ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 1 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47064 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് 2019 -2020

47064-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47064
യൂണിറ്റ് നമ്പർLK/2018/47064
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ലീഡർഅഹമ്മദ് റജ്‍വാൻ
ഡെപ്യൂട്ടി ലീഡർമർവ്വാഫാത്തിമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റീഷ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫിർദൗസ് ബാനു കെ
അവസാനം തിരുത്തിയത്
01-12-202347064


ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ-2019-20


ഇൻസ്റ്റലേഷൻ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്കൂളിൽ ഇൻസ്റ്റലേഷൻ ക്യാമ്പ് നടത്തി. അവധിക്കാലത്ത് സ്കൂളിലെ ലാപ് ടോപ്പുകളിലും കംപ്യൂട്ടറുകളിലും 18.04 ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ഫിർദൗസ് ബാനു, റീഷ എന്നിവർ നേതൃത്വം നൽകി.

ഹെൽപ് ‍‍ഡസ്ക്

എസ്.എസ്.എൽ.സി. റിസൽട്ട് പ്രസിദ്ധീകരിച്ച ദിവസം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്കൂളിലെത്തുകയും എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്ക് സൗജന്യമായി റിസൽട്ട് ലഭ്യമാക്കുകയും ചെയ്തു.പരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ നേതൃത്വം നൽകി.

ഇ കോർണർ

അധ്യാപകർക്കും കുട്ടികൾക്കും ഐ .ടി .സേ വനങ്ങളുമായി ഇ കോർണർ. എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഈ സേവനം. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ അബ്ദുൾ സമദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് മിസ്ട്രസുമാർ പരിപാടിക്ക് നേതൃത്വം നൽകുന്നു.


പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ജൂലൈ നാലാം തീയതി മുക്കം സബ് ജില്ലാ ഐ.ടി കോ ഓർഡിനേറ്ററായ നൗഫൽ സാറിന്റെ നേതൃത്വത്തിൽ നടന്നു. ഹെഡ്മാസ്റ്റർ അബ്ദുൾ സമദ് സാർ ക്യാമ്പ് ഉദ്ഘാടനം ചെയതു. സീനിയർ അസിസ്റ്റന്റായ ഹനീഫ സാർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ഫിർദൗസ് ബാനു, റീഷ എന്നിവർ സംസാരിച്ചു.

ഡിജിറ്റൽ പുക്കള മത്സരം

-ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഡിജിറ്റൽ പുക്കള മത്സരം എസ്.ഐ.ടി.സി സേതുമാധവൻ സാർ ഉദ്ഘാടനം ചെയ്തു. സെപ്തംബർ രണ്ടാം തീയതി കംപ്യൂട്ടർ ലാബിൽ വെച്ചാണ് പരിപാടി നടത്തിയത്. നാൽ പത്തഞ്ചോളം കുട്ടികൾ പങ്കെടുത്തു. പരിപാടിക്ക് എസ്.ഐ.ടി.സി സേതുമാധവൻ , കൈറ്റ് മിസ്ട്രസുമാരായ ഫിർദൗസ് ബാനു, റീഷ എന്നിവർ നേതൃത്വം നൽകി.

സമ്മാനാർഹമായ പൂക്കള‍ങ്ങൾ


സ്കൂളിൽ തയ്യാറാക്കിയ പൂക്കളം

പ്രിയപ്പെട്ട ടീച്ചർക്കൊരു കത്ത്.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപക ദിനംആഘോഷിച്ചു. കുട്ടികൾക്ക് അവരുടെ അധ്യാപകർക്ക് കത്തെഴുതാൻ അവസരം നൽകുകയും സംപ്തംബർ 5ന് കത്തുകൾ തരം തിരിച്ച് റോസാപ്പൂക്കളോടുകൂടി ഓരോ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ നേരുകയും ചെയ്തു.

ഇ-മാഗസിൻ പ്രകാശനം ചെയ്തു.


കൊടുവള്ളി കൊടുവള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഇ-മാഗസിൻ" സൗരഭം" കൊടുവള്ളി ഏ ഇ ഒ ശ്രീ മുരളി സർ പ്രകാശനം ചെയ്തു. ഹൈസ്കൂളിന്റെ അടൽ ടിങ്കറിങ്ങ് ലാബിൽ വെച്ച് സബ് ജില്ലയിലെ എല്ലാ സ്കുളുകളിലെയും ഇ.ടി കൺവീനർമാരുടെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് പ്രകാശനം നടന്നത്.ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുസ്സമദ് സ്വാഗത പ്രസംഗം നടത്തി.സീനിയർ അസിസ്റ്റൻറ് ഹനീഫ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായ ഫിർദൗസ് ബാനു ,റീഷ, മുഹമ്മദ് ബഷീർ, എന്നിവർ ആശംസകൾ നേർന്നു.ലിറ്റിൽ കൈറ്റ്സ് ലീഡറായ മുഹമ്മദ് സിനാൻ കെ അധ്യാപകർക്ക് ക്യാമറ ഉപയോഗിക്കുന്നതെങ്ങനെയെന്ന് പരിചയപ്പെടുത്തി.