സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ഗണിത ക്ലബ്/2023-24
പസിൽ അവതരണവും പ്രദർശനവും
ആസ്പിരേഷൻ വയനാടിന്റെ പ്രവർത്തനങ്ങളുടെ തുടക്കമായി ഗണിത പസിലുകളുടെ അവതരണവും പ്രദർശനവും നടത്തി.ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തിയത്.അവതരിപ്പിച്ച ഫസിലുകളുടെ ഉത്തരങ്ങൾ കണ്ടെത്താൻ മൂന്നു നാല് ക്ലാസുകളിലെ കുട്ടികൾശ്രമിച്ചു.ഗണിതത്തിൽ താല്പര്യമുള്ള കുട്ടികൾ വേഗത്തിൽ ഉത്തരങ്ങൾ കണ്ടെത്തി.ഉത്തരങ്ങൾ കണ്ടെത്താൻ പ്രയാസം അനുഭവപ്പെട്ടവരെ മറ്റു കുട്ടികൾ സഹായിച്ചു.
ചതുരം നിർമ്മിക്കാം
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ അളവുകളിലുള്ള ചതുരങ്ങൾ നിർമ്മിച്ചു.ഒരേ അളവിലുള്ള 20 മുളവടികൾ ഉപയോഗിച്ച് പല വലിപ്പത്തിലുള്ള ചതുരങ്ങളാണ് നിർമ്മിച്ചത് .തന്നിരിക്കുന്ന ചുറ്റളവിനനുസരിച്ച് വ്യത്യസ്ത ചതുരങ്ങൾ ഉണ്ടാക്കാം എന്ന ആശയം ആണ് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ചത്.
കറങ്ങും ഗണിതം
ഗണിത ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കറങ്ങും ഗണിതം പഠനോപകരണം നിർമ്മിച്ചു.നാലക്ക സംഖ്യകൾ എഴുതിയ മുള കഷണങ്ങൾ ടേബിൾ ഫാനിന്റെ മൂടിയിൽ തൂക്കിയിട്ടാണ് പഠനോപകരണം നിർമ്മിച്ചത്. നാലക്ക സംഖ്യകൾ വായിക്കാൻ പഠിക്കുക, ഏറ്റവും ചെറിയ സംഖ്യ, ഏറ്റവും വലിയ സംഖ്യ എന്നിവ കണ്ടെത്തുക, സംഖ്യകളെ ആരോഹണക്രമത്തിലും അവരോഹണ ക്രമത്തിലുമാക്കി മാറ്റുക വിവിധ സംഖ്യ പാറ്റേണുകൾ നിർമ്മിക്കുക ,റോമൻ സംഖ്യ പരിചയപ്പെടുക എന്നീ ആശയങ്ങളാണ് കറങ്ങും ഗണിതം എന്ന പ്രവർത്തനത്തിലൂടെ അവതരിപ്പിച്ചത്.
സംഖ്യാ ചക്രം
ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഒന്നു മുതൽ 10 വരെയുള്ള സംഖ്യകൾ തിരിച്ചറിയുന്നതിന്, എണ്ണി എടുക്കുന്നതിന്, സംഘലന വ്യവകലന പ്രവർത്തനങ്ങൾ ചെയ്യുന്നതിന് സംഖ്യാ ചക്രംഉപയോഗപ്പെടുത്തുന്നു.