സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ‍ുവർണവീഥിയില‍ൂടെ ഒര‍ു ചരിത്രയാത്ര

ഒര‍ു ന‍ൂറ്റാണ്ടിന്റെ അന‍ുഭവസമ്പത്തിലേക്ക് നടന്നട‍ുത്ത‍ുകൊണ്ടിരിക്കുന്ന സെന്റ് തെരേസാസ് എന്ന മലയോര ഗ്രാമീണ വിദ്യാലയ മുത്തശ്ശിക്ക് മനോഹരമായ ഒര‍ു ചരിത്രമ‍ുണ്ട്. 1920-ൽ കർമ്മലീത്താസന്യാസിനിസമ‍ൂഹം താമസിച്ചിരുന്ന ഭവനത്തിന്റെ മ‍ുറ്റത്ത് ഒര‍ു താത്‍ക്കാലിക ഷെഡ്ഡിൽ ഒന്ന‍ും രണ്ട‍ും ക്ലാസ്സ‍ുകളോട‍ു ക‍ൂടിയായിര‍ുന്ന‍ു പ്രൈമറി സ്‍ക‍ൂളിന്റെ ആരംഭം. ഉദാരമതിയായ ഒര‍ു മാന്യ വ്യക്തിയോട് 200 ര‍ൂപ വായ്‍പ വാങ്ങിയാണ് സ്‍ക‍ൂൾ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. 1921-ൽ അഞ്ചാം ക്ലാസ് ആരംഭിച്ച‍ു.പ്രൈമറി സ്‍ക‍ൂൾ വളർന്ന് 1947-ൽ മിഡിൽ സ്‍ക‍ൂളായി. വിവിധങ്ങളായ പ്രതിസന്ധികളെ അതിജീവിച്ച് 1950-ൽ ഈ സ്‍ക‍ൂളിനെ ഒര‍ു ഹൈസ്‍ക‍ൂളാക്കി ഉയർത്താൻ അഹോരാത്രം യത‍്നിച്ച മഹനീയ വ്യക്തിയാണ് ബഹ‍ു.സി.ആഗസ്‍തീനാ.