കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജൂൺ 5 ലോക പരിസ്ഥിതി ദിനം

വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു.  പസ്ഥിതി ദിനാഘോഷത്തെ കുറിച്ച് 9 എ യിലെ ഫാത്തിമ എം അവലോകനം അവതരിപ്പിച്ചു.  9 ബി യിലെ വേദ പി വി പരിസ്ഥിതി ദിന ഗാനം ആലപിച്ചു.  പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം നടത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തു.

ജൂൺ 26 ലഹരി വിരുദ്ധ ദിനം

പ്രസംഗ മത്സരം നടത്തി

ക്ലബ്ബ് ഉദ്‌ഘാടനം (27-06-2023)

ശാസ്ത്ര പരീക്ഷണം നടത്തി. ഡെൻസിറ്റി ടവർ നിർമ്മിച്ചിട്ടായിരുന്നു പരീക്ഷണം അവതരിപ്പിച്ചത്.  വ്യത്യസ്ത സാന്ദ്രതയിലുള്ള ദ്രാവകങ്ങൾ ഉപയോഗിച്ചാണ് ഡെൻസിറ്റി ടവർ നിർമ്മിച്ചത്.  തേൻ, ഡിഷ് വാഷ്, നീല ഫുഡ്കളർ ചേർത്ത വെള്ളം, വെളിച്ചെണ്ണ, ചുവന്ന ഫുഡ്കളർ ചേർത്ത ആൽക്കഹോൾ, മണ്ണെണ്ണ എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്.  സാന്ദ്രത കൂടിയ തേൻ ഏറ്റവും അടിയിലായും അതിന് മുകളിൽ സാന്ദ്രത കുറഞ്ഞു വരുന്ന ക്രമത്തിൽ മറ്റ് ദ്രാവകങ്ങൾ നിൽക്കും എന്ന ശാസ്ത്ര തത്വത്തിന്റെ അടിസ്ഥനത്തിലാണ് ടവർ നിർമ്മിച്ചത്.  7 സി ക്ലാസ്സിലെ മെഹറിൻ റന, അഫ്‌ലഹ അബ്ദുല്ല, ദിയാന കെ പി, ഫാത്തിമത്ത് ഫായിസ കെ പി, ഫാത്തിമത്തു നജ, ഫാത്തിമ റാതിയ പി പി, ഫാത്തിമ ഹാനിയ, ഫാത്തിമ മിസ്‌ബ. ഇ, എന്നീ കുട്ടികൾ ചേർന്നാണ് ഇത് അവതരിപ്പിച്ചത്.

ജൂലൈ 21 ചാന്ദ്ര ദിനം  

ചാന്ദ്ര ദിനത്തോടനുബന്ധിച്ച്  സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോക്കറ്റ് നിർമ്മാണ മത്സരവും ക്വിസ്സ് മത്സരവും നടത്തി.  വിഡിയോ പ്രദർശനവും ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു .  മത്സരത്തിൽ പങ്കെടുത്തവരെയും വിജയികളെയും ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് അഭിനന്ദിച്ചു.

ഓഗസ്റ്റ് 9 നാഗസാക്കി ദിനം

നാഗസാഖി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.

ശാസ്ത്രമേള

05 -10 -2023 വ്യാഴാഴ്ച്ച സ്കൂൾ ശാസ്ത്രമേള നടന്നു.  വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പ്രോജെക്ട്, ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റ് തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.

ശാസ്ത്രമേളയിലെ വിജയികൾ

വർക്കിംഗ് മോഡൽ

  1. ഫാത്തിമത്ത് ശസ്‌ന പി ടി പി
  2. ഫാത്തിമത്തുൽ നഷ് വ

സ്റ്റിൽ മോഡൽ

  1. വിസ്‌മ വിമോഷ് എ വി
  2. സംറ സി വി

പ്രൊജെക്ട്

  1. ആദില പി
  2. നിദ ഷെറിൻ കെ

ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റ്

  1. അനുദേവ് എം കെ
  2. മുഹമ്മദ് സിനാൻ എം കെ

ശാസ്ത്രമേളയിൽ  ജില്ലാ തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടിയവർ (ഹൈസ്കൂൾ)

  1. വർക്കിങ് മോഡൽ .....ഫാത്തിമത്തു സുഫീറ ആർ കെ

ലോക മണ്ണ് ദിനം

  1. ഡിസംബർ 5 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധത്തോട്ടം നിർമ്മിച്ചു.  സയൻസ് ക്ലബ്ബ് അംഗങ്ങളും അധ്യാപകരും ഭിന്നശേഷി കുട്ടികളും ഔഷധത്തോട്ട നിർമ്മാണത്തിൽ പങ്കുചേർന്നു.