എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
എസ് പി സി
എസ് പി സി യുടെ പരേഡ് പ്രവർത്തനങ്ങൾ ആഴ്ചയിൽ രണ്ട് ദിവസം നടന്നു വരുന്നു .ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ എസ് പി സി പങ്കെടുക്കുന്നു .പരേഡ് പ്രാക്ടീസും വിവിധ ക്ലാസുകളും പ്രവർത്തനങ്ങളുമായി ക്രിസ്മസ് വെക്കേഷൻ -ഓണം ക്യാമ്പുകൾ നടത്തി .2021 നവംബർ മാസത്തിൽ ആരംഭിച്ച ആദ്യ എസ് പി സി ബാച്ചിന്റെ പാസിംഗ് ഔട്ട് അരുവിക്കര പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് 16/5 /2023ൽ പ്രൗഢഗംഭീരമായി നടന്നു. സോപ്പ് നിർമ്മാണം ,ലോഷൻ നിർമ്മാണം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. ക്ലാസുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്ന പ്രവർത്തനവും എസ്പിസിയുടെ ഭാഗമായി നടന്നുവരുന്നു .
ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് ഭാഗമായി എസ്പിസിയുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ട് പരിപാലിച്ചുവരുന്നു. സെപ്റ്റംബറിൽ നടന്ന ഓണാവധിക്കാല ക്യാമ്പിൽ വിവിധ ബോധവൽക്കരണ പരിപാടികൾ ,ക്ലാസുകൾ, സെമിനാറുകൾ, കുട്ടികളുടെ പരേഡ്, മങ്ങാട്ടുപാറ സന്ദർശനം,ഓണാഘോഷം തുടങ്ങി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. CPO നന്ദുലാൽ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.