പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 7 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtnajma (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ്ബ് ഓരോ വർഷവും സ്കൂളിൽ വളരെ ഊർജസ്വലതയോടെ തന്നെ പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബ് ഓരോ വർഷവും സ്കൂളിൽ വളരെ ഊർജസ്വലതയോടെ തന്നെ പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം.കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്.എല്ലാവർഷവും ശാസ്ത്രമേളകളിൽ ഞങ്ങളുടെ സ്കൂൾ സമ്മാനങ്ങൾ നേടുന്നു.ഇതെല്ലാം സാധ്യമാകുന്നത് സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്.. പാഠ ഭാഗവുമായി ബന്ധപ്പെട്ട് നിരീക്ഷണങ്ങൾ നടത്തി കുറിപ്പുകൾ തയാറാക്കി. ചാന്ദ്രദിനത്തിൽ ക്വിസ് മത്സരം നടത്തി. ചന്ദ്രന്റെ ചിത്രം വരച്ചു ഓസോൺ ദിനത്തിൽ പോസ്റ്ററുകൾ തയാറാക്കി ഭക്ഷ്യദിനവുമായി ബന്ധപ്പെട്ട് പാചകം തയാറാക്കി കുറിപ്പുകൾ തയാറാക്കി,പരീക്ഷണങ്ങൾ ചെയ്തു കുറിപ്പുകൾ തയാറാക്കി. ശാസ്ത്ര താല്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ  നടത്തി വരുന്നത്‌.