എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
00:38, 19 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42041 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ മാതൃഭാഷശേഷി വർധിപ്പിക്കുന്നതിനായി വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന അക്ഷര മധുരം പരിപാടി വിജയകരമായി നടന്നുവരുന്നു. വിദ്യാരംഗം ജില്ലാതല ഉപന്യാസമത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ മാതൃഭാഷശേഷി വർധിപ്പിക്കുന്നതിനായി വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന അക്ഷര മധുരം പരിപാടി വിജയകരമായി നടന്നുവരുന്നു. വിദ്യാരംഗം ജില്ലാതല ഉപന്യാസമത്സരത്തിൽ അനശ്വര ബി എസ് ഒന്നാം സ്ഥാനം നേടി സ്കൂളിന് അഭിമാനമായി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടാൻ 16 മിടുക്കരായ വിദ്യാർഥികൾക്ക് കഴിഞ്ഞു. ജൂൺ 19 വായനാവസന്തം തീർത്ത് സ്കൂൾ സാഹിത്യവേദി പുതുമയാർന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. സർഗം 2023 എന്ന പേരിട്ട മെഗാ മാഗസിൻ ഒരുക്കിയത് സ്കൂൾ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തമായി മാറി .ബാലകൃഷ്ണൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ സ്കൂൾ എച്ച് എം ഇന്ത്യൻ ഭരണഘടനയുടെ പതിപ്പ് ലൈബ്രറിക്ക് കൈമാറി. ജൂൺ 5 ബഷീർ ദിനത്തിൽ ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ചിത്രരചന മത്സരവും പ്രദർശനവും നടന്നു. ബഷീർ കൃതികളെയും പരിചയപ്പെടുത്തിക്കൊണ്ട് ആ വലിയ സാഹിത്യകാരനെ കുട്ടികളിലേക്ക് എത്തിക്കാൻ കൈരളി ക്ലബ്ബിന് കഴിഞ്ഞു.


2023 -24 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു് പ്രസംഗകേളി ,ക്വിസ് മത്സരം തുടങ്ങിയ തനത് പ്രവർത്തനങ്ങളിലൂടെ വിജ്ഞാനം പകരാൻ ക്ലബ്ബ് ശ്രദ്ധിച്ചുവരുന്നു. കൂടാതെ ക്ലാസ് ലൈബ്രറിയുടെയും കാർഡ് സിസ്റ്റത്തിലൂടെയും മുഴുവൻ കുട്ടികളെയും വായനയുടെ ലോകത്തേക്ക് എത്തിക്കാൻ സ്കൂൾ ലൈബ്രറി അക്ഷീണം പ്രവർത്തിച്ച് വരുന്നു. യു പി തലത്തിൽ ആരംഭിച്ച അക്ഷരമധുരം പരിപാടി ഹൈസ്കൂൾ തലത്തിലേക്ക് എത്തിച്ച് പഠന നിലവാരം ഉയർത്താൻ ക്ലബ്ബിന് കഴിഞ്ഞു എന്നതിൽ ചാരിതാർത്ഥ്യം ഉണ്ട്.