ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


2023-24-ലെ അംഗീകാരങ്ങൾ

ചന്ദ്രയാൻ വിജയാഘോഷം

ചന്ദ്രയാൻ 3 വിക്ഷേപിച്ച ജൂലൈ 14 ന് സ്കൂളിലെ 2300 കുട്ടികൾക്കും വിക്ഷേപണം തൽസമയം കാണാനുള്ള സൗകര്യം സ്കൂളിൽ ഒരുക്കിയിരുന്നു. ആഡിറ്റോറിയത്തിൽ വലിയ സ്ക്രീനിലും വിക്ഷേപണം തത്സമയമായി കാണിച്ചിരുന്നു. സ്കൂൾ അന്തരീക്ഷത്തിൽ ഉത്സവലഹരിയിലാക്കിയ ഒരു പ്രവർത്തനമായിരുന്നു അത്. നമ്മുടെ രാജ്യത്തെ കുറിച്ചും ഭാരതത്തിൻറെ മിടുമിടുക്കന്മാരായ ശാസ്ത്രജ്ഞന്മാരെ കുറിച്ചും, അതിന് നേതൃത്വം നൽകിയ ഐ എസ് ആർ ഒ യെയും അതിൻറെ അമരക്കാരനും മലയാളിയുമായ ഡോ. സോമനാഥിനേയും ഓർത്ത് നമ്മുടെ വിദ്യാർത്ഥികളും അധ്യാപകരും അഭിനമാന പുളകിതരായി. നമ്മുടെ വിദ്യാർത്ഥികളിൽ ബഹിരാകാശ ഗവേഷണത്തിൻറെ സാധ്യതകളെ കുറിച്ചുള്ളസ്വപ്നങ്ങൾ വിതയ്ക്കാൻ ഇത് നിമിത്തമായി.

ഗാന്ധി കലോത്സവം

ഗാന്ധി കലോത്സവം ജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ ഞങ്ങളുടെ യു പി ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

എസ് എസ് എൽ സി 2023

വിദ്യാരംഗം സാഹിത്യപ്രശ്നോത്തരി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഉപജില്ലാ തലത്തിൽ

NMMS 2023

ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേയ്ക്ക്

ദേശീയ വടംവലി മത്സരം

രാജസ്ഥാനിൽ വച്ച് നടന്ന ജൂനിയർ നാഷണൽ വടംവലി മത്സരത്തിൽ കേരളം ഗോൾഡ് മെഡൽ കരസ്ഥമാക്കി നമ്മുടെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ശ്രീലക്ഷ്മി ഇതിൽ അംഗമാണ്

സംസ്ഥാനതല ക്രിക്കറ്റ് മത്സരം

എറണാകുളത്ത് നടന്ന സംസ്ഥാന ജൂനിയർ പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരത്തിൽ തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനം നേടി. നമ്മുടെ സ്കൂളിൽ നിന്നും പത്താം ക്ലാസിലെ ഗൗരി നന്ദ ഇതിൻറെ ഭാഗമായിരുന്നു

സംസ്ഥാനതല ടെന്നീസ് മത്സരം

സംസ്ഥാനതല ടെന്നീസ് മത്സരത്തിൽ സ്വർണ മെഡൽ ജേതാവായ നെടുമങ്ങാട് ഗേൾസിലെ ആരഭി വിജയൻ.

സംസ്ഥാനതല നീന്തൽ മത്സരം

സംസ്ഥാന സബ്ജൂനിയർ നീന്തൽ മത്സരത്തിൽ 50 മീറ്റർ ബട്ടർഫ്ലൈ ബ്രൗൺസ് മെഡൽ നേടിയ നെടുമങ്ങാട് ഗേൾസിലെ അനന്മയ

സംസ്ഥാനതല കബഡി മത്സരം

പാലക്കാട് നടന്ന സംസ്ഥാനതല കബഡി മത്സരത്തിൽ (സബ് ജൂനിയർ) നാലാം സ്ഥാനം നേടിയ നെടുമങ്ങാട് ഗേൾസിലെ ടീം