ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 1 - പ്രവേശനോത്സവം- 2023

നെടുമങ്ങാട് ഗേൾസ് ഹയ‍ർ സെക്കൻ്‍ററി ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.

ജൂൺ 5-പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ജൂൺ 19 - വായനാപക്ഷാചരണം

ജൂൺ 19 വായനാപക്ഷാചരണത്തിൻറെ ജില്ലാതല ഉദ്ഘാടനം ഗേൾസ് ഹയർസെക്കൻ്‍റി സ്കൂളിൽ ബഹു. ഭക്ഷ്യ സിവിൽസപ്ളൈസ് മന്ത്രി ജി. ആ‍ർ. അനിൽ ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് 42 കൈയ്യെഴുത്ത് മാസികകൾ പ്രകാസനം ചെയ്തു. അതോടൊപ്പം 10 ബി ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ ‍ഡിജിറ്റൽ മാഗസിനും പ്രകാശനം ചെയ്തു.

ചന്ദ്രയാൻ വിജയാഘോഷം

ചന്ദ്രയാൻ 3 വിക്ഷേപിച്ച ജൂലൈ 14 ന് സ്കൂളിലെ 2300 കുട്ടികൾക്കും വിക്ഷേപണം തൽസമയം കാണാനുള്ള സൗകര്യം സ്കൂളിൽ ഒരുക്കിയിരുന്നു. ആഡിറ്റോറിയത്തിൽ വലിയ സ്ക്രീനിലും വിക്ഷേപണം തത്സമയമായി കാണിച്ചിരുന്നു. സ്കൂൾ അന്തരീക്ഷത്തിൽ ഉത്സവലഹരിയിലാക്കിയ ഒരു പ്രവർത്തനമായിരുന്നു അത്. നമ്മുടെ രാജ്യത്തെ കുറിച്ചും ഭാരതത്തിൻറെ മിടുമിടുക്കന്മാരായ ശാസ്ത്രജ്ഞന്മാരെ കുറിച്ചും, അതിന് നേതൃത്വം നൽകിയ ഐ എസ് ആർ ഒ യെയും അതിൻറെ അമരക്കാരനും മലയാളിയുമായ ഡോ. സോമനാഥിനേയും ഓർത്ത് നമ്മുടെ വിദ്യാർത്ഥികളും അധ്യാപകരും അഭിനമാന പുളകിതരായി. നമ്മുടെ വിദ്യാർത്ഥികളിൽ ബഹിരാകാശ ഗവേഷണത്തിൻറെ സാധ്യതകളെ കുറിച്ചുള്ളസ്വപ്നങ്ങൾ വിതയ്ക്കാൻ ഇത് നിമിത്തമായി.

അന്താരാഷ്ട്ര യോഗ ദിനാചരണം

അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി കുട്ടികൾക്ക് യോഗ പരിശീലനം നൽകി.

സ്വാതന്ത്ര്യ ദിനം

എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം എസ് പി സി പരേഡ് ,പതാക ഉയർത്തൽ, ജെ ആർ സി ഫസ്റ്റ് എയ്ഡ്ബോക്സ് സമർപ്പണം,ദേശഭക്തിഗാനാലാപനം, എയ്റോബിക്സ് എന്നിവയോടെ സമുചിതമായി ആഘോഷിച്ചു .