ്കൂളിൽ നിന്ന് 1663 കുട്ടികൾ വിര വിമുക്തി ദിനത്തിൽ പങ്കാളികളാകുകയുണ്ടായി.
ലഹരി വിമുക്ത ദിനം
ലഹരിയുടെ ഉപയോഗം മാരകമായ ഒരു വിപത്തായി മാറുന്ന സാഹചര്യമാണ് ഇന്നുള്ളത്. ലഹരിയുടെ അടിമത്തം വ്യക്തിക്കും കുടുംബത്തിനും മാത്രമല്ല നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് സമൂഹത്തിന്റെ ആരോഗ്യവും സാമ്പത്തിക സാംസ്കാരിക സുസ്ഥിരതയും അത് നശിപ്പിക്കുന്നു. സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന ലഹരി മരുന്നുകൾ ജീവിതത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ലക്ഷ്യവുമായിട്ടാണ് സ്കൂളുകളിൽ ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം നടത്തപ്പെടുന്നത് ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ദിനത്തിൻറെ ലക്ഷ്യം ലഹരി ദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ഇവിടെ ഉപയോഗം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ പറ്റി കുട്ടികളുടെ കൂടുതൽ അറിവ് നൽകുകയും ചെയ്തു. കൂടാതെ ക്ലാസുകൾ തിരിച്ച് ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം നടത്തുകയും ചെയ്തു.
എനർജി ക്ലബ്ബ്
ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ
ഊർജ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഊർജ കാര്യക്ഷമമായ ഉപകരണങ്ങളുടെ പ്രോൽസാഹനത്തിനുളള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഇ എം സി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ മൽസരത്തിൽ എൽ.പി വിഭാഗം പെൻസിൽ ഡ്രോയിംഗിൽ ഫാത്തിമ മാതാ സ്കൂളിലെ അമയ ഷിബു ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം തൈക്കാട് വെച്ച് നടന്ന സംസ്ഥാന തല മൽസരത്തിൽ ദ വേൾഡ് വിത്തൗട്ട് ഫോസിൽ ഫ്യുവൽസ് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പെൻസിൽ ഡ്രോയിംഗ് ' മൽസരത്തിൽ ഗ്രേഡ് കരസ്ഥമാക്കി ഫാത്തിമ മാതയുടെ അഭിമാനമായി മാറി