ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 10 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34024alappuzha (സംവാദം | സംഭാവനകൾ) (ിീാാ്ദസ ിാേൂ)

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് 2023 നോടനുബന്ധിച്ച്‌ നിരവധി പരിപാടികൾ 9/8/ 23 മുതൽ 11/8/ 23 വരെ  സംഘടിപ്പിച്ചു.

ഫ്രീഡം ഫസ്റ്റ് നോട് അനുബന്ധിച്ച് നടന്ന ഐടി കോർണർ

ഡിജിറ്റൽ പോസ്റ്റർ രചന മത്സരം , ഐടി കോർണർ, ബോധവൽക്കരണ ക്ലാസുകൾ , മീഡിയ പരിചയപ്പെടുത്തൽ എന്നിവ ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്നു.

ഫ്രീഡം ഫസ്റ്റ് നോട് അനുബന്ധിച്ച് നടന്ന ബോധവൽക്കരണ ക്ലാസ്
ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന എക്സിബിഷൻ

സീനിയർ അസിസ്റ്റൻറ് ശ്രീമതി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ചേർത്തല മാസ്റ്റർ ട്രെയിനർ ആയ ശ്രീ സജിത്ത് പ്രസ്തുത ചടങ്ങ് വീക്ഷിക്കാൻ എത്തിയിരുന്നു.


ഐടി കോർണർ

ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ് സംഘങ്ങൾ ഐടി കോർണർ സജ്ജീകരിച്ചിരുന്നു. ലിറ്റിൽ കൈറ്റ്സ് പരിശീലനത്തിനായി ലഭിച്ച റോബോട്ടിക്സ് കിറ്റുകളും , ഇലക്ട്രോണിക്സ് കിറ്റുകളും ഉപയോഗപ്പെടുത്തിയായിരുന്നു ഐടി കോർണർ ക്രമീകരിച്ചിരുന്നത്. അകത്തേക്ക് പ്രവേശിക്കുമ്പോൾ തനിയെ തുറക്കുന്ന ഗേറ്റ് ആയിരുന്നു പ്രധാന ആകർഷണം. കൂടാതെ കൈ നീട്ടിയാൽ കൈ ഉയർത്തി മറുപടി പറയുന്ന പാവ ശ്രദ്ധേയമായി. ഇരുട്ടിൽ തന്നെ പ്രകാശിക്കുന്ന വീട് ഇലക്ട്രോണിക്സ് കിറ്റ് ഉപയോഗിച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയിരുന്നു


ഡിജിറ്റൽ പോസ്റ്റർ രചന മത്സരം

ഫ്രീഡം ഫെസ്റ്റിന്റെ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി 7 8 9 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. ഇങ്ക്സ്കേപ്പ്, ജിമ്പ് എന്നിവ ഉപയോഗപ്പെടുത്തിയായിരുന്നു പ്രസ്തുത മത്സരം സംഘടിപ്പിച്ചിരുന്നത്.

50ലധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു


എക്സിബിഷൻ

ഡെസ്ക് ടോപ്പ് , ലാപ്ടോപ്പ് , കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ എന്നിവ കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഫ്രീഡം ഫിസിനോടനുബന്ധിച്ച് എക്സിബിഷൻ നടന്നു. സ്കൂൾ ലീഡർ ആയ അശ്വതിയുടെ നേതൃത്വത്തിലായിരുന്നു എക്സിബിഷൻ ക്രമീകരിച്ചിരുന്നത്. ഡിസ്ക് ടോപ്പുകളും അവയുടെ കൂടുതൽ ഭാഗങ്ങൾ അടുത്തറിയാൻ ഇതിലൂടെ കുട്ടികൾക്ക് കഴിഞ്ഞു


ബോധവൽക്കരണ ക്ലാസ്

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചാരണം വർദ്ധിപ്പിക്കുന്നതിനോടൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ നമുക്ക് നൽകുന്ന കൂടുതൽ സൗകര്യങ്ങളെ കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ ഫ്രീഡം ഫിസിക്സ് നോടനുബന്ധിച്ച് നടത്തി. അപർണ കെ ജെ ,  ജിയാ വി ജോൺ , സിയ ബോബി ടിജോ , തസ്ഫിയ ,എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി