ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
10:43, 7 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('{{Yearframe/Pages}} '''മലയാളം ക്ലബ് / വിദ്യാരംഗം ക്ലബ്''' ലഘുചിത്രം|300x300ബിന്ദു|'''വിദ്യാരംഗം''' ജൂൺ 19 വായനാദിനത്തിൽ മലയാളം ക്ലബ് ഉൾപ്പെടെയുളള വിവിധ ക്ലബ്ബുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


മലയാളം ക്ലബ് / വിദ്യാരംഗം ക്ലബ്

വിദ്യാരംഗം

ജൂൺ 19 വായനാദിനത്തിൽ മലയാളം ക്ലബ് ഉൾപ്പെടെയുളള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.





Assembly
Assembly

ചാന്ദ്രയാൻ 3

23 - 08 - 2023:ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ 3 ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ്ലാൻറിംഗ് നടത്തുന്ന ദൃശ്യം തത്സമയം കാണുന്നതിനും മറ്റുമായി നടത്തിയ സ്കൂൾ അസംബ്ലി.





സബ്‍ജില്ലാ കായിക മേള

2023 ഒക്ടോബർ 3,4 ദിവസങ്ങളിലായി മാങ്ങാട്ടുപറമ്പ കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ നടന്ന അത്‌ലറ്റിക്സ് മത്സരങ്ങളിൽ ജി.എച്ച്.എസ്.എസ് കടന്നപ്പള്ളി ഓവറോൾ ചാമ്പ്യന്മാരായി. അമ്പതോളം പോയിൻറുകളുടെ മുൻതൂക്കമാണ് കടന്നപ്പള്ളി ഗവ: ഹയർ സെക്കൻ്ററി സ്കൂൾ നേടിയത്.

സബ്‍ജില്ലാതല സ്പോർട്‍സ് വ്യക്തിഗത ചാമ്പ്യന്മാർ:ശ്രീനന്ദ്,അമന്യ,ഗൗതം
ജൂനിയർ (ആൺ) വിഭാഗത്തിൽ ശ്രീനന്ദ് ടി.കെ 

ജൂനിയർ (പെൺ) - അമന്യ പി.വി

സീനിയർ (ആൺ) - ഗൗതം സുരേഷ് എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി

പി.ടി അധ്യാപകനായ ശ്രീ. ലിജോ വർഗ്ഗീസിൻ്റെ ശിക്ഷണത്തിൽ വളരെ മികച്ച വിജയം കൈവരിക്കാൻ കുട്ടികൾക്ക് സാധിച്ചു.



മാടായി സബ്‍ജില്ലാ സർഗ്ഗോത്സവം 2023 
 മാടായി സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി സർഗോത്സവം കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കവിയും പ്രഭാഷകനുമായ സോമൻ കടലൂർ നിർവഹിച്ചു. കുട്ടികളിൽ സർഗാത്മകത കണ്ടെത്തി വേണ്ട പരിശീലനം നൽകിയാൽ ലഹരി പോലുള്ള മഹാവിപത്തിൽ നിന്ന് കുട്ടികളെ അകറ്റി നിർത്താമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി സുലജ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ കാർത്യായണി, ബേബി മനോഹരൻ, മനോജ് കൈപ്രത്ത്, കെ.പി ഭാർഗവൻ, പി ലീന, കെ സന്തോഷ് കുമാർ, ബാബു മണ്ടൂർ, സി വി വിനോദ് , ലതീഷ് പുതിയടത്ത് എന്നിവർ സംസാരിച്ചു.


സബ്‍ജില്ലാശാസ്ത്രമേള 2023

2023 നവംബർ 8, 9 തീയ്യതികളിലായി സിഎച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂലിൽ വച്ചു നടന്ന മാടായി ഉപജില്ലാ ശാസ്ത്രമേളയിൽ മികച്ച വിജയം കൈവരിക്കാൻ സ്കൂളിന് സാധിച്ചു.

ഗണിതശാസ്ത്രമേള ഹൈസ്കൂൾ വിഭാഗം നാലാം സ്ഥാനവും ഹയർ സെക്കൻ്ററി വിഭാഗം രണ്ടാം സ്ഥാനവും, ഓവറോൾ പോയിൻ്റ് നിലയിൽ ഒന്നാം സ്ഥാനവും കടന്നപ്പള്ളി ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് ലഭിച്ചു.

സബ്‍ജില്ലാസ്കൂൾ കലോത്സവം 2023

   നവംബർ 10, 13, 14, 15, 16 തീയ്യതികളിലായി ഗവ.വെൽഫെയർ ഹയർ സെക്കൻ്ററി സ്കൂൾ ചെറുകുന്ന് വച്ചു നടന്ന മാടായി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനാണ്.

എയ്ഡ്സ് ബോധവത്കരണ പാവനാടകം

2023 നവംബർ 20ന് ജില്ലാ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ എച്ച്ഐവി ബോധവത്ക്കരണ നാടൻ കലാജാഥയുടെ ഭാഗമായി "പാവനാടകം " സ്കൂൾ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ചു . മലപ്പുറം യുവഭാവന ക്ലബ്ബാണ് പാവനാടകം അവതരിപ്പിച്ചത്.

video


ലോക എയ്ഡ്സ് ദിനം -ഡിസംബർ 1

   കടന്നപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കടന്നപ്പള്ളി ഗവ: ഹയർ സെക്കൻ്ററി Spc യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി.
World AIDS Day
Red RibbonModel