എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


മികവ് പ്രവർത്തനങ്ങൾ 2023-24

  • പഠനോത്സവം(അവധിക്കാല ക്യാമ്പ്)
      2023 ഏപ്രിൽ 27,28,29 തീയത്കളിലായി പഠനോത്സവം നടത്തപ്പെട്ടു.  പി.ടി.എ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.ജീവൽകുമാർ (ആര്യൻങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ശ്രീ ജോണി വാർഡ് മെമ്പർ  ഹെഡ്മിസ്ട്രസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സർഗാത്മക ശില്പശാലകൾ, ചിത്രരചന പരിശീലനം, കമ്പ്യൂട്ടർ പരിശീലനം, കരകൗശല പരിശീലനം, കലാപരിപാടികൾ, വിദഗ്ദ്ധരുടെക്ലാസ്, എന്നിവ സംഘടിപ്പിച്ചു. വളരെ പ്രയോജനപ്രദമായിരുന്ന ഈ ക്ലാസിൽ അമ്പതോളം കുട്ടികൾ പങ്കെടുത്തു.കുട്ടികളുടെ കലാപരിപാടികളോടെ പഠനോത്സവഅവധിക്കാല ക്യാമ്പ് സമാപിച്ചു.