ഗവ ടൗൺ എച്ച് എസ് എസ് കണ്ണൂർ/ഹൈസ്കൂൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 28 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13008 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ ടൗൺ ഹയർ സെക്കന്ററി സ്കൂളിൽ 2023-24 ൽ സംഘടിപ്പിച്ച വിവിധ പ്രവർത്തനങ്ങൾ

ജൂൺ

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിദിന പ്രതിജ്ഞ, Plastic free campus campaign, പരിസ്ഥിതിദിന ബോധവൽക്കരണ ക്ലാസ്, ക്വിസ് എന്നിവ സംഘടിപ്പിച്ചു.

പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് - പരിസ്ഥിതിദിന പരിപാടിക്ക് തുടക്കം

ജൂൺ 12 ന് ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ബാലവേല വിരുദ്ധദിന പ്രതിജ്ഞ എടുത്തു. ജൂൺ 14 ലോകരക്തദാന ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാമൽസരം സംഘടിപ്പിച്ചു.










ജൂലൈ

ജൂലൈ 5ന് നടത്തേണ്ട ബഷീർ അനുസ്മരണ ദിനം ജൂലൈ 10 ന് നടത്തി. ബഷീർ കൃതികളുടെ വീഡിയോ പ്രദർശനം, ക്വിസ് മൽസരം എന്നിവ സംഘടിപ്പിച്ചു. വായനാദിന മാസാചരണ പരിപാടികൾ ജൂലൈ 19 വരെ തുടർന്നു. ജൂലൈ 11 ന് ലോകജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആലിഫ് ടാലന്റ് ടെസ്റ്റ് സ്കൂൾതല മൽസരം ജൂലൈ 11 ന് സംഘടിപ്പിച്ചു. ജൂലൈ 15ന് നടന്ന സബ്ജില്ലാ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ജില്ലാമൽസരത്തിൽ പങ്കെടുക്കുകയും ചെയ്തു. ജൂലൈ 12 ന് മലാലദിനത്തോടനുബന്ധിച്ച് social awareness class ക്ലാസ് തലത്തിൽ നടത്തി. ജൂലൈ 21 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിനക്ലാസും, വീഡിയോ പ്രദർശനവും, ക്വിസ് മൽസരവും സംഘടിപ്പിച്ചു.